കലാഭവന്‍ മണിയുടെ മരണം: നുണ പരിശോധന നടത്തണമെന്ന സിബിഐയുടെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും

കലാഭവന്‍ മണിയുടെ മരണം: നുണ പരിശോധന നടത്തണമെന്ന സിബിഐയുടെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ നടന്‍ ജാഫര്‍ ഇടുക്കി അടക്കമുളളവരുടെ നുണ പരിശോധന നടത്തണമെന്ന സിബിഐയുടെ ആവശ്യം എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. നുണപരിശോധനയ്ക്ക് തയാറാണെന്ന് ജാഫര്‍ ഇടുക്കിയടക്കം മണിയുടെ ഏഴ് സുഹൃത്തുക്കള്‍ കോടതിയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കോടതി തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കലാഭവന്‍ മണിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിനുള്ളില്‍ വിഷാംശം ഉണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുഹൃത്തുക്കളോട് നുണപരിശോധനയ്ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഫോറന്‍സിക് പരിശോധനാ ഫലങ്ങളിലെ വൈരുധ്യമടക്കം ചൂണ്ടിക്കാട്ടി മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. തുടര്‍ന്ന് 2017 മെയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത്, സിബിഐ കൊച്ചി യൂണിറ്റ് അന്വേഷണം തുടങ്ങി. സിനിമാരംഗത്തുള്ള സുഹൃത്തുക്കളടക്കം കലാഭവന്‍ മണിയുമായി ബന്ധമുള്ള നൂറുകണക്കിനാളുകളുടെ മൊഴിയെടുത്തു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്ഥലം ഇടപാടുകള്‍, സ്വത്ത്…

Read More

” കലാഭവന്‍ മണിയായിരുന്നു തനിക്ക് സിനിമയില്‍ അവസരങ്ങള്‍ നല്‍കിയിരുന്നത്… അദ്ദേഹം പോയ ശേഷം എല്ലാം പോയി… ” ; ഹനാന്‍ മനസ്സ് തുറക്കുന്നു

” കലാഭവന്‍ മണിയായിരുന്നു തനിക്ക് സിനിമയില്‍ അവസരങ്ങള്‍ നല്‍കിയിരുന്നത്… അദ്ദേഹം പോയ ശേഷം എല്ലാം പോയി… ” ; ഹനാന്‍ മനസ്സ് തുറക്കുന്നു

സോഷ്യല്‍ മീഡിയ വേട്ടയാടിയ ഹനാന്‍ എന്ന പെണ്‍കുട്ടിക്ക് സ്വപ്നങ്ങള്‍ ഓരോന്നായി നേടിയെടുക്കുകയാണ്. സിനിമയില്‍ അഭിനയിച്ച് ജീവിക്കുക എന്ന ആഗ്രഹം സഫലമാകാന്‍ തക്കവണ്ണം മികച്ച പ്രൊജക്ടുകളിലേക്കാണ് ഹനാന്‍ ക്ഷണം ലഭിച്ചിരിക്കുന്നത്.രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത് വിഷ്ണു നായകനാകുന്ന മിഠായിത്തെരുവ് എന്ന ചിത്രത്തിലും ജിത്തു കെ ജയന്‍ സംവിധാനം ചെയ്ത് സൗബിന്‍ നായകനാകുന്ന അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ എന്ന ചിത്രത്തിലും അഭിനയിക്കാന്‍ ഹനാന് ക്ഷണം ലഭിച്ചു. ഇതിന് പുറമെ വൈറല്‍ 2019 എന്ന ചിത്രത്തിലേക്കും ഹനാന് ക്ഷണം കിട്ടിയിട്ടുണ്ട്. നൗഷാദ് ആലത്തൂര്‍, അസീഫ് ഹനീഫ് എന്നിവരാണ് ഈ ചിത്രങ്ങള്‍ നിര്‍മിക്കുന്നത്. ഇതിന് പുറമെ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന അരുണ്‍ ഗോപി ചിത്രത്തിലും ഹനാന്‍ വേഷമിടും. ഉപജീവനത്തിനുവേണ്ടി തെരുവില്‍ മല്‍സ്യക്കച്ചവടം നടത്തിയിരുന്ന വിദ്യാര്‍ഥിനി ഹനാനെ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചതോടെയാണ് വാര്‍ത്ത ലോകമറിയുന്നത്.തൊടുപുഴ അല്‍ അസര്‍ കോളജിലെ രസതന്ത്രം മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ഹനാന്‍ സാമ്പത്തിക…

Read More

‘ചാലക്കുടിക്കാരന്‍ ചങ്ങാതി’  മണിയുടെ ജീവിതം സിനിമയാകുന്നു

‘ചാലക്കുടിക്കാരന്‍ ചങ്ങാതി’  മണിയുടെ ജീവിതം സിനിമയാകുന്നു

കലാഭവന്‍ മണിയുടെ ജീവതത്തെ ആസ്പദമാക്കി ചിത്രമെടുക്കുമെന്ന് സംവിധായകന്‍ വിനയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇപ്പോള്‍ അതിന് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്. കലാഭവന്‍ മണിയുടെ ജീവചരിത്രമല്ല.. കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ വരുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതിയെന്ന പേരില്‍ ചിത്രമൊരുക്കുന്നത് സംവിധായകന്‍ വിനയനാണ്. കലാഭവന്‍ മണിയുടെ ജീവതത്തെ ആസ്പദമാക്കി ചിത്രമെടുക്കുമെന്ന് സംവിധായകന്‍ വിനയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇപ്പോള്‍ അതിന് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്. കലാഭവന്‍ മണിയുടെ ജീവചരിത്രമല്ല സിനിമ. മറിച്ച് മണിക്കുള്ള ആദരവായിരിക്കും ചിത്രമെന്നും വിനയന്‍ അറിയിച്ചു. ചിത്രത്തിന്റെ രചനയും വിനയനാണ്. ഉമ്മര്‍ മുഹമ്മദിന്റെതാണ് തിരക്കഥ. പുതമുഖം രാജ മണിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുക. ബിജി പാലിന്റെതാണ് സംഗീതം. മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നവംബര്‍ 5ന് നടക്കും. മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങള്‍ പൂജയില്‍ പങ്കെടുക്കും. ജീവിത ഗന്ധിയായ നല്ല സിനിമക്കായി എല്ലാവരുടെയും…

Read More