മോന്തക്കൊന്നു തരും; മന്ത്രിവാഹനം തട്ടിയെന്ന് യുവാവിന്റെ പരാതി, ഭീഷണിപെടുത്തി കെ.ടി.ജലീല്‍

മോന്തക്കൊന്നു തരും; മന്ത്രിവാഹനം തട്ടിയെന്ന് യുവാവിന്റെ പരാതി, ഭീഷണിപെടുത്തി കെ.ടി.ജലീല്‍

റോഡില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട യുവാക്കളോട് മോന്തക്ക് ഒന്നു തരുമെന്ന് മന്ത്രി കെ.ടി.ജലീല്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അമിത വേഗത്തെ ചോദ്യം ചെയ്ത യുവാക്കളോടാണ് ആദ്യം വണ്ടി തട്ടിയിട്ടില്ലല്ലോ എന്ന് പറഞ്ഞ മന്ത്രി പിന്നീട് കയര്‍ത്തതും ഭീഷണിപ്പെടുത്തിയതും. മോന്തക്ക് ഒന്നു തരുമെന്ന് മന്ത്രി വ്യക്തമായി പറയുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്നു പറഞ്ഞതിനോട് ചേര്‍ത്താണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ വിമര്‍ശിക്കുന്നത്.

Read More