ബി.ജെ.പിയിലേക്കോ സി.പി.എമ്മിലേക്കോ ഇല്ല: കെ.സുധാകരന്‍

ബി.ജെ.പിയിലേക്കോ സി.പി.എമ്മിലേക്കോ ഇല്ല: കെ.സുധാകരന്‍

കണ്ണൂര്‍: ഒരിക്കലും ബി.ജെ.പിയിലേക്കോ സി.പി.എമ്മിലേക്കോ പോവില്ലെന്ന് കെ.സുധാകരന്‍. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയില്‍ നിന്ന് ക്ഷണം കിട്ടിയെന്ന് തുറന്ന് പറഞ്ഞത് ധാര്‍മ്മികത കൊണ്ടാണ്. താന്‍ ബി.ജെ.പിയിലേക്കെന്ന ഇടതു പക്ഷത്തിന്റെ പ്രചരണം ആരുടെയെങ്കിലും ഉള്ളില്‍ തെറ്റിദ്ധാരണയുണ്ടാക്കിയെങ്കില്‍ അത് ഉപേക്ഷിക്കണം പ്രസംഗങ്ങളില്‍ താന്‍ ഏറിയ പങ്കും സംസാരിക്കുന്നത് ബി.ജെ.പിക്കെതിരെയാണ്. കണക്കുകള്‍ ഉദ്ധരിച്ച് ബി.ജെ.പി രാജ്യത്തുണ്ടാക്കിയേക്കാവുന്ന പ്രശ്‌നങ്ങള്‍ പറയുന്ന തനിക്കെതിരെ സി.പി.എം രാഷ്ട്രീയ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.എം ഫാസിസ്റ്റ് പാര്‍ട്ടിയാണെന്ന് പറഞ്ഞത് സി.പി.ഐ തന്നെയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അതേസമയം തലശ്ശേരി കലാപം വീണ്ടും അന്വേഷിക്കണെന്ന്ആവശ്യപ്പെട്ട സുധാകരന്‍കൈരളി ചാനല്‍ ചെയ്തത് മാധ്യമ വ്യഭിചാരമാണെന്നും ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

Read More

ശുഹൈബിനെ വധിക്കാന്‍ ജയിലിലും ശ്രമം നടന്നു: കെ സുധാകരന്‍

ശുഹൈബിനെ വധിക്കാന്‍ ജയിലിലും ശ്രമം നടന്നു: കെ സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ശുഹൈബിനെ വധിക്കാന്‍ ജയിലിലും ശ്രമം നടന്നുവെന്നു കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ജയിലില്‍വച്ചു ശുഹൈബിനെ ആക്രമിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഭാഗമായി സബ് ജയിലില്‍ കഴിഞ്ഞിരുന്ന ശുഹൈബിനെ ചട്ടം ലംഘിച്ച് സ്‌പെഷല്‍ സബ് ജയിലിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ ഡിജിപി ശ്രീലേഖ ഇടപെട്ടതുകൊണ്ടാണ് ശുഹൈബിനെ അന്ന് രക്ഷിക്കാനായത്. ശുഹൈബിന് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ട് പോലീസ് അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശ്രീലേഖ ഇടപെട്ടില്ലായിരുന്നെങ്കില്‍ അന്ന് തന്നെ ശുഹൈബിനെ സിപിഎമ്മുകാര്‍ വധിക്കുമായിരുന്നുവെന്നും ശുഹൈബിന്റെ വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും സുധാകരന്‍ പറഞ്ഞു.

Read More

നെഹ്റു കോളെജിന് വേണ്ടി കേസ് ഒത്തുതീര്‍ക്കാന്‍ രഹസ്യ യോഗം; കെ സുധാകരനെ ഡിവൈഎഫ്ഐക്കാര്‍ തടഞ്ഞു വെച്ചു

നെഹ്റു കോളെജിന് വേണ്ടി കേസ് ഒത്തുതീര്‍ക്കാന്‍ രഹസ്യ യോഗം; കെ സുധാകരനെ ഡിവൈഎഫ്ഐക്കാര്‍ തടഞ്ഞു വെച്ചു

പാലക്കാട്: കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നെഹ്റു കോളെജ് അധികൃകരുമായി ഒത്തു തീര്‍പ്പ് ചര്‍ച്ച നടത്തി. വിദ്യാര്‍ത്ഥിയായ ഷമീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ചെന്ന കൃഷ്ണദാസിനെതിരായ പരാതി ഒത്തുതീര്‍ക്കാനാണ് സുധാകരന്‍ രഹസ്യചര്‍ച്ച നടത്തിയത്. നെഹ്റു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ സഹോദരനും പരാതിക്കാരനായ വിദ്യാര്‍ത്ഥിയും സുധാകരന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചെര്‍പ്പുളശ്ശേരിയില്‍ രഹസ്യയോഗം നടക്കുന്ന വീട് വളഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞു. പുറത്തിറങ്ങിയ കെ സുധാകരനെ അമ്പതോളം വരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു.താന്‍ മാധ്യസ്ഥ ചര്‍ച്ചയ്ക്ക് വേണ്ടി തന്നെയാണ് എത്തിയതെന്ന് സുധാകരന്‍ പറഞ്ഞു. ‘അവരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്നെ മധ്യസ്ഥനാക്കി. ആ ചര്‍ച്ച കഴിഞ്ഞു. രണ്ട് ആളുകളും ആവശ്യപ്പെട്ടാല്‍ മധ്യസ്ഥനാകുന്നതില്‍ ഒരു തെറ്റുമില്ല. എനിക്ക് എന്റേതായ ആശയം അതിലുണ്ട്’. -കെ സുധാകരന്‍ ന്യായമെന്ന് തോന്നുന്ന വസ്തുതയക്ക് മുമ്പില്‍ ഞാന്‍ എപ്പോഴും നില്‍ക്കും. അതിന് ആരുടെയും പിന്തുണ…

Read More