ദിവ്യ എസ്. അയ്യര്‍ കുടുംബ സുഹൃത്തിന് പതിച്ചു നല്‍കിയ ഭൂമി തിരിച്ചു പിടിക്കുമെന്ന് റവന്യൂ മന്ത്രി

ദിവ്യ എസ്. അയ്യര്‍ കുടുംബ സുഹൃത്തിന് പതിച്ചു നല്‍കിയ  ഭൂമി തിരിച്ചു പിടിക്കുമെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: സബ് കളക്ടറും കോണ്‍ഗ്രസ് എം.എല്‍.എ കെ.എസ് ശബരീനാഥന്റെ ഭാര്യയുമായ ദിവ്യ എസ്. അയ്യര്‍ കുടുംബ സുഹൃത്തിന് പതിച്ചു നല്‍കിയ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. സബ് കളക്ടറുടെ നടപടി പരിശോധിക്കും. സബ് കളക്ടറുടെ ഉത്തരവില്‍ പോരായ്മകളുണ്ടെങ്കില്‍ പരിശോധിക്കുമെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി. നേരത്തെ കളക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത മന്ത്രി സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറോട് നിര്‍ദ്ദേശിച്ചിരുന്നു. ജൂലൈ ഒന്‍പതിന് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിയെ അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാരിപ്പള്ളി-വര്‍ക്കല സംസ്ഥാന പാതയോട് ചേര്‍ന്നുള്ള 27 സെന്റ് സ്ഥലമാണ് സബ് കളക്ടര്‍ തന്റെ ഭര്‍ത്താവ് കെ.എസ് ശബരീനാഥന്‍ എം.എല്‍.എയുടെ കുടുംബ സുഹൃത്തിന് സൗജന്യമായി പതിച്ചു നല്‍കിയത്. ഒരു കോടി രൂപ മതിപ്പുവില വരുന്ന സ്ഥലമാണ് ഇത്. അയിരൂര്‍ പുന്നവിള…

Read More

മായാനദിയില്‍ സ്ത്രീ വിരുദ്ധത ഉണ്ടെന്ന ശബരീനാഥന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന് പൊങ്കാല

മായാനദിയില്‍ സ്ത്രീ വിരുദ്ധത ഉണ്ടെന്ന ശബരീനാഥന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന് പൊങ്കാല

മായാനദിയില്‍ സ്ത്രീ വിരുദ്ധതയുണ്ടെന്ന ശബരീനാഥന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന് പൊങ്കാലയിട്ട് ട്രോളന്മാര്‍. ആഷിക് അബു സംവിധാനം ചെയ്ത മായാനദി കണ്ടുവെന്നും ടൊവിനോയുടെയും ഐശ്വര്യയുടേയും അഭിനയം കൊള്ളാം എന്നും അരുവിക്കര എംഎല്‍എ ശബരിനാഥന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. അതിനോടൊപ്പം സിനിമയില്‍ തനിക്കു സ്ത്രീവിരുദ്ധമെന്നു തോന്നിയ ഒരു രംഗത്തെക്കുറിച്ചും ശബരിനാഥന്‍ പരാമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശമാണ് മായാനദി ആരാധകരെ ചൊടിപ്പത്. സ്ത്രീവിരുദ്ധത കാണിക്കുന്നതും സ്ത്രീവിരുദ്ധതയെ മഹത്വവത്കരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും, സിനിമയിലെ ആ പ്രത്യേക രംഗം കണ്ടപ്പോള്‍ അതു നന്നായെന്നു പറഞ്ഞ് ആരും തിയേറ്ററില്‍ എഴുന്നേറ്റു നിന്ന് കൈയ്യടിച്ചില്ലെന്നും തുടങ്ങിയുള്ള മറുപടികള്‍ പോസ്റ്റിനു താഴെയുണ്ട്. ശബരീനാഥനെ പരിഹസിച്ചുകൊണ്ടും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. അറിയാവുന്ന പണിക്കു പോയാല്‍ പോരേ, ചേട്ടന് ഇതിനെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലല്ലേ, പാര്‍വതിയെ കാണിക്കൂ സ്ത്രീവിരുദ്ധത ചര്‍ച്ചയായിക്കോളും, ഇതൊരു മാതിരി ചിന്തേടെ ജിമിക്കിക്കമ്മല് പോലായി എന്നെല്ലാമാണ് പരിഹാസങ്ങള്‍. ചേട്ടാ ഈ പോസ്റ്റ് വളച്ചൊടിച്ച്…

Read More

സിനിമയില്‍ കൂടുതലും സ്ത്രീവിരുദ്ധതയാണെന്ന് വാദിക്കുന്നവര്‍ എന്ത്‌കൊണ്ട് മായാനദിയിലെ സ്ത്രീ വിരുദ്ധത കണ്ടില്ല; സിനിമ ഓള്‍ഡ് ജനറേഷനായാലും ന്യൂ ജനറേഷനായാലും ലിംഗവിവേചനത്തിന്റെ മാനദണ്ഡങ്ങള്‍ ഒരുപോലെയാകണം; ശബരിനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

സിനിമയില്‍ കൂടുതലും സ്ത്രീവിരുദ്ധതയാണെന്ന് വാദിക്കുന്നവര്‍ എന്ത്‌കൊണ്ട് മായാനദിയിലെ സ്ത്രീ വിരുദ്ധത കണ്ടില്ല; സിനിമ ഓള്‍ഡ് ജനറേഷനായാലും ന്യൂ ജനറേഷനായാലും ലിംഗവിവേചനത്തിന്റെ മാനദണ്ഡങ്ങള്‍ ഒരുപോലെയാകണം; ശബരിനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

മലയാള സിനിമയില്‍ സ്ത്രീ വിരുദ്ധത ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ഇത് മലയാള സിനിമയില്‍ കഴിഞ്ഞ കുറേനാളായി ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമാണ്. സിനിമയിലെ ഘടകങ്ങളെ അനാവശ്യമായി വിമര്‍ശന വിധേയമാക്കുന്ന ഒരു രീതി മലയാള സിനിമയില്‍ വളര്‍ന്നു വരികയാണ്. സിനിമയെ തളര്‍ത്താനേ ഇത് ഉപകരിക്കൂ എന്നതില്‍ സിനിമാപ്രേമികള്‍ക്ക് സംശയമില്ല. സിനിമയില്‍ കൂടുതലും സ്ത്രീവിരുദ്ധതയാണെന്ന് ആരോപിച്ച് നടി പാര്‍വ്വതിയും നടിമാരുടെ സംഘടനയിലെ മറ്റു പലരുമെത്തിയതും ചര്‍ച്ചയായിരുന്നു. എന്നാല്‍ എന്തുകൊണ്ട് ഇങ്ങനെയുള്ളവരാരും ആഷിക് അബുവിന്റെ മായാനദിയിലെ സ്ത്രീവിരുദ്ധത കണ്ടില്ലയെന്ന് ചോദിക്കുകയാണ് കെ.എസ് ശബരീനാഥന്‍ എംഎല്‍എ. ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇന്ന് ഏരീസില്‍ പോയി മായാനദി കണ്ടു. നായികാ കഥാപാത്രത്തിനു വ്യക്തതയുണ്ട്, അതിനോടൊപ്പം ടോവിനോയുടെയും ഐശ്വര്യയുടെയും അഭിനയവും കൊള്ളാം. പക്ഷേ സിനിമയിലെ ഒരു സ്ത്രീവിരുദ്ധ രംഗത്തെക്കുറിച്ചു പറയാതെ വയ്യ. നായികയുടെ പെണ്‍സുഹൃത്തിനെ അവരുടെ സഹോദരന്‍ പറന്നുവന്ന് കരണത്ത് അടിച്ചുവീഴ്ത്തുമ്പോള്‍, കലിതുള്ളി ആക്രോശിക്കുമ്പോള്‍ ഒന്നും ഉരിയാടാതെ…

Read More