‘കാട്രിന്‍മൊഴി’ യില്‍ ജിമിക്കിക്കമ്മലിന് ചുവടുവച്ച് ജ്യോതികയും…

‘കാട്രിന്‍മൊഴി’ യില്‍ ജിമിക്കിക്കമ്മലിന് ചുവടുവച്ച് ജ്യോതികയും…

ഒടുവില്‍ വെള്ളിത്തിരയില്‍ ജ്യോതികയും ജിമിക്കിക്കമ്മലിനു ചുവടുവച്ചു. കാട്രിന്‍മൊഴി എന്ന ചിത്രത്തിലായിരുന്നു മലയാളത്തെ ആവേശത്തിലാക്കിയഹിറ്റ് ഗാനത്തിന് ജ്യോതികയും ചുവടുവച്ചത്. ജ്യോതികയും ലക്ഷ്മി മഞ്ജുവുമൊന്നിച്ച് പാട്ടിന് ചുവടുവയ്ക്കുന്ന ചിത്രങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. വിദ്യാബാലന്‍ നായികയായി അഭിനയിച്ച തുമാരി സുലുവിന്റെ തമിഴ് റീമേക്കാണ് കാട്രിന്‍മൊഴി. റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന ജ്യോതികയുടെ കഥാപാത്രം തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിജയാഘോഷം നടത്തുന്ന പാട്ടായിരിക്കും ഇത്. ലക്ഷ്മി മഞ്ജു, സാന്ദ്ര, സിന്ധു ശ്യാം, കുമരവേല്‍ എന്നിവരും ചിത്രത്തിലഭിനയിക്കുന്നു. തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കൈയടിച്ചു വിജയിപ്പിച്ച ഒരു പാട്ടിനെക്കുറിച്ചാലോചിച്ചപ്പോള്‍ ജിമിക്കിക്കമ്മലാണ് സംവിധായകന്റെ മനസ്സില്‍ ആദ്യം വന്നത്. പാട്ട് ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയും വന്നില്ല. പാട്ടിന്റെ കോപ്പിറൈറ്റ് വെളിപാടിന്റെ പുസ്തകം ടീമില്‍ നിന്നും വാങ്ങി. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ അഭിനയിച്ച വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കിക്കമ്മല്‍ എന്ന ഗാനം അടുത്തകാലത്ത് മലയാളം കണ്ട ഏറ്റവും വലിയ ഹിറ്റുകളില്‍…

Read More

ജിമിക്കിക്കമ്മല്‍ ജ്യോതികയുടെ കൂടെ പിന്നേം വരുന്നു

ജിമിക്കിക്കമ്മല്‍ ജ്യോതികയുടെ കൂടെ പിന്നേം വരുന്നു

വീണ്ടും തരംഗമാകാന്‍ ജിമിക്കി കമ്മല്‍ എത്തുകയാണ്. ജ്യോതികയുടെ പുതിയ തമിഴ്ചിത്രം കാട്രിന്‍ മൊഴിയില്‍ പാട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ അടിപൊളിപ്പാട്ട് ലോകമെങ്ങും എത്തിയത് അതിവേഗത്തിലാണ്. അതിലും വേഗത്തില്‍ ജിമിക്കിക്കമ്മല്‍ ഡാന്‍സും എത്തി. ജ്യോതിക മുഖ്യ വേഷത്തിലെത്തുന്ന കാട്രിന്‍മൊഴി ചിത്രത്തിലുള്‍പ്പെടുത്തുന്നതിനായി ജിമിക്കി കമ്മലിന്റെ റൈറ്റ്സ് വാങ്ങിയിട്ടുണ്ട്. മലയാളി സോങ് എന്ന നിലയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. ഗാനം റീമിക്സ് ചെയ്യാതെ തന്നെ ചിത്രത്തിലുപയോഗിക്കും. സംവിധായകന്‍ രാധാമോഹനാണ് കാട്രിന്‍ മൊഴിയിലെ ഒരു വിശേഷ സന്ദര്‍ഭത്തിലുള്‍പ്പെടുത്താന്‍ ജിമിക്കി കമ്മല്‍ തന്നെ സജസ്റ്റ് ചെയ്തത്. ജനങ്ങളുമായി പെട്ടെന്ന് സംവദിക്കുന്ന ഒരു ഗാനം ഈ ചിത്രത്തിലേക്ക് അത്യാവശ്യമായിരുന്നു. ഓര്‍ത്തപ്പോള്‍ തന്നെ ആദ്യം മനസ്സിലേക്ക് വന്നത് ജിമിക്കിക്കമ്മലായിരുന്നെന്നും അതിനാല്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചേരുകയായിരുന്നുവെന്നും സംവിധായകന്‍ രാധ മോഹനും വെളിപ്പെടുത്തി. ജ്യോതികയുടെ കഥാപാത്രവും സുഹൃത്തുക്കളുമാണ് ഗാനത്തിന് സിനിമയില്‍ ചുവടുവെക്കുക. ചിത്രം സെപ്റ്റംബറില്‍ തീയേറ്ററുകളിലെത്തും. ജിമിക്കി കമ്മലിന്റെ പാട്ടിന്…

Read More

തുമാരി സുലുവിന്റെ തമിഴ് റീമേക്കില്‍ ജ്യോതിക എത്തുന്നു, ഒപ്പം സിദ്ധാര്‍ത്ഥും

തുമാരി സുലുവിന്റെ തമിഴ് റീമേക്കില്‍ ജ്യോതിക എത്തുന്നു, ഒപ്പം സിദ്ധാര്‍ത്ഥും

ജ്യോതിക മുഖ്യ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് കാട്രിന്‍ മൊഴി. രാധാ മോഹനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടാണ് അണിയയറപ്രവര്‍ത്തകര്‍ കാട്രിന്‍ മൊഴി അണിയിയിച്ചൊരുക്കിയിരിക്കുന്നത്. വിദ്യാ ബാലന്‍ തകര്‍ത്തഭിനയിച്ച തുമാരി സുലുവിന്റെ തമിഴ് റീമേക്കാണ് കാട്രിന്‍ മൊഴി. വിദ്ധാര്‍ത്ഥാണ് ചിത്രത്തില്‍ ജ്യോതികയുടെ നായകനായി എത്തുന്നത്. മാനവ് കൗള്‍ ആയിരുന്നു ഹിന്ദിയില്‍ ഈ വേഷം ചെയ്തിരുന്നത്. സൂപ്പര്‍താരം ചിമ്പുവും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ശരണ്യ, ഉര്‍വശി,ലക്ഷമി മഞ്ചു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഹേഷ് മുത്തുസാമി ചായാഗ്രഹം നിര്‍വ്വഹിച്ച ചിത്രത്തിന് എഎച്ച് കാഷിഫ് ആണ് സംഗീതം ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ പതിനെട്ടിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Read More

മണിരത്‌നം ചിത്രത്തില്‍ ജ്യോതികയുടെ നായകന്‍ മലയാളത്തിലെ യുവനടന്‍ ? ആ ബമ്പര്‍ അടിച്ചത് ആര്‍ക്ക്?

മണിരത്‌നം ചിത്രത്തില്‍ ജ്യോതികയുടെ നായകന്‍ മലയാളത്തിലെ യുവനടന്‍ ? ആ ബമ്പര്‍ അടിച്ചത് ആര്‍ക്ക്?

മണിരത്‌നം ചിത്രത്തില്‍ തമിഴിലെ സൂപ്പര്‍സുന്ദരിയും സൂപ്പര്‍താരം സൂര്യയുടെ ഭാര്യയുമായ ജ്യോതിക എത്തുന്നു. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സൂര്യയുമായുള്ള വിവാഹത്തോടെ അഭിനയരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ജ്യോതിക. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 36 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക തമിഴില്‍ രണ്ടാം വരവ് നടത്തിയത്. തുടര്‍ന്ന് അഭിനയിച്ചത് മഗലിയാര്‍ മട്ടും എന്ന ചിത്രമാണ്. ഈ ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. ബാല സംവിധാനം ചെയ്യുന്ന നാച്ചിയാര്‍ എന്ന ചിത്രത്തിലാണ് ജ്യോതിക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിനു ശേഷമായിരിക്കും മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുക. ചിത്രത്തിലെ നായകന്‍ ആരെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ അടക്കമുള്ള മലയാള താരങ്ങളുടെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്. വിജയ് സേതുപതി, അരവിന്ദ് സ്വാമി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജ്യോതികയുടെ നായകനായെത്തുന്ന താരത്തെക്കുറിച്ച് അറിയുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. താരനിര്‍ണയത്തെക്കുറിച്ച് സംവിധായകന്‍ ഇതുവരെ മിണ്ടിയിട്ടില്ല.

Read More