ജസ്റ്റിസ് ലോധാ സമിതി ശുപാര്‍ശകള്‍ അനുസരിക്കാത്ത ബിസിസിഐ ഭാരവാഹികളെ പുറത്താക്കണമെന്ന് ഇടക്കാല ഭരണസമിതി

ജസ്റ്റിസ് ലോധാ സമിതി ശുപാര്‍ശകള്‍ അനുസരിക്കാത്ത ബിസിസിഐ ഭാരവാഹികളെ പുറത്താക്കണമെന്ന് ഇടക്കാല ഭരണസമിതി

ഡല്‍ഹി : ജസ്റ്റിസ് ലോധാ സമിതി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ തടസ്സംനില്‍ക്കുന്ന ബിസിസിഐ ഭാരവാഹികളെ നീക്കണമെന്ന് വിനോദ് റായ് അധ്യക്ഷനായ താല്‍ക്കാലിക ഭരണസമിതി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ബിസിസിഐ ഇടക്കാല അധ്യക്ഷന്‍ സി കെ ഖന്ന, മറ്റ് ഭാരവാഹികളായ അമിതാഭ് ചൗധരി, അനിരുദ്ധ് ചൗധരി എന്നിവരെ ഉടന്‍ പുറത്താക്കണമെന്നാണ് സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയുടെ ആവശ്യം. ലോധാസമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള നീക്കങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നതിനൊപ്പം ഇവര്‍ കോടതി ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിക്കുകയാണെന്നും സമിതി ചൂണ്ടിക്കാണിച്ചു. റിപ്പോര്‍ട്ടിന്റെ പതിപ്പ് ബിസിസിഐ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡല്‍ഹി, ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനുകളുടെ മാതൃകയില്‍ സുപ്രീംകോടതിയില്‍നിന്നു വിരമിച്ച ജഡ്ജിമാരുടെ മൂന്നംഗ സമിതികള്‍ സംസ്ഥാന അസോസിയേഷനുകളെ ഓഡിറ്റ് ചെയ്യണം. കഴിഞ്ഞമാസം ചേര്‍ന്ന പ്രത്യേക ജനറല്‍ബോഡി യോഗത്തില്‍ കോടതി നിയോഗിച്ച സിഇഒ രാഹുല്‍ ജോഹ്റിയെ പുറത്താക്കിയ നടപടി ഗുരുതര നിയമലംഘനമാണെന്നും സമിതി കുറ്റപ്പെടുത്തി.ബിസിസിഐ അംഗമല്ലെന്നു പറഞ്ഞാണ് കോടതി നിയോഗിച്ച…

Read More