തനി നാടനായി ജോജു

തനി നാടനായി ജോജു

ജോസഫ്’ എന്ന ചിത്രത്തിലെ കഥാപാത്രവും പ്രകടനവുമായിരുന്നു ജോജു ജോര്‍ജ്ജിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ബ്രേക്ക്. എല്ലാത്തരം പ്രേക്ഷകരും കൈയ്യടികളോടെ സ്വീകരിച്ച പ്രകടനത്തിന് പുരസ്‌കാരങ്ങളും ലഭിച്ചു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയ അവാര്‍ഡിലെ പ്രത്യേക പരാമര്‍ശവും. ‘ജോസഫ്’ ജോജുവിലെ നടന് മുന്നില്‍ ഒട്ടേറെ അവസരങ്ങളാണ് തുറന്നിടുന്നത്. ജോഷി നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം ‘പൊറിഞ്ചു മറിയം ജോസി’ലെ ‘പൊറിഞ്ചു’ ആവുന്നത് അദ്ദേഹമാണ്. ഫൈറ്റ് സീക്വന്‍സുകള്‍ക്ക് പ്രാധാന്യമുള്ള സിനിമയാണിത്. തന്റെ കഥാപാത്രത്തിന്റെ ഇന്‍ട്രൊഡക്ഷന്‍ തന്നെ ഒരു സംഘട്ടന രംഗത്തോടെയാണെന്നും സ്വന്തം നാട്ടില്‍വച്ചാണ് അത് ചിത്രീകരിച്ചതെന്നും പറയുന്നു ജോജു. മോഹന്‍ലാലിന്റെ ഫൈറ്റ് സീക്വന്‍സുകളോടുള്ള തന്റെ താല്‍പര്യത്തെക്കുറിച്ചും പറയുന്നു ജോജു. ചിത്രത്തില്‍ ‘മറിയ’ത്തെ അവതരിപ്പിക്കുന്ന നൈല ഉഷയുമായുള്ള വീഡിയോ സംഭാഷണം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി തയ്യാറാക്കിയതാണ്. ‘മുന്‍പുള്ള പല സിനിമകളിലും തല്ല് കൊണ്ട് ഓടുന്ന കഥാപാത്രങ്ങളായി ജോജുവിനെ…

Read More