ജയസൂര്യക്ക് ഷൂട്ടിംഗിനിടെ പരുക്കേറ്റു

ജയസൂര്യക്ക് ഷൂട്ടിംഗിനിടെ പരുക്കേറ്റു

നടന്‍ ജയസൂര്യക്ക് ഷൂട്ടിംഗിനിടെ പരുക്കേറ്റു. ജയസൂര്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയ്ക്കാണ് പരുക്കേറ്റത്. ആക്ഷന്‍ രംഗത്തിനിടെയായിരുന്നു പരുക്കേറ്റത്. തൃശൂര്‍ പൂരം എന്ന സിനിമയുടെ ചിത്രീകരണത്തിനിയെയായിരുന്നു ജയസൂര്യ തല കറങ്ങി വീണത്. കുറച്ചുദിവസമായി സംഘട്ടന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. ക്ഷീണിതനായിരുന്ന ജയസൂര്യ വൈകുന്നേരത്തെ ഷൂട്ടിനിടെ തല കറങ്ങി താഴെ വീഴുകയായിരുന്നു. നിലത്ത് തലയിടിച്ചാണ് പരുക്കേറ്റത്. സംഭവത്തെ കുറിച്ച് ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. 14ന് ജയസൂര്യ സെറ്റില്‍ തിരിച്ചെത്തും. സംഗീതസംവിധായകനായ രതീഷ് വേഗയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിക്കുന്നത്. വിജയ് ബാബുവാണ് സിനിമ നിര്‍മ്മിക്കുന്നത്. വിജയ് ബാബു ഒരു കഥാപാത്രമായി എത്തുന്നുമുണ്ട്. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read More