‘ സൂക്ഷിച്ചു നോക്കണ്ട, ഇത് നിത്യ മേനോന്‍ തന്നെ.. ! ‘ ; ജയലളിതയുടെ ജീവിതം സിനിമയാകുന്നു… ‘അയേണ്‍ ലേഡി’

‘ സൂക്ഷിച്ചു നോക്കണ്ട, ഇത് നിത്യ മേനോന്‍ തന്നെ.. ! ‘ ; ജയലളിതയുടെ ജീവിതം സിനിമയാകുന്നു… ‘അയേണ്‍ ലേഡി’

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായിക പ്രിയദര്‍ശിനി ഒരുക്കുന്ന ‘അയേണ്‍ ലേഡി’ യുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. മലയാളി താരം നിത്യ മേനോനാണ് ജയലളിതയായി വെള്ളിത്തിരയിലെത്തുന്നത്. ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലെ നിത്യയുടെയും ജയലളിതയുടേയും അസാമാന്യ രൂപസാദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. വെളുത്ത സാരിയും കറുത്ത വട്ടപ്പൊട്ടുമിട്ട് ജയലളിതയെ ഓര്‍മ്മപ്പെടുത്തും വിധമുള്ളതാണ് ചിത്രത്തിന് വേണ്ടിയുള്ള നിത്യയുടെ ഫസ്റ്റ്‌ലുക്ക്. ജയലളിതയുടെ രണ്ടാം ചരമവാര്‍ഷികത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുന്നത്. READ MORE:  ശബരിമലയിലെയും നിലയ്ക്കലിലെയും പ്രവര്‍ത്തികള്‍ ന്യായീകരിക്കാനാവില്ല – സുരേന്ദ്രനെതിരെ ഹൈക്കോടതി கருணை கொண்ட மனிதரெல்லாம்கடவுள் வடிவம் ஆகும் !! #2ndYearCommemoratingDay @MenonNithya @Priyadhaarshini @onlynikil #THEIRONLADY #WeMissUAmma #Jayalalithaa #JJayalalithaabiopic #Amma pic.twitter.com/fjgXkSNni3 — A Priyadhaarshini (@priyadhaarshini) December 5, 2018 സംവിധായകന്‍ മിഷ്‌കിന്റെ അസോഷ്യേറ്റായിരുന്ന പ്രിയദര്‍ശിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയദര്‍ശിനിയുടെ ആദ്യ സ്വതന്ത്ര സംരംഭമാണ്…

Read More

ജയലളിത മരിച്ച് ഒരു ദിവസം കഴിഞ്ഞാണ് മരണവാര്‍ത്ത പുറത്തു വിട്ടത്; അവരെ ഉപകരണത്തില്‍ സൂക്ഷിക്കുകയായിരുന്നു; ശശികലയുടെ സഹോദരന്‍ വി.ദിവാകരന്‍ രംഗത്ത്

ജയലളിത മരിച്ച് ഒരു ദിവസം കഴിഞ്ഞാണ് മരണവാര്‍ത്ത പുറത്തു വിട്ടത്; അവരെ ഉപകരണത്തില്‍ സൂക്ഷിക്കുകയായിരുന്നു; ശശികലയുടെ സഹോദരന്‍ വി.ദിവാകരന്‍ രംഗത്ത്

ജയലളിത മരിച്ച് ഒരു ദിവസം കഴിഞ്ഞാണ് മരണവാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടതെന്ന് ദിവാകര്‍. ശശികലയുടെ സഹോദരനാണ് വി.ദിവാകരന്‍. 2016 ഡിസംബര്‍ നാലിന് ജയലളിത മരിച്ചിരുന്നതായും സുരക്ഷാ കാരണങ്ങളാല്‍ മരണവാര്‍ത്ത മറച്ചുവെക്കുകയും ഡിസംബര്‍ അഞ്ചിന് രാത്രി പതിനൊന്നിന് അന്ത്യം സംഭവിച്ചുവെന്ന് ഔദ്യോഗികമായി സര്‍ക്കാര്‍ അറിയിപ്പ് നല്‍കുകയായിരുന്നുവെന്നും ദിവാകരന്‍ ആരോപിക്കുകയുണ്ടായി. മന്നാര്‍ഗുഡിയില്‍ നടന്ന എം.ജി.ആര്‍. ജന്മശതാബ്ദി ആഘോഷത്തിനിടെയായിരുന്നു ദിവാകരന്റെ വെളിപ്പെടുത്തല്‍. ഡിസംബര്‍ 4 ന് രാത്രി അമ്മ മരിച്ച ഉടന്‍ താന്‍ മന്നാര്‍ഗുഡിയില്‍ നിന്നും പോയി. അപ്പോളോ ആശുപത്രിയില്‍ അവരെ ഒരു ഉപകരണത്തില്‍ സൂക്ഷിക്കുകയായിരുന്നു. ഇതിനെ താന്‍ ചോദ്യം ചെയ്യുകയും ആശുപത്രി അധികൃതരോട് ചൂടാവുകയും ചെയ്തു. തമിഴ്‌നാട്ടിലെ തങ്ങളുടെ മറ്റു ബ്രാഞ്ചുകളുടെ സുരക്ഷ ആദ്യം ഉറപ്പുവരുത്തണം. അതിന് ശേഷം തങ്ങള്‍ വിവരം പുറത്തുവിട്ടോളാമെന്നായിരുന്നു അപ്പോളോയിലെ റെഡ്ഡി തന്നോട് പറഞ്ഞതെന്നും ദിവാകരന്‍ പറയുന്നു. അതേസമയം ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായശേഷം താന്‍ ഡോക്ടര്‍മാരുമായി സംസാരിച്ചുവെന്നും അതി…

Read More

ആര്‍കെ നഗര്‍ ഇന്ന് ഉപതിരഞ്ഞെടുപ്പിന് സാക്ഷിയാവും; കനത്ത സുരക്ഷയിലാണ് മണ്ഡലം

ആര്‍കെ നഗര്‍ ഇന്ന് ഉപതിരഞ്ഞെടുപ്പിന് സാക്ഷിയാവും; കനത്ത സുരക്ഷയിലാണ് മണ്ഡലം

ചെന്നൈ: ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് 256 കേന്ദ്രങ്ങളിലായി വോട്ടെടുപ്പ് നടക്കുക. മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മണ്ഡലമായിരുന്നു. കനത്ത സുരക്ഷയിലാണു മണ്ഡലം. അണ്ണാ ഡിഎംകെയുടെ ഇ. മധുസൂദനന്‍, ഡിഎംകെയുടെ മരുതു ഗണേഷ്, സ്വതന്ത്ര സ്ഥാനാര്‍ഥി ടി.ടി.വി. ദിനകരന്‍ എന്നിവര്‍ തമ്മിലാണു പ്രധാന മത്സരം. ഞായറാഴ്ചയാണ് വോട്ടെണ്ണല്‍. അണ്ണാ ഡിഎംകെയ്ക്ക് അഭിമാന പോരാട്ടമാണെന്നിരിക്കെ, ഒപിഎസും ഇപിഎസും മന്ത്രിമാരും സ്ഥാനാര്‍ഥി ഇ.മധുസൂദനനുവേണ്ടി മണ്ഡലത്തില്‍ ക്യാംപ് ചെയ്തായിരുന്നു പ്രചാരണം. അട്ടിമറി വിജയം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണു ടി.ടി.വി. ദിനകരന്റെ പ്രചാരണം. അവസാനവട്ട തന്ത്രമെന്ന നിലയില്‍ ജയലളിത ആശുപത്രിയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ ദിനകരപക്ഷം ബുധനാഴ്ച പുറത്തുവിട്ടിരുന്നു. ഇവ സംപ്രേഷണം ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പരമാവധി വോട്ടു നേടുകയാണ് ബിജെപിയുടെ ലക്ഷ്യം. മല്‍സരം മുറുകിയതിനാല്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കി.

Read More

ജയലളിത ആശുപത്രിക്കിടക്കയില്‍ വെച്ച് എന്തോ കുടിക്കുന്നു; വീഡിയോ പുറത്ത്

ജയലളിത ആശുപത്രിക്കിടക്കയില്‍ വെച്ച് എന്തോ കുടിക്കുന്നു; വീഡിയോ പുറത്ത്

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജയലളിത ആശുപത്രി കിടക്കയില്‍ വച്ച് ജ്യൂസ് പോലെ എന്തോ കുടിക്കുന്നതയായുള്ള വീഡിയോ പുറത്ത്. തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് വീഡിയോ പുറത്തായത്. ടിടിവി ദിനകരന്‍ വിഭാഗത്തിലെ വെട്രിവേല്‍ എന്നയാളാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടിട്ടുള്ളതെന്നാണ് വെട്രിവേല്‍ അവകാശപ്പെടുന്നത്. 75 ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ജയലളിത 2016 ഡിസംബര്‍ ആറിനാണ് മരണമടയുന്നത്. ബുധനാഴ്ചയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. ജയലളിത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബന്ധുക്കളെ കാണാന്‍ അനുവദിച്ചില്ലെന്നുള്ള ആരോപണങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വീഡിയോ പുറത്തുവരുന്നത്. ജയലളിതയുടെ മരണം സ്വാഭാവികമല്ലെന്ന് അവകാശപ്പെട്ട് പലരും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. വീഡിയോ പുതിയ വിവാദങ്ങള്‍ക്ക് വഴി വെയ്ക്കുമെന്നാണ് കരുതുന്നത്. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ മുന്‍ മദ്രാസ്…

Read More

ശ്വാസമറ്റ നിലയില്‍ അര്‍ദ്ധബോധാവസ്ഥയിലാണ് ജയയെ കൊണ്ടുവന്നത്, വിദഗ്ധ ചികിത്സകള്‍ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രി

ശ്വാസമറ്റ നിലയില്‍ അര്‍ദ്ധബോധാവസ്ഥയിലാണ് ജയയെ കൊണ്ടുവന്നത്, വിദഗ്ധ ചികിത്സകള്‍ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രി

ചെന്നൈ:തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം കൊലപാതകം ആണ് എന്ന ആരോപണങ്ങള്‍ നിലനില്‍ക്കെ പുതിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ . ജയലളിതയുടെ അസുഖത്തെപ്പറ്റി പുതിയ വെളിപ്പെടുത്തല്‍. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ജയലളിത ശ്വാസമില്ലാത്ത അവസ്ഥയില്‍ ആയിരുന്നെന്ന് അപ്പോളോ ആശുപത്രി ഉപാധ്യക്ഷ പ്രീത റെഡ്ഢി പറഞ്ഞു. ജയലളിത 75 ദിവസമാണ് അപ്പോളോയില്‍ ചികില്‍സയില്‍ കഴിഞ്ഞത്. 2016 ജനുവരി അഞ്ചിന് ജയയുടെ മൃതദേഹമാണ് പുറംലോകം കണ്ടത്. ഒരു വര്‍ഷത്തിനു ശേഷവും ജയയുടെ അസുഖവും ചികില്‍സയും മരണവും ദുരൂഹമായി തുടരുന്നതിനിടെയാണ് അപ്പോളോ ആശുപത്രി അധികൃതരുടെ വെളിപ്പെടുത്തല്‍ എന്നത് ശ്രദ്ധേയമാണ്. ശ്വാസമറ്റ നിലയില്‍ അര്‍ദ്ധബോധാവസ്ഥയിലാണ് ജയയെ കൊണ്ടുവന്നത്. എന്നാല്‍, വിദഗ്ധ ചികില്‍സകള്‍ക്കുശേഷം അവര്‍ ആരോഗ്യം വീണ്ടെടുത്തെന്നും ന്യൂഡല്‍ഹിയില്‍ ഒരു സ്വകാര്യ ചാനലിനോടാട് പ്രീതി റെഡ്ഢി പറഞ്ഞു. ന്യൂഡല്‍ഹിയില്‍നിന്നും വിദേശത്തുനിന്നും ലഭ്യമായ മികച്ച ഡോക്ടര്‍മാരാണ് ജയയെ ശുശ്രൂഷിച്ചത്. ആശുപത്രിക്കു പറ്റാവുന്നതിന്റെ പരമാവധി മികച്ച ചികില്‍സ അവര്‍ക്ക് നല്‍കിയിട്ടുണ്ട്….

Read More

സമരം ഫലം കണ്ടു; നടന്‍ വിശാലിന്റെ നാമനിര്‍ദ്ദേശ പത്രിക അംഗീകരിച്ചു

സമരം ഫലം കണ്ടു; നടന്‍ വിശാലിന്റെ നാമനിര്‍ദ്ദേശ പത്രിക അംഗീകരിച്ചു

ചെന്നൈ: തമിഴ്നാട് ആര്‍ കെ നഗര്‍ മണ്ഡലത്തിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച നടന്‍ വിശാലിന്റെ പത്രിക അംഗീകരിച്ചു. താരം റിട്ടേണിങ് ഓഫീസറുടെ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. സമരത്തിനൊടുവില്‍ രാത്രിയോടെ പത്രിക അംഗീകരിക്കുകയായിരുന്നു. തെറ്റായ വിവരം നല്‍കിയെന്ന പേരില്‍ ആദ്യം വിശാലിന്റെ പത്രിക തള്ളിയിരുന്നു. പാര്‍ട്ടികളുടെ ഒന്നും പിന്തുണ ഇല്ലാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് വിശാലിന്റെ സ്ഥാനാര്‍ത്ഥിത്വം. നാമനിര്‍ദേശ പത്രിക അംഗീകരിക്കപ്പെട്ടതായും ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വിശാല്‍ ട്വീറ്ററിലൂടെ പ്രതികരിച്ചു. നാമനിര്‍ദേശ പത്രികയില്‍ തന്നെ പിന്തുണയ്ക്കുന്നവര്‍ക്കു നേരെ ഭീഷണിയുണ്ടായെന്നു വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണം ഇന്നലെ വിശാല്‍ പുറത്തുവിട്ടിരുന്നു. ജയലളിതയുടെ സഹോദരപുത്രി ദീപയുടെയും വിശാലിന്റെയുമാണ് നാമനിര്‍ദേശ പത്രിക സുക്ഷ്മപരിശോധനയില്‍ തള്ളിയത്. തമിഴ് സിനിമാ ലോകത്ത് നിര്‍ണായക ശക്തിയായ നിര്‍മ്മാതാക്കളുടെ സംഘടനയുടെ നേതാവ് കൂടിയാണ് വിശാല്‍. രജനീകാന്തും കമല്‍ഹാസനുമൊക്കെ തങ്ങളുടെ രാഷ്ട്രീയം പരസ്യപ്പെടുത്തി…

Read More

അമ്മയുടെ സ്വപ്‌നങ്ങള്‍ക്ക് വേണ്ടി ഒപിഎസും ഇപിഎസും സ്‌നേഹത്തിലായി, പനീര്‍സെല്‍വത്തിന് ധനകാര്യം

അമ്മയുടെ സ്വപ്‌നങ്ങള്‍ക്ക് വേണ്ടി ഒപിഎസും ഇപിഎസും സ്‌നേഹത്തിലായി, പനീര്‍സെല്‍വത്തിന് ധനകാര്യം

ചെന്നൈ: അമ്മയുടെ ഓര്‍മകള്‍ക്കുമുന്നില്‍ വൈരാഗ്യം മറക്കുന്ന മക്കളെപ്പോലെ, തമിഴ്‌നാട്ടില്‍ ഒപിഎസും ഇപിഎസും ‘സ്‌നേഹത്തിലായി’. അണ്ണാ ഡിഎംകെയില്‍ ആറു മാസത്തിലധികം വിഘടിച്ചുനിന്നശേഷമാണ് ഒ.പനീര്‍സെല്‍വം, എടപ്പാടി പളനിസാമി വിഭാഗങ്ങള്‍ തമ്മില്‍ ലയിച്ചത്. ‘അമ്മ’ ജയലളിതയുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുകയാണ് ലയനത്തിന്റെ ലക്ഷ്യമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു. നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പാര്‍ട്ടി ആസ്ഥാനത്തെത്തിയാണു പനീര്‍സെല്‍വം ലയന തീരുമാനം അറിയിച്ചത്. വി.കെ.ശശികലയുടെ നേതൃത്വത്തിലുള്ള മന്നാര്‍ഗുഡി മാഫിയ പാര്‍ട്ടി പിടിച്ചടക്കുമെന്നും തങ്ങള്‍ പുറത്താകുമെന്നുമുള്ള ഭയമാണ് ഇപിഎസ്, ഒപിഎസ് വിഭാഗങ്ങളെ ഒരുമിപ്പിക്കാന്‍ പ്രചോദിപ്പിച്ചത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും വി.കെ.ശശികലയെ നീക്കാന്‍ പ്രമേയം പാസാക്കാനും തീരുമാനമായി. പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ വിളിച്ചു ശശികലയുടെ പുറത്താക്കല്‍ നടപടി പൂര്‍ത്തിയാക്കും. പാര്‍ട്ടിയെ പിളര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്നു പാര്‍ട്ടി ആസ്ഥാനത്തു ലയനം പ്രഖ്യാപിച്ചുകൊണ്ടു പനീര്‍സെല്‍വം പറഞ്ഞു. ഒത്തുതീര്‍പ്പ് ഫോര്‍മുല പ്രകാരം ഒ.പനീര്‍സെല്‍വം പാര്‍ട്ടി അധ്യക്ഷനാകും, പളനിസാമി ഉപാധ്യക്ഷനും. ധനകാര്യവകുപ്പിന്റെ ചുമതലയും ഇനി പനീര്‍സെല്‍വത്തിനാണ്. പാണ്ഡ്യരാജനായിരിക്കും…

Read More

ജയലളിതയ്ക്ക് മര്‍ദ്ദനമേറ്റിരുന്നതായ പാണ്ഡ്യന്റെ വെളിപ്പെടുത്തല്‍ സംബന്ധമായി അന്വേഷണം വേണമെന്ന് നിയമവിദഗ്ദര്‍

ജയലളിതയ്ക്ക് മര്‍ദ്ദനമേറ്റിരുന്നതായ പാണ്ഡ്യന്റെ വെളിപ്പെടുത്തല്‍ സംബന്ധമായി അന്വേഷണം വേണമെന്ന് നിയമവിദഗ്ദര്‍

ചെന്നൈ: ജയലളിതയുടെ മരണം സംഭവിച്ച് ദുരൂഹതകള്‍ തുടരുകയാണ്. അമ്മയുടെ മരണത്തില്‍ അസ്വഭാവികമായി ഒന്നും തന്നെയില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും പലതും മറച്ചുവെക്കപ്പെടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് പോയസ് ഗാര്‍ഡനില്‍ ജയലളിതക്ക് മര്‍ദ്ദനമേറ്റിരുന്നതായ മുന്‍ നിയമസഭാ സ്പീക്കര്‍ കൂടിയായ പാണ്ഡ്യന്റെ വെളിപ്പെടുത്തല്‍ സംബന്ധമായി അന്വേഷണം അനിവാര്യമാണെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ജയലളിതയ്ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ടെങ്കില്‍ എന്തായിരുന്നു അന്ന് അവിടെ സംഭവിച്ചത്?, ആരാണ് അവരെ മര്‍ദ്ദിച്ചത്? അവര്‍ പെട്ടന്ന് ആശുപത്രിയിലാകാന്‍ കാരണം? എന്തായിരുന്നു അവരുടെ മരണത്തിന്റെ പിന്നില്‍? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചേ പറ്റൂവെന്നാണ് അവര്‍ ചൂണ്ടികാണിക്കുന്നത്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്വേഷണത്തിന്ന് തയ്യാറായില്ലങ്കില്‍ വെളിപ്പെടുത്തലിന്റെ പശ്ചാതലത്തില്‍ ജയലളിതയുടെ സഹോദര പുത്രി ദീപ തന്നെ കോടതിയെ സമീപിച്ചേക്കും.

Read More

5,000 ഏക്കര്‍ ഭൂമി തട്ടിപ്പ്; ശശികലയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി ഒരു എന്‍.ജി.ഒ. സംഘടന

5,000 ഏക്കര്‍ ഭൂമി തട്ടിപ്പ്; ശശികലയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി ഒരു എന്‍.ജി.ഒ. സംഘടന

ചെന്നൈ: എഐഎഡിഎംകെ അധ്യക്ഷ പദവിയിലേക്കെത്താനിരിക്കുന്ന മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത സുഹൃത്ത് ശശികല നടരാജനെതിരെ ഗുരുതരമായ ആരോപണവുമായി ഒരു എന്‍ജിഒ സംഘടന രംഗത്തെത്തി. ശശികലയുടെ കുടുംബം ഉള്‍പ്പെടുന്ന മണ്ണാര്‍ക്കുടി മാഫിയ 5,000 ഏക്കര്‍ ഭൂമി തട്ടിയെടുത്തെന്നാണ് സംഘടനയുടെ ആരോപണം. ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ഒരു വീഡിയോയില്‍ ആണ് ഇക്കാര്യം പറയുന്നത്. തമിഴ്‌നാട്ടില്‍ മണ്ണാക്കുടി മാഫിയയുടെ ബിനാമിയായി 43 കമ്ബനികളുണ്ട്. ഈ കമ്ബനികളാണ് സംസ്ഥാനമെമ്ബാടും റിയല്‍ എസ്റ്റേറ്റ് തട്ടിപ്പു നടത്തുന്നത്. ഇതിന്റെ എല്ലാ രേഖകളും സംഘടന പുറത്തുവിടുകയാണെന്നും എന്‍ജിഒ സെക്രട്ടറി ചന്ദ്രമോഹന്‍ പറയുന്നു. ശശികലയുടെ മരുമകനും നേരത്തെ ജയലളിത ദത്തെടുത്തശേഷം പുറത്താക്കുകയും ചെയ്ത സുധാകരനാണ് തട്ടിപ്പുകള്‍ നടത്തുന്നവരില്‍ പ്രധാനി. സംഗീത സംവിധായകന്‍ ഇളയരാജയുടെ സഹോദരന്‍ ഗംഗൈ അമരനെ ഭീഷണിപ്പെടുത്തി അദ്ദേഹത്തിന്റെ 22 ഏക്കര്‍ സ്ഥലമാണ് 1994ല്‍ സംഘം തട്ടിയെടുത്തത്. കോടികള്‍ വിലമതിക്കുന്ന ഗംഗൈ അമരന്റെ ഭൂമി ഭീഷണിപ്പെടുത്തി ചെറിയ തുകയ്ക്കാണ്…

Read More

‘ജയലളിത’ അണ്ണാ ഡിഎംകെ പ്രവര്‍ത്തകന്റെ മകള്‍ക്കു ശശികല നല്‍കിയ പേര്

‘ജയലളിത’ അണ്ണാ ഡിഎംകെ പ്രവര്‍ത്തകന്റെ മകള്‍ക്കു ശശികല നല്‍കിയ പേര്

ചെന്നൈ :അണ്ണാ ഡിഎംകെ പ്രവര്‍ത്തകന്റെ മകള്‍ക്കു ‘ജയലളിത’ എന്നു ശശികല പേരിട്ടു. മക്കള്‍ക്കു പേരിടാന്‍ നേതാക്കളെ സമീപിക്കുന്നതു ദ്രാവിഡ പാര്‍ട്ടി അണികളുടെ പതിവാണ്. തേനി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ സെന്തിലും ഗായത്രിയും പെണ്‍കുഞ്ഞുമായി പോയസ് ഗാര്‍ഡനിലുള്ള ജയലളിതയുടെ വസതിയില്‍ തോഴി ശശികലയെ കാണാന്‍ എത്തുകയായിരുന്നു

Read More