ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം.

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം.

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കി ഫൈനലില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം. ഫൈനല്‍ പോരാട്ടത്തില്‍ ജപ്പാനോട് 2-1 നു പരാജയപ്പെട്ടാണ് ഇന്ത്യയ്ക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ജപ്പാന്റെ ആദ്യ സ്വര്‍ണ്ണമാണ്. 11-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ജപ്പാന്‍ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 25-ാം മിനിറ്റില്‍ ഇന്ത്യന്‍ വനിതകള്‍ ആദ്യ ഗോളിനു മറുപടി നല്‍കുകയും ചെയ്തു. നവനീതിന്റെ പാസില്‍ നിന്ന് നേഹ ഗോയലാണ് സ്വര്‍ണ്ണപ്പോരാട്ടത്തിന്റെ ആദ്യ പകുതി 1-1 സമനിലയില്‍ പിടിച്ചത്. എന്നാല്‍ 44-ാം മിനിറ്റില്‍ ജപ്പാന്‍ ഉയര്‍ത്തിയ ലീഡ് ഭേദിക്കാന്‍ ഇന്ത്യന്‍ വനിതകള്‍ക്കായില്ല. മിനാമി ഷിമിസു, മേട്ടോമി കവമുറ എന്നിവരാണ് ജപ്പാനുവേണ്ടി ഗോള്‍ നേടിയത്. ചൈനയെ ഏകപക്ഷീയമായ ഒരു ഗോളിനു തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്തിയത്. കഴിഞ്ഞ ഗെയിംസില്‍ വെങ്കലവുമായാണ് വനിതകള്‍ മടങ്ങിയത്. 20 വര്‍ഷത്തിനു ശേഷമാണ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനല്‍…

Read More