സൈനിക കാമ്പിനു നേരെ ഭീകരാക്രമണം

സൈനിക കാമ്പിനു നേരെ ഭീകരാക്രമണം

ജമ്മു: സുന്‍ജ്വാനില്‍ സൈനിക കാമ്പിനു നേരെ ഭീകരാക്രമണം. ഇന്ന് പുലര്‍ച്ചെയാണ് സൈനിക കാമ്പിലെ ഫാമിലി ക്വാര്‍ട്ടേഴ്‌സിലേക്ക് രണ്ടു ഭീകരര്‍ നുഴഞ്ഞു കയറി വെടിവെപ്പ് തുടങ്ങിയത്. ആക്രമണത്തില്‍ ഹവല്‍ദാറിനും മകള്‍ക്കും പരിക്കേറ്റു. ജെയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിനു പിന്നിലെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. കാമ്പിന് 500 മീറ്റര്‍ പരിധിയിലുള്ള സ്‌കൂളുകള്‍ അടച്ചിടാന്‍ ജില്ലാ അധികാരികള്‍ ഉത്തരവിട്ടിട്ടുണ്ട്. ഈ വര്‍ഷം ഇത്തരത്തില്‍ ജമ്മു കശ്മീരിലുണ്ടാവുന്ന ആദ്യ ആക്രമണമാണിത്. പുലര്‍ച്ചെ 4:45 ഓടെയാണ് വെടിവെപ്പാരംഭിച്ചത്. പ്രദേശത്ത് സൈന്യം ശക്തമായ തിരിച്ചില്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Read More