നടി ജലജ തിരിച്ചു വരുന്നു; ഫഹദിനൊപ്പം മാലിക്കിലൂടെ

നടി ജലജ തിരിച്ചു വരുന്നു; ഫഹദിനൊപ്പം മാലിക്കിലൂടെ

1970-80 കാലഘട്ടങ്ങളിലെ മലയാള ചിത്രങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന നടി ജലജ മടങ്ങിവരുന്നു. ഫഹദ് നായകനാകുന്ന പുതിയ ചിത്രത്തിലൂടെയാണ് ജലജയുടെ തിരിച്ചുവരവ്. എഴുപത്തി മൂന്നോളം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച ജലജ ചലച്ചിത്ര മേളകളിലെ സ്ഥിരം സാന്നിധ്യമാണ്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജലജ മടങ്ങിയെത്തുന്നത്. ചിത്രത്തില്‍ ഒരു സുപ്രധാന വേഷമാണ് ജലജ കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം. മാലിക്ക് എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ഫോര്‍ട്ട് കൊച്ചിയില്‍ നടന്നു. ‘മാലിക്’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായകനാകുന്നത്. ബിജു മേനോന്‍, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. മലയാളത്തിലെ ഏറ്റവും മികച്ച…

Read More