കരാര്‍ ലംഘനം; ദിനേശ് കാര്‍ത്തിക്കിനെതിരെ നടപടികളില്ല, മാപ്പ് അംഗീകരിക്കുന്നുവെന്ന് ബി.സി.സി.ഐ

കരാര്‍ ലംഘനം; ദിനേശ് കാര്‍ത്തിക്കിനെതിരെ നടപടികളില്ല, മാപ്പ് അംഗീകരിക്കുന്നുവെന്ന് ബി.സി.സി.ഐ

ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ ഡ്രസിങ് റൂമില്‍ കയറിയതുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിച്ച് ബി.സി.സി.ഐ. കരാര്‍ ലംഘനത്തിന്റെ പേരില്‍ താരത്തിനോട് ബി.സി.സി.ഐ വിശദീകരണം ചോദിച്ചിരുന്നു. താരം വിശദീകരണത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞതോടെയാണ് അത് അംഗീകരിക്കാനും താരത്തിനെതിരെയുള്ള നിയമ നടപടികള്‍ അവസാനിപ്പിക്കാനും ബി.സി.സി.ഐ തീരുമാനിച്ചത്. സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ ഉള്ള താരമായത്‌കൊണ്ട് മറ്റു രാജ്യങ്ങളിലെ ലീഗുകളില്‍ പങ്കെടുക്കുന്നതിന് താരത്തിന് വിലക്ക് നിലവിലുണ്ട്. ഇത് മറികടന്ന് കരീബിയന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ ഡ്രസിങ് റൂമില്‍ കയറിയതോടെയാണ് കാര്‍ത്തിക് വിവാദത്തില്‍ പെട്ടത്. ട്രിന്‍ബാഗോ പരിശീലകന്‍ ബ്രെണ്ടന്‍ മക്കല്ലത്തിന്റെ ക്ഷണം സ്വീകരിച്ചാണ് കാര്‍ത്തിക് ഡ്രസിങ് റൂമില്‍ കയറിയത്. ഡ്രസിങ് റൂമില്‍ ടീമിന്റെ ജേഴ്‌സി ഇട്ട് നില്‍ക്കുന്ന ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് ബി.സി.സി.ഐ വിശദീകരണം ചോദിച്ച് രംഗത്തെത്തിയത്.

Read More

പരാതിയില്ല അതിനാല്‍ അന്വേഷണവുമില്ല..മുഖ്യമന്ത്രി

പരാതിയില്ല അതിനാല്‍ അന്വേഷണവുമില്ല..മുഖ്യമന്ത്രി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയെക്കിരെ ഒരു പരാതിയും സര്‍ക്കാറിന് ലഭിച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. വളരെ ഗുരുതരമായ ആരോപണമാണ് ബിനോയിക്കെതിരെ ഉയര്‍ന്നിട്ടുള്ളതെന്നും അന്വേഷണം വേണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.എന്നാല്‍ ആരോപണം ദുരുദ്ദേശ്യപരമാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കില്ലെന്നും പിണറായി അസന്നിഗ്ദമായിത്തന്നെ പ്രഖ്യാപിച്ചു. ഇതേക്കുറിച്ച് ബിനോയ് കോടിയേരി നല്‍കിയ വിശദീകരണം മുഖ്യമന്ത്രി സഭയില്‍ വായിച്ചു.ലാവലിന്‍ കേസില്‍ തനിക്കെതിരെ ആരോപണം ഉയര്‍ന്നുവന്നിരുന്നു. അന്ന് തന്നെക്കൊണ്ട് രാജിവെപ്പിക്കാന്‍ശ്രമങ്ങളുണ്ടായി. ഈ ആരോപണവും അടിസ്ഥാന രഹിതമാണ്. ഇതേക്കുറിച്ച് അന്വേഷിക്കില്ല. മുഖ്യമന്ത്രി പറഞ്ഞു. ചവറ എം.എല്‍.എ വിജയന്‍പിള്ളയുടെ മകന്റെ വിഷയത്തില്‍ എഫ്.ഐ.ആര്‍ ഉണ്ട്. ഇക്കാര്യം നിയമപരമായി മുന്നോട്ടുകൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെമറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറിയുടെ മകനെക്കുറിച്ച് ഉയര്‍ന്ന ആരോപണത്തിന്റെ നിജസ്ഥിതിയെക്കുറിച്ചറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്…

Read More