അമേരിക്കക്കൊപ്പം ഇസ്രയേലും പിന്മാറുന്നു

അമേരിക്കക്കൊപ്പം ഇസ്രയേലും പിന്മാറുന്നു

ജെറുസലേം: അമേരിക്കയ്‌ക്കൊപ്പം ഇസ്രായേലും യുനസ്‌കോ(യുണൈറ്റഡ് നേഷന്‌സ് എഡ്യൂക്കേഷണല്‍ സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍)യില്‍ നിന്നും പിന്മാറ്റം പ്രഖ്യാപിച്ചു. പിന്മാറുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വക്താക്കള്‍ പ്രതികരിച്ചു. പാരമ്പര്യത്തെ കാത്തുസംരക്ഷിക്കുന്നതിന് പകരം തകര്‍ക്കുകയാണ് യുനസ്‌കോ ചെയ്യുന്നത്. അസംബന്ധങ്ങളുടെ അരങ്ങായി മാറിക്കൊണ്ടിരിക്കുകയാണ് യുനസ്‌കോ. യുനസ്‌കോയില്‍ നിന്നും പിന്മാറ്റം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ട്രംപിന്റെ തീരുമാനം വളരെ ധീരമായതാണെന്നും സ്വാഗതാര്‍ഹമാണെന്നും നെതന്യാഹു പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് യുനസ്‌കോയില്‍ നിന്നും പിന്മാറുമെന്ന് അമേരിക്ക പ്രഖ്യാപിച്ചത്. ഇസ്രായേല്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. പാലസ്തീന്‍ യുനസ്‌കോയില്‍ അംഗത്വം നല്‍കിയതിനെ തുടര്‍ന്നുണ്ടായ നയതന്ത്ര പ്രശ്‌നങ്ങളാണ് പിന്മാറ്റത്തില്‍ വരെ എത്തിച്ചത്. പിന്മാറ്റം പ്രഖ്യാപിച്ചെങ്കിലും ചട്ടപ്രകാരം 2018 ഡിസംബറോടെ മാത്രമേ നടപടികള്‍ പൂര്‍ത്തിയാവുകയുള്ളൂ. അതുവരെ ഇരു രാജ്യങ്ങള്‍ക്കും യുനസ്‌കോയില്‍ അംഗമായി തന്നെ തുടരേണ്ടി വരും.

Read More

കാട്ടുതീ അണയ്ക്കാന്‍ പാലസ്തീന് ഇസ്രയേലിന്റെ സഹായം; തീ പടരുന്നത് തടയാന്‍ ഇരു രാജ്യങ്ങളുടേയും സംയുക്ത സംഘം

കാട്ടുതീ അണയ്ക്കാന്‍ പാലസ്തീന് ഇസ്രയേലിന്റെ സഹായം; തീ പടരുന്നത് തടയാന്‍ ഇരു രാജ്യങ്ങളുടേയും സംയുക്ത സംഘം

ജറുസലേം: ഇസ്രായേലില്‍ കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ പാലസ്തീന്റെ സഹായം. ആളിപ്പടരുന്ന തീ വരുതിയിലാക്കാന്‍ പാലസ്തീന്‍ സര്‍ക്കാരിന്റെ സഹായവാഗ്ദാനം ഇസ്രയേല്‍ സ്വീകരിച്ചു. ഇതോടെ പാലസ്തീനില്‍ നിന്നുള്ള നാല് അഗ്‌നിശമന സംഘങ്ങള്‍ ഇസ്രയേലിലേക്ക് പുറപ്പെട്ടു. ഹൈഫ മേഖലകളില്‍ ആളിപ്പടരുന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ ഇസ്രയേല്‍ ഫയര്‍ഫോഴ്‌സും പാലസ്തീന്‍ സംഘവും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പാലസ്തീന് പുറമെ, റഷ്യ, തുര്‍ക്കി, ഗ്രീസ്, ഇറ്റലി, ക്രൊയേഷ്യ, സൈപ്രസ് എന്നീ രാജ്യങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാന്‍ ഈ രാഷ്ട്രങ്ങള്‍ 10 വിമാനങ്ങള്‍ അയക്കും. അതേസമയം പാലസ്തീനെ ഇതുവരെ ഒരു രാഷ്ട്രമായി അംഗീകരിക്കാന്‍ തയ്യാറാകാത്ത ഇസ്രയേല്‍ ഇപ്പോള്‍ പാലസ്തീന്റെ സഹായവാഗ്ദാനം സ്വീകരിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്. അമേരിക്കയുടെ ബോയിങ് 747 സൂപ്പര്‍ടാങ്കര്‍ വിമാനവും ഉടന്‍ ഇസ്രായേലിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ 2010ല്‍ കാര്‍മെല്‍ മേഖലയില്‍ വന്‍തീപിടിത്തം ഉണ്ടായപ്പോഴും സൂപ്പര്‍ടാങ്കര്‍ ഇസ്രയേലില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചിരുന്നു. അന്നുണ്ടായ…

Read More