കോണ്‍ക്രീറ്റിന് ആജീവനാന്ത ഗ്യാരണ്ടി നല്‍കാന്‍ സാധിക്കുമോ

കോണ്‍ക്രീറ്റിന് ആജീവനാന്ത ഗ്യാരണ്ടി നല്‍കാന്‍ സാധിക്കുമോ

കോണ്‍ക്രീറ്റ് ലീക്ക് പ്രൂഫാണെന്ന ധാരണ തീര്‍ത്തും തെറ്റാണ്. ഉറപ്പുള്ള പാറപ്പുറത്തു വീഴുന്ന ജലംപോലും പാറ വലിച്ചെടുക്കുന്നതായി കാണാം. വീടുനിര്‍മാണത്തിനു ശേഷം വ്യത്യസ്ത കാലയളവിനുള്ളില്‍ തന്നെ കോണ്‍ക്രീറ്റുകളില്‍ വിവിധ രേഖകളില്‍ ചോര്‍ച്ച കണ്ടുവരാറുണ്ട്. സ്ട്രക്ചറല്‍ എഞ്ചിനീയറുടെ നിര്‍ദേശപ്രകാരം തന്നെ കുറ്റമറ്റ രീതിയിലാണ് കോണ്‍ക്രീറ്റ് ചെയ്യേണ്ടത്. കൂടുതല്‍ ഉറപ്പുണ്ടാവട്ടെ എന്നു കരുതി അമിതമായി കമ്പികള്‍ നല്‍കുന്നതും ആപത്താണ്. കോണ്‍ക്രീറ്റിന്റെ കൂടെയും കോണ്‍ക്രീറ്റിനു ശേഷവും വാട്ടര്‍ പ്രൂഫിങ് ചെയ്യാനുള്ള മികച്ച മാര്‍ഗങ്ങള്‍ നിലവിലുണ്ട്. മറ്റേതൊരു കാര്യവും പോലെ കോണ്‍ക്രീറ്റിനും ആജീവനാന്ത ഗ്യാരണ്ടി നല്‍കാന്‍ കഴിയില്ല. ആയതിനാല്‍ ഇടയ്ക്കിടെ, വാട്ടര്‍പ്രൂഫിങ് പോലുള്ള അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതും അഭികാമ്യമാണ്. ഉപയോഗാടിസ്ഥാനത്തില്‍ വ്യത്യസ്തയിനം കോണ്‍ക്രീറ്റുകള്‍ ഉണ്ട്. ങ15 ടൈപ്പ് കോണ്‍ക്രീറ്റ് ആണ് സാധാരണ വീടുകള്‍ക്ക് ഉപയോഗിക്കാറുള്ളത്. 1:2:4 എന്നതാണ് ഈ തരം കോണ്‍ക്രീറ്റിന്റെ മിക്‌സ് റേഷ്യോ. കൊമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ക്ക് സാധാരണ ഉപയോഗിക്കുന്ന ങ20 കോണ്‍ക്രീറ്റ് റേഷ്യോ 1:1.5:3…

Read More