ഇര്‍ഫാന്‍ ഖാന്റെ ‘ഡൂബ്- നോ ബെഡ് ഓഫ് റോസസ്’ ഓസ്‌ക്കറിന് അയയ്ക്കാന്‍ ഒരുങ്ങി ബംഗ്ലാദേശ്

ഇര്‍ഫാന്‍ ഖാന്റെ ‘ഡൂബ്- നോ ബെഡ് ഓഫ് റോസസ്’ ഓസ്‌ക്കറിന് അയയ്ക്കാന്‍ ഒരുങ്ങി ബംഗ്ലാദേശ്

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ടും അഭിനയശേഷി കൊണ്ടും ഇന്ത്യന്‍ സിനിമ ലോകത്തെ വിസമയിപ്പിച്ച ചിലരില്‍ ഒരാളാണ് ഇര്‍ഫാന്‍ ഖാന്‍. ഇന്ത്യന്‍ ചിത്രങ്ങളിലെന്ന പോലെ വിദേശ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ഇര്‍ഫാന്‍ ഖാന്‍. ഇര്‍ഫാന്‍ ഖാന്‍ നായകനായി എത്തുന്ന ഡൂബ്- നോ ബെഡ് ഓഫ് റോസസ് എന്ന സിനിമ ഓസ്‌ക്കറിന് അയയ്ക്കാന് ഒരുങ്ങുകയാണ് ബംഗ്ലാദേശ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും ഇര്‍ഫാന്‍ ഖാന്‍ തന്നെയാണ്. ഏറ്റവും മികച്ച വിദേശ ഭാഷ ചിത്രം എന്ന വിഭാഗത്തിലേക്കാണ് ഒഫീഷ്യല്‍ എന്‍ട്രിയായി തിരഞ്ഞെടുത്തിരിക്കുന്നത്. അന്തരിച്ച ബംഗ്ലാദേശി എഴുത്തുകാരനും സിനിമ നിര്‍മ്മാതാവുമായിരുന്ന ഹുമയൂണ്‍ അഹമദിന്റെ ജീവിത കഥയാണ് സിനിമയുടെ ഇതിവൃത്തം. ബംഗ്ലാദേശില്‍ വിലക്കേര്‍പ്പെടുത്തിയിരുന്ന ചിത്രമാണിത്. ഒരാണിനും പെണ്ണിനും ഇടയില്‍ നടക്കുന്ന മാനസിക സംഘര്‍ഷങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. മെസ്തഫ സര്‍വാര്‍ ഫറൂഖിയാണ് ചിത്രത്തിന്റെ എഴുത്തും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഒരു യഥാര്‍ഥ ജീവിതാനുഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സിനിമ ചെയ്തതെന്ന്…

Read More

അഞ്ജാത രോഗത്തിനായി ചികിത്സക്ക് പോയ ഇര്‍ഫാന്‍ ഖാന് പ്രാര്‍ത്ഥനയര്‍പ്പിച്ച ആരാധകര്‍ക്ക് നന്ദിയര്‍പ്പിച്ച് ഭാര്യ

അഞ്ജാത രോഗത്തിനായി ചികിത്സക്ക് പോയ ഇര്‍ഫാന്‍ ഖാന് പ്രാര്‍ത്ഥനയര്‍പ്പിച്ച ആരാധകര്‍ക്ക് നന്ദിയര്‍പ്പിച്ച് ഭാര്യ

മുംബൈ: അജ്ഞാത രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന് നല്‍കിയ പ്രാര്‍ഥനകള്‍ക്കും പിന്തുണക്കും നന്ദി അറിയിച്ച് ഭാര്യ. ഫേസ്ബുക്കിലൂടെയാണ് ഖാന്റെ ഭാര്യ സുതപ സിക്ക്ദര്‍ ആരാധകര്‍ക്ക് നന്ദി അറിയിച്ചത്. കോളുകള്‍ക്കും, മെസ്സേജുകള്‍ക്കും മറുപടി നല്‍കാതിരുന്നതിന് സുതപ ആരാധകരോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ മാപ്പ് ചോദിച്ചു .തന്റെ ആത്മാര്‍ഥ സുഹൃത്തും, ഭര്‍ത്താവുമായ ഖാന്‍ ഒരു പോരാളിയാണ്. ശക്തമായി തന്നെ എല്ലാ പ്രതിബന്ധങ്ങളും അദ്ദേഹം മറി കടക്കുമെന്നും സുതപ പോസ്റ്റില്‍ പറയുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് അപേക്ഷിച്ച അവര്‍ ആരാധകരുടെ അനാവശ്യ ആകാംക്ഷ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് അഞ്ജാത രോഗത്തെ തുടര്‍ന്ന് ചികിത്സക്കായി പോവുന്നുവെന്ന് ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററിലൂടെ അറിയിച്ചത്. അഭ്യൂഹങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.  

Read More

തനിക്ക് അപൂര്‍വ രോഗമെന്ന് ഇര്‍ഫാന്‍ ഖാന്‍; ആരാധകര്‍ ആശങ്കയില്‍

തനിക്ക് അപൂര്‍വ രോഗമെന്ന് ഇര്‍ഫാന്‍ ഖാന്‍; ആരാധകര്‍ ആശങ്കയില്‍

ആരാധകരെ ആശങ്കയിലാക്കി ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ ട്വീറ്റ്. തനിക്ക് അപൂര്‍വ രോഗമുണ്ടെന്ന് ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഇക്കാര്യത്തില്‍ വിശദ വിവരങ്ങള്‍ ഒരാഴ്ചക്കുള്ളിലോ പത്ത് ദിവസത്തിനുള്ളിലോ അറിയിക്കാമെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ദുഷ്‌കരമായ ഈ ഘട്ടത്തില്‍ കുടുംബവും സുഹൃത്തുക്കളും തന്നോടൊപ്പമുണ്ട്. രോഗനിര്‍ണയത്തിന് ശേഷം കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും ഇര്‍ഫാന്‍ അറിയിച്ചു. നേരത്തെ ഇര്‍ഫാന്‍ ഖാനെ വിശാല്‍ ഭരദ്വാജിന്റെ ചിത്രത്തില്‍ നിന്ന് മാറ്റിയിരുന്നു. മഞ്ഞപ്പിത്തമായതിനാലാണ് മാറ്റിയതെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഡോക്ടര്‍മാര്‍ പൂര്‍ണവിശ്രമം ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ സിനിമകളില്‍ നിന്നെല്ലാം അവധി എടുത്തിരിക്കുകയാണ് താരം. പൊളിറ്റിക്കല്‍ സറ്റയര്‍ സീരീസ് ദ് മിനിസ്ട്രിയുടെ ഷൂട്ടിംഗിനായി പഞ്ചാബിലേക്ക് പോകാനിരിക്കുകയായിരുന്നു ഇര്‍ഫാന്‍ ഖാന്‍. ബ്ലാക്ക്മെയിലിന്റെ പ്രൊമോഷന്‍ പരിപാടികളിലും പങ്കെടുക്കേണ്ടിയിരുന്നതാണ്. ഇര്‍ഫാന്‍ ഖാന്‍ ഏറ്റെടുത്ത എല്ലാ ജോലികളും റീഷെഡ്യൂള്‍ ചെയ്യുകയാണെന്ന് അദ്ദേഹത്തിന്റെ പിആര്‍ ടീം അറിയിച്ചു. ആമസോണ്‍ പ്രൈമിന്റെ വീഡിയോ സീരീസാണ് ദ് മിനിസ്ട്രി. അതിന് ശേഷം…

Read More

ഡിക്യു @ ബോളിവുഡ് ; അരങ്ങേറ്റം ഇര്‍ഫാന്‍ ഖാനൊപ്പം

ഡിക്യു @ ബോളിവുഡ് ; അരങ്ങേറ്റം ഇര്‍ഫാന്‍ ഖാനൊപ്പം

മലയാളത്തന്റെ യൂത്ത് സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇനി ബോളിവുഡിലേക്ക്. റോണി സ്‌ക്രൂവാലയുടെ പുതിയ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം പ്രമുഖ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.’ഗേള്‍ ഇന്‍ ദി സിറ്റി’ എന്ന വെബ് സിരീസിലൂടെ ശ്രദ്ധേയയായ മിഥില പാക്കറാണ് ചിത്രത്തില്‍ നായിക. സിനിമാ, നാടക നടനും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുസൈന്‍ ദലാലിനൊപ്പം ‘യേ ജവാനി ഹേ ദീവാനി’, 2 സ്റ്റേറ്റ്‌സ് എന്നീ ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ചയാളാണ് ആകര്‍ഷ് ഖുറാന. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യമറിയിച്ച ദുല്‍ഖര്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. പല സംവിധായകരുടെയും പേരുകള്‍ അക്കാര്യത്തില്‍ പറഞ്ഞുകേട്ടെങ്കിലും ഏറ്റവും അവസാനം മലയാളിയായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ പേരാണ് ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റവുമായി ബന്ധപ്പെട്ട് കേട്ടത്. സോളോയില്‍ ദുല്‍ഖറിനൊത്തുള്ള അനുഭവം ബിജോയ്ക്ക്…

Read More

രോഗിയായ ഇഷ്ട താരത്തിന്റെ ചിത്രം കാണാന്‍ വയ്യ; വിനോദ് ഖന്നക്ക് അവയവം നല്‍കാന്‍ തയാറെന്ന് ഇര്‍ഫാന്‍ഖാന്‍

രോഗിയായ ഇഷ്ട താരത്തിന്റെ ചിത്രം കാണാന്‍ വയ്യ; വിനോദ് ഖന്നക്ക് അവയവം നല്‍കാന്‍ തയാറെന്ന് ഇര്‍ഫാന്‍ഖാന്‍

മുംബൈ: ബോളിവുഡ് താരം വിനോദ് ഖന്ന അസുഖ ബാധിതനായി ആശുപത്രിയിലായ വിവരം വാര്‍ത്തകളില്‍ ഇടം പിടിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ആശുപത്രിയില്‍ നിന്നുള്ള ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. ഇതേത്തുടര്‍ന്ന് ഇവ ഷെയര്‍ ചെയ്യരുതെന്നും നടന്റെ സ്വകാര്യതയെ മാനിക്കണമെന്നും താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അദ്ദേഹത്തിന്റെ അസുഖ വിവരം അറിഞ്ഞ ബോളിവുഡ് കലാകരന്മാര്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. അനുയോജ്യമെങ്കില്‍ അദ്ദേഹത്തിന് തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയാറാവുമെന്ന് അറിയിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍. താരത്തിന്റെ വ്യക്തിത്വം കണക്കിലെടുത്താല്‍ ഇത് വെറും വാചകമല്ലെന്ന് ബോധ്യമാവും.   വാട്‌സാപ്പില്‍ പ്രചരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം കണ്ട് താന്‍ ഞെട്ടിയെന്നും അവയവദാനത്തിന് തയാറാണെന്ന് ഇര്‍ഫാന്‍ വാര്‍ത്താ ഏജന്‍സിയോട് പറയുകയായിരുന്നു. 70 കാരനായ വിനോദ് ഖന്ന ഷാരൂഖ് ഖാന്റെ ‘ദില്‍വാലേ’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ‘എന്നെ സംബന്ധിച്ചിടത്തോളം വിനോദ് ഖന്നയും ധര്‍മേന്ദ്രയുമാണ് ഹിന്ദി സിനിമാ ലോകത്തെ സുന്ദരന്മാര്‍….

Read More