ഓരോ ഗ്രാമങ്ങള്‍ക്കും പറയാനുണ്ടാവും ചില കെട്ടുകഥകള്‍

ഓരോ ഗ്രാമങ്ങള്‍ക്കും  പറയാനുണ്ടാവും ചില കെട്ടുകഥകള്‍

ഓരോ ഗ്രാമങ്ങള്‍ക്കും പറയാനുണ്ടാവും അതിന്റേതായ ചില കഥകള്‍. കാഴ്ചകൊണ്ടും ജീവിതരീതികള്‍ കൊണ്ടും നഗരങ്ങളില്‍നിന്ന് വിഭിന്നമായ ഗ്രാമങ്ങള്‍ക്ക് ജീവിതത്തിന്റെ അനുഭവങ്ങളും ആഴവും കൂടുതലായിരിക്കും. അതിനാല്‍ തന്നെ ഇന്ത്യയെ അറിയണമെങ്കില്‍ അതിന്റെ ഉള്‍ ഗ്രാമങ്ങളിലേക്ക് സഞ്ചരിക്കുക തന്നെ വേണം. അത്തരത്തില്‍ ചില ഗ്രാമങ്ങളെ പരിചയപ്പെടാം… മേഘാലയയുടെ കിഴക്കന്‍ മലനിരകളില്‍ അതിമനോഹരിയായി കാണപ്പെടുന്ന ഒരു ഗ്രാമമാണ് മൗലിനൊങ്. 2003 മുതല്‍ ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ഗ്രാമങ്ങളില്‍ ഒന്നായി ഇത് അടയാളപ്പെട്ടിരിക്കുന്നു. ഷില്ലോങ്ങില്‍നിന്ന് 90 കിലോമീറ്റര്‍ അകലെയാണിത്. പുഷ്പ, ലതാ സമൃദ്ധമായ, പച്ചപ്പു നിറഞ്ഞ ഈ ഗ്രാമത്തെ അങ്ങനെതന്നെ സംരക്ഷിക്കാന്‍ ഇവിടുത്തെ നിയമവും സന്നദ്ധമാണ് എന്നുള്ളതുകൊണ്ട് മൗലിനൊങ് ഭംഗിയോടെ നിലനില്‍ക്കുന്നത്. 95 വീടുകളാണ് ഈ ഗ്രാമത്തിലുള്ളത് ഓരോയിടത്തും മുള ഉപയോഗിച്ച് നിര്‍മിച്ച പ്രത്യേകം ഡസ്റ്റ് ബിന്നുകളുണ്ട്. ഉപയോഗിച്ച വസ്തുക്കള്‍ അതില്‍ സംഭരിക്കുകയും കുഴികളിലിട്ട് വളമാക്കി കൃഷിക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തിലും ഗ്രാമവാസികള്‍…

Read More

നാണയങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ എടുത്തത് രണ്ട് ദിവസം; ട്രെയിന്‍ തട്ടി മരിച്ച യാചകന്റെ സമ്പാദ്യം ലക്ഷങ്ങള്‍

നാണയങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ എടുത്തത് രണ്ട് ദിവസം; ട്രെയിന്‍ തട്ടി മരിച്ച യാചകന്റെ സമ്പാദ്യം ലക്ഷങ്ങള്‍

മുംബൈ: മുംബൈയിലെ ഗോവന്ദി സ്റ്റേഷനടുത്ത് ബിരാഡിചന്ദ് പന്നാരാംജി ആസാദ് എന്ന ഒരു യാചകന്‍ കഴിഞ്ഞ ദിവസം ട്രെയിന്‍ തട്ടി മരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ആസാദ് എന്ന 82 കാരന്‍ വെറുമൊരു യാചകനായിരുന്നില്ലെന്നും ലക്ഷക്കണക്കിന് രൂപ സമ്പാദ്യമുള്ള ഒരു വ്യക്തിയാണെന്നുമാണ് പൊലീസ് പറയുന്നത്.  8.77 ലക്ഷം രൂപയാണ് ഇയാളുടെ പക്കല്‍ ഫിക്‌സഡ് ഡിപ്പോസിറ്റായി ഉണ്ടായിരുന്നത്. നാണയങ്ങളായി 96000 രൂപ ബാങ്ക് അക്കൗണ്ടിലും നിക്ഷേപിച്ചിരുന്നു. ഇതിന് പുറമെ 1.75 ലക്ഷം രൂപയാണ് ഇയാളുടെ കുടിലില്‍ നിന്ന് കണ്ടെത്തിയത്. ബന്ധുക്കളെക്കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാല്‍ അവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ പൊലീസ്. പ്രദേശവാസികളാണ് ആസാദിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. റെയില്‍വെ ട്രാക്കിന് സമീപത്താണ് ഇയാളുട കുടില്‍. ആസാദ് ഒറ്റയ്ക്കാണ് താമസെന്നും ഇയാള്‍ക്ക് ബന്ധുക്കളിലെന്നുമാണ് പ്രദേശവാസികള്‍ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് പൊലീസ് കുടില്‍…

Read More

രാജ്യത്തെ സാമ്പത്തികാവസ്ഥ വഷളായിക്കൊണ്ടിരിക്കുന്നുവെന്ന് ആര്‍.ബി.ഐ സര്‍വേ ഫലം

രാജ്യത്തെ സാമ്പത്തികാവസ്ഥ വഷളായിക്കൊണ്ടിരിക്കുന്നുവെന്ന് ആര്‍.ബി.ഐ സര്‍വേ ഫലം

ന്യൂഡല്‍ഹി: 2008 ല്‍ ഇന്ത്യയില്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിക്കുശേഷമുള്ള ഏറ്റവും മോശം ബിസിനസ് കാലാവസ്ഥയാണ് ഈ സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസക്കാലത്തുണ്ടായതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സര്‍വേ. രാജ്യത്തെ മൊത്തം സാമ്പത്തികാവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 47.9 പേരും അഭിപ്രായപ്പെട്ടു. വരും വര്‍ഷങ്ങളിലും സാമ്പത്തികാവസ്ഥ മെച്ചപ്പെടില്ലെന്ന് 38.6 ശതമാനം പേരും അഭിപ്രായപ്പെട്ടു. സര്‍വേയില്‍ പങ്കെടുത്ത 52.5 ശതമാനം പേരും രാജ്യത്തെ തൊഴില്‍ സാഹചര്യത്തെ വിമര്‍ശിച്ചു. തങ്ങളുടെ വരുമാനം കുറയുകയാണെന്ന് 26.7 ശതമാനം പേരും രേഖപ്പെടുത്തി.ജനങ്ങള്‍ക്കു പൊതുവേ വരുമാന കാര്യത്തില്‍ ശുഭാപ്തിവിശ്വാസം കുറവാണെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പൊതു വില ഉയരുമെന്ന് കൂടുതല്‍ പേരും ഭയപ്പെടുന്നു.

Read More

കൊറിയ ഓപ്പണ്‍; സെമിയില്‍ പുറത്തായി ഇന്ത്യന്‍ താരം

കൊറിയ ഓപ്പണ്‍; സെമിയില്‍ പുറത്തായി ഇന്ത്യന്‍ താരം

കൊറിയ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ സിംഗിള്‍സില്‍ പുറത്തായി ഇന്ത്യന്‍ താരം പി. കശ്യപ്. സെമിയില്‍ ലോക ഒന്നാം നമ്പറായ ജാപ്പനീസ് താരം കെന്റോ മൊമോട്ടയോടാണ് കശ്യപ് പരാജയപ്പെട്ടത്. 40 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 13-21, 15-21 നാണ് ഇന്ത്യന്‍ താരം കീഴടങ്ങിയത്. ഈ സീസണില്‍ കശ്യപ് രണ്ടാം തവണയാണ് ഒരു ചാന്പ്യന്‍ഷിപ്പിന്റെ സെമിയില്‍ പ്രവേശിക്കുന്നത്.

Read More

ഇംപീരിയല്‍ 400-നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ബെനലി

ഇംപീരിയല്‍ 400-നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ബെനലി

ഏറ്റവും പുതിയ മോഡലായ ഇംപീരിയല്‍ 400-നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ബെനലി. ഒക്ടോബര്‍ 25-ന് ഇംപീരിയല്‍ 400-നെ കമ്പനി വിപണിയിലെത്തിക്കും. ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനു മുന്നോടിയായി മോട്ടോര്‍സൈക്കിളിനായുള്ള ബുക്കിംഗ് കമ്പനി സ്വീകരിച്ചു തുടങ്ങി. ഇന്ത്യന്‍ വിപണിയില്‍ ഇംപീരിയല്‍ 400 ന്റെ പ്രീ-ബുക്കിംഗ് ആരംഭിക്കുമെന്ന് ബെനലി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 4000 രൂപയ്ക്ക് വാഹനം ബുക്ക് ചെയ്യാം. ദീപാവലി സമയത്ത് ഇംപീരിയല്‍ 400 ന്റെ ഡെലിവറികള്‍ ആരംഭിക്കും. ഓണ്‍ലൈനിലോ അല്ലെങ്കില്‍ ഇന്ത്യയിലുടനീളമുള്ള ഏതെങ്കിലും കമ്പനി ഡീലര്‍ഷിപ്പുകള്‍ വഴിയോ ബുക്കിംഗ് നടത്താം.

Read More

വിവാദം പുകയുന്നു; ഒത്തുകളിക്കാന്‍ പ്രേരിപ്പിച്ചെന്ന ആരോപണവുമായി ദേശീയ ടീം അംഗം രംഗത്ത്

വിവാദം പുകയുന്നു; ഒത്തുകളിക്കാന്‍ പ്രേരിപ്പിച്ചെന്ന ആരോപണവുമായി ദേശീയ ടീം അംഗം രംഗത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഒത്തുകളിക്കാന്‍ പ്രേരിപ്പിച്ചെന്ന ആരോപണവുമായി ദേശീയ ടീം അംഗം രംഗത്ത്. തമിഴ്നാട് പ്രീമിയര്‍ ലീഗിലെ ചില പരിശീലകര്‍ക്കും ഒഫീഷ്യലുകള്‍ക്കും ഇതില്‍ ബന്ധമുണ്ടെന്നാണ് സൂചന. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചു. ബാംഗ്ലൂര്‍ കേന്ദ്രമാക്കിയാണ് ഇടനിലക്കാര്‍ ടീം അംഗത്തെ സമീപിച്ചത്. ഇന്ത്യന്‍ വനിതാ ടീമില്‍ ഒത്തുകളി സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ബംഗളൂരു സ്വദേശികളായ രണ്ടു പേരാണ് വനിതാ ക്രിക്കറ്റ് താരത്തെ ഒത്തുകളിക്ക് പ്രേരിപ്പിച്ചതെന്ന് ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗം തലവന്‍ അജിത് സിങ് പറഞ്ഞു. രണ്ടു പേര്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ ഒത്തുകളിക്കുന്നതിനായി ടീമിനെ പ്രേരിപ്പിച്ചെന്നാണ് മുതിര്‍ന്ന വനിതാ താരം വെളിപ്പെടുത്തിയത്. സംഭവത്തില്‍ അന്താരാഷ്ര്ട ക്രിക്കറ്റ് കൗണ്‍സിലും അന്വേഷണം നടത്തും.

Read More

വാഹന വിപണിയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ ജി.എസ്.ടി നിരക്ക് കുറച്ചേക്കും

വാഹന വിപണിയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ ജി.എസ്.ടി നിരക്ക് കുറച്ചേക്കും

ന്യൂഡല്‍ഹി: രാജ്യത്ത് വാഹന വിപണിയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതിന്റെ ഭാഗമായി ജിഎസ്ടി നിരക്കുകളില്‍ സര്‍ക്കാര്‍ കുറവ് വരുത്തിയേക്കുമെന്ന് സൂചന. ഇതിനായി അടുത്ത വെള്ളിയാഴ്ച ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരുകയും ഇത് സംബന്ധിച്ച് നിര്‍ണായക തീരുമാനമെടുക്കുകയും ചെയ്യും. ഗോവയിലാണ് യോഗം നടക്കുന്നത്.വാഹനങ്ങളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കണമെന്ന നിര്‍ദ്ദേശമാണ് കൗണ്‍സിലിന്റെ പരിഗണനയിലെത്തുന്നത്. ജിഎസ്ടി 12 ശതമാനമാക്കണമെന്ന നിര്‍ദ്ദേശവും കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തേക്കും. നികുതി കുറയുന്നതോടെ വാഹന വിലയില്‍ കുറവ് വരാനാണ് സാധ്യത. അതേസമയം, സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വലിയ കുറവുണ്ടാകുമെന്നതിനാല്‍ നികുതി കുറയ്ക്കുന്നതിനോട് കേരളം അടക്കമുളള ചില സംസ്ഥാനങ്ങള്‍ യോജിക്കുന്നില്ല. നിരവധി വാഹന നിര്‍മാതാക്കള്‍ ജിഎസ്ടി നിരക്ക് 12 ശതമാനത്തിലേക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

പണപ്പെരുപ്പ നിരക്ക് വര്‍ദ്ധിക്കുന്നു; രാജ്യത്ത് അവശ്യ വസ്തുക്കളുടെ വിലയില്‍ വര്‍ദ്ധനവ്

പണപ്പെരുപ്പ നിരക്ക് വര്‍ദ്ധിക്കുന്നു; രാജ്യത്ത് അവശ്യ വസ്തുക്കളുടെ വിലയില്‍ വര്‍ദ്ധനവ്

മുംബൈ: രാജ്യത്ത് അവശ്യവസ്തുക്കളുടെ വില വര്‍ദ്ധിക്കുന്നു. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ പണപ്പെരുപ്പം ഉയര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ മാസം 3.21 ശതമാനമാണ് പണപ്പെരുപ്പം ഉണ്ടായിരിക്കുന്നത്. പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മാംസം,മത്സ്യം, പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങിയവയുടെ വില വര്‍ദ്ധിച്ചതാണ് പണപ്പെരുപ്പം ഉയരാനിടയാക്കിയത് എന്നാണ് സൂചന. ജൂലൈയില്‍ 3.15 ശതമാനവും 2018 ഓഗസ്റ്റില്‍ 3.69 ശതമാനവുമായിരുന്നു പണപ്പെരുപ്പം. അതേസമയം, പണപ്പെരുപ്പം ഉയര്‍ന്നിട്ടുണ്ടെങ്കിലും റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപിത ലക്ഷ്യമായ നാല് ശതമാനത്തില്‍ താഴെയായി നിരക്ക് പിടിച്ചുനിര്‍ത്താന്‍ സാധിച്ചത് നേട്ടമാണ്.

Read More

ഈ മോഡലുകള്‍ പ്രതിസന്ധി കാലഘട്ടത്തിലും വാഹന വിപണിയില്‍ നേട്ടമുണ്ടാക്കിയവ

ഈ മോഡലുകള്‍ പ്രതിസന്ധി കാലഘട്ടത്തിലും വാഹന വിപണിയില്‍ നേട്ടമുണ്ടാക്കിയവ

ഇന്ത്യന്‍ വാഹന കമ്പനികള്‍ വന്‍ പ്രതിസന്ധി നേരിടുമ്പോഴും, വില്‍പനയില്‍ കുറവ് വരാത്ത ചില മോഡലുകള്‍ വാഹനലോകത്തുണ്ട്. ഹ്യുണ്ടായ് വെനു, കിയ സെല്‍റ്റോസ്, എം.ജി ഹെക്ടര്‍ എന്നിവയാണ് പ്രതിസന്ധിയിലും പിടിച്ച് നില്‍ക്കുന്ന ആ വാഹനങ്ങള്‍. കിയ സെല്‍റ്റോസാണ് വില്‍പനയില്‍ താരമായ ഒരു മോഡല്‍. ആഗസ്റ്റില്‍ പുറത്തിറങ്ങിയ സെല്‍റ്റോസിന് ഇതുവരെ 32,000 ബുക്കിങ്ങുകളാണ് ലഭിച്ചത്. 6200 യൂണിറ്റുകള്‍ സെല്‍റ്റോസ് ആഗസ്റ്റില്‍ വിറ്റഴിച്ചു. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ വെന്യുവിന്റെ ഏകദേശം 9,000 യൂണിറ്റുകളാണ് ഹ്യുണ്ടായ് വിറ്റഴിച്ചിരിക്കുന്നത്. അതേസമയം ജൂണ്‍ 4ന് പുറത്തിറക്കിയ എം.ജി ഹെക്ടറിന് 10,000 ബുക്കിങ്ങുകളാണ് ആ സമയത്ത് തന്നെ ലഭിച്ചത്. മാസങ്ങള്‍ക്കുള്ളില്‍ ബുക്കിങ് 28,000 ആയി വര്‍ധിച്ചു. 11,000 ഉപയോക്താക്കളാണ് ഹെക്ടര്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്. ജൂലൈയില്‍ 1,508 കാറുകള്‍ എം.ജി വിറ്റഴിച്ചു. ആഗസ്റ്റില്‍ ഇത് 2,018 ആയി വര്‍ധിച്ചു. സെപ്തംബറില്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും എം.ജി തീരുമാനിച്ചിട്ടുണ്ട്. നിര്‍ത്തിവെച്ച…

Read More

കമല്‍ഹാസനു വില്ലന്‍ അജയ് ദേവ്ഗണ്‍

കമല്‍ഹാസനു വില്ലന്‍ അജയ് ദേവ്ഗണ്‍

കമല്‍ഹാസന്‍ നായകനായി എത്തിയ ഇന്ത്യന്റെ രണ്ടാം ഭാഗമൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ബോളിവുഡ് സൂപ്പര്‍ താരം അജയ് ദേവ്ഗണ്‍ ചിത്രത്തില്‍ വില്ലാനായി എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 1996ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ശങ്കര്‍ ആയിരുന്നു. മനീഷ കൊയ്രാളയായിരുന്നു ചിത്രത്തിലെ നായിക. രണ്ടാം ഭാഗത്തും കമല്‍ഹാസന്‍ തന്നെയാണ് നായകന്‍.

Read More