ആ വിളിക്കായി കാതോര്‍ത്തിരിക്കുകയാണ്; മനസ്സ് തുറന്ന് സഞ്ജു

ആ വിളിക്കായി കാതോര്‍ത്തിരിക്കുകയാണ്; മനസ്സ് തുറന്ന് സഞ്ജു

സാംസണ്‍തിരുവനന്തപുരം: ഇന്ത്യന്‍ ടീമിലേക്കുള്ള ക്ഷണത്തിനായി കാത്തിരിക്കുകയാണ് താന്‍ എന്ന് സഞ്ജു സാംസണ്‍. എപ്പോള്‍ വേണമെങ്കിലും ഒരു വിളി വരാമെന്നും അതിനായി തയ്യാറായി ഇരിക്കാനാണ് ശ്രമിക്കുന്നതെന്നും സഞ്ജു പറഞ്ഞു. കാര്യവട്ടത്ത് ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ മത്സരത്തിലെ പ്രകടനമാണ് സഞ്ജുവിന് ആത്മവിശ്വാസം നല്‍കുന്നത്. തന്നെ കുറിച്ച് മുന്‍ താരങ്ങളായ ഗൗതം ഗംഭീര്‍, ഹര്‍ഭദന്‍ സിങ് തുടങ്ങിയവര്‍ സംസാരിക്കുന്നത് കാണുമ്ബോള്‍ കരിയറില്‍ താന്‍ എവിടെ എത്തി നില്‍ക്കുന്നുവെന്നത് ബോധ്യപ്പെടുന്നുണ്ടെന്നും സഞ്ജു. അവരുടെ പിന്തുണ ആത്മവിശ്വാസം പകരുന്നതാണെന്നും താരം പറഞ്ഞു.വിജയ് ഹസാരയ്ക്ക് ഒരുങ്ങുകയാണ് കേരള ടീം. നേരത്തെയുള്ള ടീമല്ല ഇപ്പോഴെന്നും റോബിന്‍ ഉത്തപ്പയുടെ വരവോടെ ടീം കൂടുതല്‍ ശക്തരായെന്നും ഉത്തപ്പയുടെ നായകത്വം ടീമിന് ഗുണകരമാകുമെന്നും സഞ്ജു പറഞ്ഞു. ചെറിയ ടീമെന്ന രീതിയിലല്ല കേരളത്തെ ഇന്ന് മറ്റ് ടീമുകള്‍ കാണുന്നതെന്നും സഞ്ജു പറഞ്ഞു.കാര്യവട്ടത്തെ ആരാധക പിന്തുണയേയും സഞ്ജു എടുത്തു പറഞ്ഞു. നാട്ടില്‍ കളിക്കുമ്പോള്‍ ലഭിക്കുന്ന പിന്തുണ…

Read More

250ാം ടെസ്റ്റിലും ഇന്ത്യയ്ക്കു തകര്‍പ്പന്‍ ജയം; ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമത്‌

250ാം ടെസ്റ്റിലും ഇന്ത്യയ്ക്കു തകര്‍പ്പന്‍ ജയം; ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമത്‌

സ്വന്തം മണ്ണിലെ 250ാം ടെസ്റ്റിലും ഇന്ത്യയ്ക്കു തകര്‍പ്പന്‍ ജയം. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 178 റണ്‍സിന്റെ വിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങില്‍ പാകിസ്താനെ പിന്തള്ളി ഇന്ത്യ ഒന്നാം റാങ്ക് അരക്കിട്ട് ഉറപ്പിച്ചു. സ്‌കോര്‍ ഇന്ത്യ 316 & 263, ന്യൂസീലന്‍ഡ് 204, 197. ഇതോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പര 20ത്തിന് ഇന്ത്യ സ്വന്തമാക്കി. മൂന്നാം ടെസ്റ്റ് എട്ടിന് ഇന്‍ഡോറില്‍ നടക്കും. 375 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ കീവീസ് ബാറ്റിങ് നിര ഇന്ത്യ ബോളിങ്ങിനു മുന്നില്‍ തകര്‍ന്നടിഞ്ഞു. അശ്വന്‍, ഷാമി, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. 74 റണ്‍സെടുത്ത ഓപ്പണര്‍ ടോം ലാതമാണ് ന്യൂസീലന്‍ഡിന്റെ ടോപ് സ്‌കോറര്‍. മാര്‍ട്ടിന്‍ ഗുപ്റ്റില്‍(24), ഹെന്റി നിക്കോളാസ്(24), ലൂക്ക് റോഞ്ചി(32) എന്നിവര്‍ മാത്രമാണ് കിവീസ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. നാലാം ദിനം എട്ടിന്…

Read More

ഏഷ്യന്‍ ഗെയിംസ്: ജകാര്‍ത്തയിലേക്ക് സ്വര്‍ണ്ണം തേടി ഇന്ത്യന്‍ 800 അംഗ സംഘം; രാജ്യം യാത്രയയപ്പു നല്‍കി

ഏഷ്യന്‍ ഗെയിംസ്: ജകാര്‍ത്തയിലേക്ക് സ്വര്‍ണ്ണം തേടി ഇന്ത്യന്‍ 800 അംഗ സംഘം; രാജ്യം യാത്രയയപ്പു നല്‍കി

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ രണ്ടിന് ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സംഘം യാത്രതിരിച്ചു. 800 പേരടങ്ങുന്ന ജംബോ സംഘമാണ് മലേഷ്യയിലേക്ക് യാത്ര തിരിച്ചത്. 572 അത്‌ലറ്റുകളാണ് ടീമിലുള്ളത്. 36 ഇനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കും. ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ കായികമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് താരങ്ങളുമായി സംവദിച്ചു. ”ഇന്ത്യയെ പ്രതിനിധാനംചെയ്ത് അന്താരാഷ്ട്ര ഗെയിംസില്‍ മത്സരിക്കാന്‍ പോകുന്നത് വലിയ കാര്യമാണ്. നിങ്ങളുണ്ടാക്കുന്ന നേട്ടങ്ങളിലൂടെയാണ് ഇന്ത്യ പ്രസിദ്ധമാവുന്നത്. 100 കോടി ജനങ്ങളാണ് മെഡല്‍ നേടുന്നത് കാണാന്‍ കാത്തിരിക്കുന്നത്. വലിയ ചുമതലകളാണ് നിങ്ങള്‍ക്കുള്ളത്. അത്‌ലറ്റുകളായാലും ഒഫീഷ്യലുകളായാലും ഓരോരുത്തരും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നവരാവുക” -കായികമന്ത്രി പറഞ്ഞു. ഐ.ഒ.എ പ്രസിഡന്‍ഡ് നരീന്ദര്‍ ബത്ര, ജനറല്‍ സെക്രട്ടറി രാജീവ് മെഹ്ത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 2014ല്‍ 541 കായികതാരങ്ങളുള്‍പ്പെട്ട സംഘത്തെയാണ് ഇന്ത്യ അയച്ചത്.

Read More

പരുക്ക്; മുഹമ്മദ് ഷമിക്ക് ഏകദിന പരമ്പര നഷ്ടമാകും

പരുക്ക്; മുഹമ്മദ് ഷമിക്ക് ഏകദിന പരമ്പര നഷ്ടമാകും

ന്യൂഡല്‍ഹി: ജനുവരി 15ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് നഷ്ടമാകും. ഇടതു കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്നാണ് ടീമില്‍ ഇടംനേടാന്‍ സാധിക്കാത്തത്. ഷമിക്ക് വിശ്രമം ആവശ്യമാണെന്ന് ബിസിസിഐ അറിയിച്ചു. ഷമിക്ക് പകരം വെറ്ററന്‍ താരം ആശിഷ് നെഹ്‌റ ടീമില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. പരിക്ക് മൂലം ചെന്നൈയില്‍ നടന്ന അഞ്ചാം ടെസ്റ്റ് ഷമിക്ക് നഷ്ടമായിരുന്നു.

Read More

റാഞ്ചി ക്രിക്കറ്റ് ടെസ്റ്റ്: ഓസ്‌ട്രേലിയ ഓള്‍ ഔട്ട്; സ്‌കോര്‍ 451

റാഞ്ചി ക്രിക്കറ്റ് ടെസ്റ്റ്: ഓസ്‌ട്രേലിയ ഓള്‍ ഔട്ട്; സ്‌കോര്‍ 451

റാഞ്ചി: ഇന്ത്യക്ക് എതിരെയുള്ള റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ 451 റണ്‍സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ സ്റ്റീവ് സ്!മിത്തിന്റെയും ഗ്ലെന്‍ മാക്‌സ്!വെല്ലിന്റെയും സെഞ്ചുറിയുടെ മികവിലാണ് ഓസീസ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. 178 റണ്‍സ് എടുത്ത സ്റ്റീവ് സ്!മിത്ത് പുറത്താകാതെ നിന്നു. അഞ്ച് വിക്കറ്റ് എടുത്ത രവീന്ദ്ര ജഡേജയാണ് ഓസ്‌ട്രേലിയയെ പ്രതിരോധത്തിലാക്കിയത്. ഇന്ത്യ മറുപടി ബാറ്റിങ് ആരംഭിച്ചു. ഓപ്പണര്‍മാരായ ലോകേഷ് രാഹുലും മുരളി വിജയും ആണ് ക്രീസില്‍.

Read More

മൊഹാലി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം

മൊഹാലി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം

മൊഹാലി: ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് എട്ടുവിക്കറ്റ് ജയം. 103 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. പാര്‍ഥിവ് പട്ടേല്‍ 54 പന്തില്‍ 67 റണ്‍സ് നേടി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ രവീന്ദ്ര ജഡേജയും ആര്‍.അശ്വിനും ചേര്‍ന്ന കൂട്ടുകെട്ടാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. രണ്ടാമിന്നിങ്‌സില്‍ താരതമ്യേനെ കുറഞ്ഞ സ്‌കോറായ 103 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയെ അര്‍ധ സെഞ്ച്വറി നേടിയ പാര്‍ഥിവ് പട്ടേല്‍ വിജയതീരത്തെത്തിക്കുകയായിരുന്നു. മുരളി വിജയി(0), ചേതേശ്വര്‍ പൂജാര(25) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.134 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യ 236 റണ്‍സിന് പുറത്താക്കുകയായിരുന്നു. ബാറ്റിങ്ങിലെന്ന പോലെ ബൗളിങ്ങിലും തിളങ്ങിയ അശ്വിനും ജഡജയും ജയന്ത് യാദവും ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ എറിഞ്ഞു വീഴ്ത്തി. അശ്വിന്‍ മൂന്ന് വിക്കെറ്റെടുത്തപ്പോള്‍ ജഡേജയും,ജയന്തും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം…

Read More

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍; മൂന്ന് സെഞ്ച്വറികള്‍ പിറന്നു

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍; മൂന്ന് സെഞ്ച്വറികള്‍ പിറന്നു

രാജ്‌കോട്ട്; ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. ആദ്യ ദിനത്തില്‍ സെഞ്ചുറി കണ്ടെത്തിയ ജോ റൂട്ടിന് പിന്നാലെ മോയിന്‍ അലി, ബെന്‍ സ്റ്റോക്‌സ് എന്നിവരും സെഞ്ചുറി തികച്ചതോടെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് സ്വന്തമാക്കിയത് 537 റണ്‍സ്. 1985ന് ശേഷം ഇന്ത്യയില്‍ ഇംഗ്ലണ്ട് ടീം കുറിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 2009ന് ശേഷം ഇതാദ്യമായാണ് സന്ദര്‍ശക ടീമിലെ മൂന്ന് താരങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ ഒരേ ഇന്നിങ്‌സില്‍ സെഞ്ചുറി നേടുന്നത്. തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിവസത്തെ കളി അവസാനിപ്പിക്കുമ്‌ബോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 63 റണ്‍സ് എന്ന നിലയിലാണ്. മുരളി വിജയ് 25 റണ്‍സോടെയും ഗൗതം ഗംഭീര്‍ 28 റണ്‍സോടെയും ക്രീസിലുണ്ട്.തലേന്നത്തെ സ്‌കോറായ നാലു വിക്കറ്റിന് 311 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിനായി മൊയിന്‍ അലി തുടക്കത്തില്‍ തന്നെ സെഞ്ചുറി തികച്ചു. തലേന്ന് 99…

Read More

താനിപ്പോള്‍ മികച്ച ഫിനിഷറല്ല: ധോണി

താനിപ്പോള്‍ മികച്ച ഫിനിഷറല്ല: ധോണി

മൊഹാലി: ലോക ക്രിക്കറ്റിലെ മികച്ച ഫിനിഷറായി ഇനി ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോനിക്ക് തുടരാനാകില്ല. മികച്ച ഫിനിഷറെന്ന കഴിവിന് മങ്ങലേറ്റു തുടങ്ങിയിരിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ധോനി തന്നെ രംഗത്തെത്തി. മൊഹാലിയില്‍ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനത്തിന് ശേഷമാണ് ധോനി ഇക്കാര്യം വ്യക്തമാക്കിയത്ഫിനിഷ് ചെയ്യാനുള്ള തന്റെ കഴിവ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ബോധ്യമുള്ളതു കൊണ്ടാണ് ബാറ്റിങ്ങിന് നേരത്തെ ഇറങ്ങിയത്. സാധാരണയായി താന്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴെയായാണ് ഇറങ്ങാറുള്ളതെന്നും ഇരുന്നൂറോളം ഇന്നിങ്‌സുകളില്‍ ഈ രീതിയിലാണ് ബാറ്റ് ചെയ്തതെന്നും ധോനി വ്യക്തമാക്കി. താന്‍ ഓര്‍ഡറില്‍ മാറ്റം വരുത്തിയതോടെ മറ്റു താരങ്ങള്‍ക്ക് ഫിനിഷ് ചെയ്യാന്‍ അവസരം ലഭിക്കുമെന്നും ധോനി പറഞ്ഞു. മധ്യ ഓവറുകളില്‍ താന്‍ വലിയ ഷോട്ടിന് ശ്രമിക്കാറില്ല. കോലിയോടൊപ്പം ബാറ്റു ചെയ്യാന്‍ എളുപ്പമാണ്. ബൗണ്ടറികളും സിംഗിളുകളും ഡബിളുകളും അനായാസം നേടാന്‍ സാധിക്കുമെന്നും ധോനി പറഞ്ഞു. മൊഹാലിയില്‍ മൂന്നാം വിക്കറ്റില്‍ കോലിയോടൊപ്പം ചേര്‍ന്ന് നേടിയ…

Read More