വിനോദസഞ്ചാരികള്‍ ഇന്ത്യയിലേക്ക്; പ്രവേശനം കേരളത്തിലൂടെ

വിനോദസഞ്ചാരികള്‍ ഇന്ത്യയിലേക്ക്; പ്രവേശനം കേരളത്തിലൂടെ

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 2018 ഫെബ്രുവരി മാസത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 10.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2017 ഫെബ്രുവരിയില്‍ 9.56 ലക്ഷം വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യയിലെത്തിയപ്പോള്‍, ഇക്കൊല്ലം അത് 10.53 ലക്ഷമായി ഉയര്‍ന്നു. 2018 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ആകെ 21.19 ലക്ഷം വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 9.2 ശതമാനത്തിന്റെ വര്‍ദ്ധനയാണിത്. ബംഗ്ലാദേശില്‍ നിന്നാണ് ഇക്കാലയളവില്‍ ഏറ്റവുമധികം യാത്രക്കാര്‍ ഇന്ത്യയിലെത്തിയത്; 18.28%.അമേരിക്ക(12.40%), യുകെ(11.75%), കാനഡ(4.36%), റഷ്യ(4.20%), ഫ്രാന്‍സ്(3.24%), മലേഷ്യ(3.14%), ജര്‍മ്മനി(3.04%), ശ്രീലങ്ക(2.89%), ഓസ്ട്രേലിയ(2.65%), ചൈന(2.33%), ജപ്പാന്‍(2.09%), തായ്ലന്‍ഡ്(1.92%), അഫ്ഗാനിസ്ഥാന്‍(1.65%), നേപ്പാള്‍(1.41%) എന്നിവിടങ്ങളില്‍ നിന്നും നിരവധി വിനോദസഞ്ചാരികള്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തി. ആകെ വിദേശ വിനോദ സഞ്ചാരികളുടെ 2.63 ശതമാനം കൊച്ചി വിമാനത്താവളം വഴിയും 1.23 ശതമാനം തിരുവനന്തപുരം…

Read More

സ്വര്‍ണ വില ഉയര്‍ന്നു

സ്വര്‍ണ വില ഉയര്‍ന്നു

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. നാല് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില മാറുന്നത്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 22,520 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,815 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Read More

രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്നു തുറന്നുസമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി

രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്നു തുറന്നുസമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്നു തുറന്നുസമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി. സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ആറു മാസത്തേക്കു മുന്‍ഗണനാ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രിക്കു സമര്‍പ്പിക്കുമെന്ന് സമിതി ചെയര്‍മാന്‍ ബിബേക് ദെബ്രോയി പറഞ്ഞു.സാമ്പത്തിക തളര്‍ച്ചയ്ക്കു ഒട്ടേറെ കാരണങ്ങളുണ്ട്. അതിന്റെ വ്യക്തമായ കാരണം കണ്ടെത്താന്‍ സമിതിക്ക് കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയെന്നതാണു സമിതിയുടെ പ്രഥമ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക മേഖലയിലെ തളര്‍ച്ച പരിഹരിക്കുന്നതിനായി അംഗങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. പണ, നികുതി നയങ്ങള്‍, കൃഷി, സാമൂഹിക മേഖല തുടങ്ങിയവയില്‍ സര്‍ക്കാര്‍ വരുത്തിയ ഇളവുകളും സാമ്പത്തിക മേഖലയെ തളര്‍ത്തിയെന്നും സമിതി വിലയിരുത്തി. സാമ്പത്തിക മേഖലയുടെ വളര്‍ച്ച ഉറപ്പുവരുത്താന്‍ മറ്റ് ഏജന്‍സികള്‍ക്കും പ്രധാനമന്ത്രിയുടെ സമിതി നിര്‍ദേശം നല്‍കുമെന്നും ദെബ്‌റോയി പറഞ്ഞു.

Read More