ഇന്ന് 72-ാമത് സ്വാതന്ത്ര്യദിനം

ഇന്ന് 72-ാമത് സ്വാതന്ത്ര്യദിനം

രാജ്യം ഇന്ന് 72-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ദില്ലിയില്‍ കനത്ത സുരക്ഷയിലാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയര്‍ത്തും. അതേസമയം, കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തടസം നേരിടുന്നു. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയിത്ത് വെച്ച് നടക്കേണ്ട സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ ദര്‍ബാര്‍ ഹാളിലേക്ക് മാറ്റുമെന്നാണ് സൂചന. മഴ ശക്തമായാല്‍ സ്വാതന്ത്ര്യദിന സന്ദേശവും മെഡല്‍ വിതരണവും ദര്‍ബാറിലേക്ക് മാറ്റാനുളള സാഹചര്യം ഉണ്ട്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വെള്ളം മൂലമാണ് മാറ്റിവെക്കുന്നത്. പാരേഡ് നടക്കുമെങ്കിലും മറ്റ് ചടങ്ങുകള്‍ മാറ്റിയേക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വാതന്ത്ര്യദിന സന്ദേശവും മെഡല്‍ വിതരണവും നടത്തുന്നത്.

Read More

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു

ഇസ്ലാമാബാദ്: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പാക്കിസ്ഥാന്‍ 30 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചു. പാക്കിസ്ഥാന്റെ നയം അനുസരിച്ചാണ് തടവുകാരെ മോചിപ്പിക്കുന്നതെന്നും മനുഷ്യത്വപരമായ ഇത്തരം നടപടികളെ രാഷ്ട്രീയവത്കരിക്കുന്നില്ലെന്നും പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലം അറിയിച്ചു. ഇന്ത്യയുടെ ഭാഗത്തുനിന്നും സമാനമായ നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 27 മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടെ മുപ്പത് പേരെയാണ് ഇന്ന് പാക്കിസ്ഥാന്‍ മോചിപ്പിക്കുന്നത്. ജനുവരിയിലും പാക്കിസ്ഥാന്‍ ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചിരുന്നു.

Read More

അണ്ടര്‍-20 കോടിഫ് കപ്പ് കിരീടം അര്‍ജന്റീനയുടെ യുവനിരയ്ക്ക്.

അണ്ടര്‍-20 കോടിഫ് കപ്പ് കിരീടം അര്‍ജന്റീനയുടെ യുവനിരയ്ക്ക്.

സ്‌പെയ്‌നില് നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ റഷ്യയെ തോല്പിച്ചാണ് അര്‍ജന്റീന കിരീടം നേടിയത്. ഇഞ്ചുറി ടൈമിലെ ഗോളിലായിരുന്നു അര്‍ജന്റീനയുടെ വിജയം. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം അര്‍ജന്റീന രണ്ട് ഗോളുകള്‍ തിരിച്ചടിച്ചു. 92-ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയുടെ വിജയഗോള്‍ വന്നത്. 11-ാം മിനിറ്റില്‍ തന്നെ ഇഗോര്‍ ഡിവീവിന്റെ ഗോളിലൂടെ റഷ്യ മുന്നിലെത്തി. എന്നാല്‍ ഒരു മിനിറ്റിനുള്ളില്‍ അര്‍ജന്റീന തിരിച്ചടിച്ചു. ഫെകുണ്ടൊ കൊളിഡിയോയായിരുന്നു ഗോള്‍ സ്‌കോറര്‍. പിന്നീട് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന ഘട്ടമെത്തിയപ്പോള്‍ മാര്‍സ മറിനെല്ലോ അര്‍ജന്റീനയുടെ രക്ഷക്കെത്തുകയായിരുന്നു. 92-ാം മിനിറ്റിലായിരുന്നു ഇത്. സെമിയില്‍ യുറഗ്വായെ തോല്‍പിച്ചായിരുന്നു അര്‍ജന്റീന ഫൈനലില്‍ എത്തിയത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരമായി അര്‍ജന്റൈന് സ്‌ട്രൈക്കര്‍ ഫെകുണ്ടൊ കൊളിഡിയോയെ തിരഞ്ഞെടുത്തു. അര്‍ജന്റീനയുടെ തന്നെ ജെറോനിമോ പോര്‍ടുവാണ് മികച്ച ഗോള്‍ കീപ്പര്‍. ഏറ്റവും മികച്ച പരിശീലകനും അര്‍ജന്റീനക്കാരന് തന്നെ. ലിയോണല്‍ സ്‌കാലോനെയാണ് മികച്ച പരിശീലകന്‍. ഈ…

Read More

ഇന്ത്യയുടെ പ്രതീക്ഷ മീരഭായ് ചാനു ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തേക്കില്ല

ഇന്ത്യയുടെ പ്രതീക്ഷ മീരഭായ് ചാനു ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തേക്കില്ല

ഡല്‍ഹി: ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഉറച്ച സ്വര്‍ണമെഡല്‍ പ്രതീക്ഷയായ മീരഭായ് ചാനു ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തേക്കില്ല. ലോകചാമ്പ്യനായ മീരഭായ് ഒളിപിക്‌സ് യോഗ്യതയ്ക്ക് തയ്യാറെടുക്കാന്‍ ഏഷ്യാഡില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കോച്ച് വിജയ് ശര്‍മ്മ പറഞ്ഞു. ഇക്കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലും മീരഭായ് സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ മേയില്‍ നടുവിന് പരിക്കേറ്റ മീരഭായ് ഇപ്പോള്‍ മുഴുവന്‍സമയ പരിശീലനം തുടങ്ങിയിട്ടില്ല. ഏഷ്യന്‍ ഗെയിംസിനേക്കാള്‍ പ്രധാന്യം ഒളിംപിക്‌സ് യോഗ്യതയ്ക്ക് ആയതിനാല്‍ മീരഭായിയെ ജക്കാര്‍ത്തയിലേക്ക് അയക്കരുതെന്ന് ഫെഡറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ കോച്ച് പറഞ്ഞു. നവംബര്‍ ഒന്നിനാണ് ഒളിംപിക്‌സ് യോഗ്യതാ മത്സരംകൂടിയായ ലോകചാമ്പ്യന്‍ഷിപ്പിന് തുടക്കമാവുക.

Read More

ഹിന്ദുത്വം നിലനില്‍ക്കാന്‍ ഹിന്ദു ദമ്പതികള്‍ക്ക് അഞ്ചുകുട്ടികള്‍ വേണം; ഹിന്ദു ശക്തനാകുന്നതോടെ ഇന്ത്യ ശക്തമാകും – എം.എല്‍.എ സുരേന്ദ്ര സിംഗ്

ഹിന്ദുത്വം നിലനില്‍ക്കാന്‍ ഹിന്ദു ദമ്പതികള്‍ക്ക് അഞ്ചുകുട്ടികള്‍ വേണം; ഹിന്ദു ശക്തനാകുന്നതോടെ ഇന്ത്യ ശക്തമാകും – എം.എല്‍.എ സുരേന്ദ്ര സിംഗ്

ലക്‌നോ: ഹിന്ദുത്വം നിലനില്‍ക്കണമെങ്കില്‍ ഹിന്ദു ദമ്പതികള്‍ അഞ്ച് കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണമെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. ദൈവത്തിന്റെ പ്രസാദമാണ് കുട്ടികളെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഹിന്ദുക്കളുടെ ജനസംഖ്യ വര്‍ധിക്കുന്നതിന് ഇത് ഇനിവാര്യമാണെന്നും സുരേന്ദ്ര സിംഗ് കൂട്ടിച്ചേര്‍ത്തു. എഎന്‍ഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് സിംഗ് ഇക്കാര്യം പറഞ്ഞത്. എല്ലാ ആത്മീയ നേതാക്കളുടേയും ആഗ്രഹമാണ് ഓരോ ദമ്പതികള്‍ക്കും കുറഞ്ഞത് അഞ്ച് കുട്ടികളെങ്കിലും ഉണ്ടാകുകയെന്നത്. ഈ മാര്‍ഗത്തിലൂടെ ജനസംഖ്യയെ വരുതിയില്‍ നിര്‍ത്താനാവും. ഹിന്ദുത്വയെ കോട്ടംതട്ടാതെ കാക്കുന്നതിനും സാധിക്കും. ഹിന്ദു ശക്തനാകുന്നതോടെ ഇന്ത്യ കരുത്തുള്ളതാകും. ഹിന്ദു ക്ഷീണിച്ചാല്‍ ഇന്ത്യയും ക്ഷീണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായല്ല ഇത്തരം പ്രസ്താവനകളുമായി സിംഗ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.രാജ്യത്തു വര്‍ധിച്ചു വരുന്ന ബലാത്സംഗങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രീരാമനു പോലും സാധിക്കില്ലായിരുന്നുവെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം അഭിപ്രായപ്പെട്ടത്. നരേന്ദ്ര മോദി ശ്രീരാമന്റെ പുനര്‍ജന്മമാണെന്നും ബലാത്സംഗങ്ങളുണ്ടാകുന്നതിന്റെ കാരണം മൊബൈല്‍ ഫോണ്‍ ഉപയോഗമാണെന്നും സിംഗ്…

Read More

ഹോക്കി – ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ പരമ്പര സ്വന്തമാക്കി

ഹോക്കി – ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ പരമ്പര സ്വന്തമാക്കി

ബംഗളൂരു: അവസാന മത്സരവും ജയിച്ച് ഇന്ത്യന്‍ ഹോക്കി ടീം ന്യൂസീലന്‍ഡിനെതിരായ മൂന്നു മത്സരങ്ങളുടെ പരമ്പര തൂത്തുവാരി. ബംഗളൂരു സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ കാമ്പസില്‍ നടന്ന അവസാന മല്‍സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് സന്ദര്‍ശകരെ ഇന്ത്യ പരാജയപ്പെടുത്തിയത്. രുപിന്ദര്‍ പാല്‍ സിംഗ് (8), സുരേന്ദ്ര കുമാര്‍ (15), മന്‍ദീപ് സിംഗ് (44), ആകാശ്ദീപ് സിംഗ് (60) എന്നിവരാണ് ഗോളുകള്‍ നേടിയത്. ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യ ഒരു ഗോളിനു മുന്നിലായിരുന്നു. രുപിന്ദര്‍ ഇന്ത്യക്ക് ലഭിച്ച രണ്ടാമത്തെ കോര്‍ണര്‍ ഗോളാക്കി മാറ്റുകയായിരുന്നു. പരമ്പരയില്‍ രുപിന്ദറിന്റെ നാലാമത്തെ ഗോളായിരുന്നു ഇത്. രണ്ടാമത്തെ ഗോളും രുപിന്ദറിന്റെ സ്റ്റിക്കിന്റെ സഹായത്താലായിരുന്നു. രുപിന്ദറിന്റെ അസിസ്റ്റില്‍ സുരേന്ദ്ര കുമാറാണ് ഗോള്‍ നേടിയത്. അവസാന രണ്ടു ക്വാര്‍ട്ടറുകളില്‍ രണ്ടു ഗോളുകള്‍ കൂടി നേടി ഇന്ത്യ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

Read More

ഇന്ത്യയില്‍ മുസ്ലീങ്ങളേക്കാള്‍ സുരക്ഷിതര്‍ പശുക്കള്‍ – ശശി തരൂര്‍

ഇന്ത്യയില്‍ മുസ്ലീങ്ങളേക്കാള്‍ സുരക്ഷിതര്‍ പശുക്കള്‍ – ശശി തരൂര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ്ലീങ്ങളേക്കാള്‍ സുരക്ഷിതര്‍ പശുക്കളാണെന്ന് ശശി തരൂര്‍ ആരോപിച്ചു. ആല്‍വാറിലെ പശുക്കടത്ത് ആരോപിച്ച് അക്രമി സംഘം മുസ്ലീം യുവാവിനെ തല്ലിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തരൂരിന്റെ പ്രതികരണം. വര്‍ഗീയ സംഘര്‍ഷത്തെക്കുറിച്ചുള്ള ബി.ജെ.പി മന്ത്രിമാരുടെ പ്രസ്താവനകള്‍ യാഥാര്‍ത്ഥ്യവുമായി യോജിക്കുന്നതല്ല. ഇന്ത്യയില്‍ മുസ്ലീമായിരിക്കുന്നതിനേക്കാള്‍ സുരക്ഷിതം പശുവായിരിക്കുന്നതാണെന്നും തരൂര്‍ പറഞ്ഞു. ഇംഗ്ലീഷ് മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് ശശി തരൂരിന്റെ വിമര്‍ശനം. യു.പിയില്‍ അക്രമികള്‍ തല്ലിക്കൊന്ന മുഹമ്മദ് അഖ്ലാഖിന്റെ കൊലപാതകം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന കൊലപാതകങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചാണ് തരൂരിന്റെ ലേഖനം. അതേസമയം മതസൗഹാര്‍ദം തകര്‍ക്കുന്നതാണ് തരൂരിന്റെ ലേഖനമെന്ന് ബി.ജെ.പി ആരോപിച്ചു. നേരത്തെ തരൂരിന്റെ ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശത്തിനെതിരെയും ബി.ജെ.പി രംഗത്ത് വന്നിരുന്നു.

Read More

സാനിറ്ററി നാപ്കിന്‍ ജി.എസ്.ടി യില്‍ നിന്നും ഒഴിവാക്കി

സാനിറ്ററി നാപ്കിന്‍ ജി.എസ്.ടി യില്‍ നിന്നും ഒഴിവാക്കി

ന്യൂഡല്‍ഹി: സാനിറ്ററി നാപ്കിനെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കിയതായി മഹാരാഷ്ട്ര ധനമന്ത്രി സുധീര്‍ മുങ്കന്‍തിവാര്‍ പറഞ്ഞു. ഏറെക്കാലമായുള്ള ആവശ്യമായിരുന്നു ഇത്. ജിഎസ്ടി കൗണ്‍സിലിന്റെ 28-ാം യോഗത്തിലാണ് തീരുമാനമെടുത്തത്. 40 കൈത്തറി ഉല്‍പന്നങ്ങളുടെയും 32 സേവനങ്ങളുടെയും സാനിട്ടറി നാപ്കിന്‍ ഉള്‍പ്പെടെയുള്ള 35 ചരക്കുകളുടെയും നികുതി കുറയ്ക്കല്‍, അപ്ലറ്റ് ട്രൈബ്യൂണല്‍ രൂപീകരണം, റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ലളിതമാക്കല്‍ തുടങ്ങിയവ ചരക്ക്, സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ എന്നിവ പരിഗണിക്കാനാണു യോഗം ചേര്‍ന്നത്.

Read More

ചരിത്രത്തില്‍ ആദ്യമായി ചൈനയില്‍ സൗഹൃദ മത്സരം കളിക്കനൊരുങ്ങി ഇന്ത്യന്‍ ഫുട്ബോള്‍ ടീം

ചരിത്രത്തില്‍ ആദ്യമായി ചൈനയില്‍ സൗഹൃദ മത്സരം കളിക്കനൊരുങ്ങി ഇന്ത്യന്‍ ഫുട്ബോള്‍ ടീം

ന്യൂഡല്‍ഹി: തര്‍ക്കവും, അതിര്‍ത്തിയും, വര്‍ണ്ണവും, മതവും ഒന്നും അവകാശപ്പെടാത്തതാണ് ഫുട്ബോള്‍. ആ ഫുട്ബോളിനുവേണ്ടി തന്നെ ചൈനയും വഴിമാറി ഇന്ത്യയ്ക്കായി.ചരിത്രത്തില്‍ ആദ്യമായി ചൈനയില്‍ സൗഹൃദ മത്സരം കളിക്കാനായി ഇന്ത്യന്‍ ഫുട്ബോള്‍ ടീം പറക്കും.ആദ്യ സൗഹൃദ മത്സരം ഒക്ടോബര്‍ 13ന് നടത്തണമെന്നാണ് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ തീരുമാനം.എന്നാല്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ല.ഇന്ത്യയും ചൈനയും തമ്മില്‍ ഇതുവരെ പതിനേഴു മത്സരം കളിച്ചുണ്ടെങ്കിലും എല്ലാ പോരാട്ടങ്ങളും ഇന്ത്യയില്‍ വെച്ചായിരുന്നു. 1997 ലാണ് ഇരു രാജ്യവും അവസാനമായി നേര്‍ക്കുനേര്‍ എത്തിയത്.ജനുവരിയില്‍ യുഎഇയില്‍ നടക്കുന്ന എഎഫ്സി കപ്പിന്റെ മുന്നൊരുക്കമായാണ് ഇന്ത്യ ചൈനയില്‍ പര്യടനം നടത്തുന്നത്.ഇരു ടീമുകളും 17 മതവണ മുഖാമുഖം എത്തിയപ്പോള്‍ പന്ത്രണ്ട് തവണയും ജയം  ചൈനയ്ക്കൊപ്പമായിരുന്നു.ശേഷിക്കുന്ന അഞ്ചു മത്സരങ്ങള്‍ സമനിലയും.എന്നാല്‍ ഇന്ത്യന്‍ ടീം മികച്ച ഫോമിലാണ് ഇപ്പോള്‍.കഴിഞ്ഞ ജൂണ്‍ 16 മുതല്‍ നവംബര്‍ 17 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ ടീം തോല്‍വി അറിഞ്ഞിട്ടില്ല.

Read More

വാട്സാപ്പില്‍ ഇനി മെസേജ് ഫോര്‍വേഡിങ് ഒരേ സമയം അഞ്ച് പേര്‍ക്ക് മാത്രം

വാട്സാപ്പില്‍ ഇനി മെസേജ് ഫോര്‍വേഡിങ് ഒരേ സമയം അഞ്ച് പേര്‍ക്ക് മാത്രം

ന്യൂഡല്‍ഹി : വാട്സാപ്പിന്റെ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഒരേ സമയം അഞ്ചിലധികം പേര്‍ക്ക് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ അനുമതി നല്‍കില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുളളവ വ്യാപിക്കുന്നതിന് വാട്‌സാപ് സന്ദേശങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും വ്യാജവാര്‍ത്തകളും പ്രചാരണങ്ങളും തടയുന്നതിനായി നടപടി സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വാട്‌സാപിനോട് ആവശ്യപ്പെട്ടിരുന്നു.ക്യുക് ഫോര്‍വേഡ് ബട്ടണും ഒഴിവാക്കും.ഇന്ത്യയിലെ ഉപയോക്താക്കളാണ് ലോകത്തു മറ്റേതു രാജ്യത്തുള്ളതിനേക്കാളും മെസേജുകളും ചിത്രങ്ങളും വിഡിയോകളും ഫോര്‍വേഡ് ചെയ്യുന്നതെന്ന് വാട്സാപ് ചൂണ്ടിക്കാട്ടുന്നു.ഇന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇതു നടപ്പാക്കുമെന്ന് വാട്സ് ആപ്പ് ബ്ലോഗിലൂടെ വ്യക്തമാക്കി.

Read More