‘ മെല്‍മണില്‍ കങ്കാരുക്കളെ തകര്‍ത്ത് ഇന്ത്യ’

‘ മെല്‍മണില്‍ കങ്കാരുക്കളെ തകര്‍ത്ത് ഇന്ത്യ’

മെല്‍ബണില്‍ രണ്ടു മണിക്കൂറിലേറെ പെയ്ത തോരാ മഴയ്ക്കും തോല്പിക്കാനായില്ല ഇന്ത്യന്‍ വീര്യത്തെ. ടെസ്റ്റില്‍ 137 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തോടെ പരമ്പരയില്‍ ഇന്ത്യ 21ന് മുന്നിലെത്തി. അവസാന ദിനമായ ഇന്ന് രാവിലത്തെ സെഷന്‍ മഴമൂലം ഉപേക്ഷിക്കപ്പെട്ടെങ്കിലും രണ്ടാം സെഷനില്‍ ഇന്ത്യ ജയം നേടി. ഇന്ത്യയ്ക്കും ജയത്തിനുമിടയില്‍ പ്രതിരോധം തീര്‍ത്ത പാറ്റ് കമ്മിന്‍സിനെ (63) ജസ്പ്രീത് ബുംറ ചേതേശ്വര്‍ പൂജാരയുടെ കൈകളിലെത്തിച്ചു. സ്‌കോര്‍ ഇന്ത്യ 4437, 1068 ഓസ്‌ട്രേലിയ 151, 261. അവസാനദിനം കനത്ത മഴ പെയ്‌തേക്കുമെന്ന കാലവസ്ഥാ പ്രവചനത്തിന്റെ ആശ്വാസത്തില്‍ നാലാംദിനം അവസാനിപ്പിച്ച ഓസീസിന്റെ പ്രതീക്ഷ പോലെ രാവിലെ തന്നെ കനത്ത മഴ. ഇന്ത്യന്‍ ക്യാംപില്‍ ആശങ്കയുടെ നിമിഷങ്ങള്‍. എന്നാല്‍ ലഞ്ചു നേരത്തെയാക്കി. പിന്നീട് കുറച്ചു കഴിഞ്ഞതേ മഴ ശമിച്ചു. കളി തുടങ്ങി കുറച്ചു മിനിറ്റുകളേ കങ്കാരുക്കളെ വീഴ്ത്താന്‍ ഇന്ത്യയ്ക്ക് വേണ്ടി വന്നുള്ളു. രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന്റെ വാലറ്റമാണ്…

Read More

ദക്ഷിണാഫ്രിക്ക 125ന് ഓള്‍ഔട്ട്; ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയത്തുടക്കം

ദക്ഷിണാഫ്രിക്ക 125ന് ഓള്‍ഔട്ട്; ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയത്തുടക്കം

കിംബര്‍ലി: ഇന്ത്യന്‍ വനിതകള്‍ക്ക് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഉജ്ജ്വല വിജയത്തുടക്കം. മൂന്ന് ഏകദിനം അടങ്ങിയ പരമ്പരയിലെ ആദ്യമത്സരത്തില്‍ 88 റണ്‍സിനായിരുന്നു മിതാലി രാജും സംഘവും ജയിച്ചു കയറിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടിയപ്പോള്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 125ന് ഓള്‍ഔട്ടായി. സ്മൃതി മന്ദാന 84ഉം, മിതാലി രാജ് 45ഉം റണ്‍സെടുത്തു.

Read More

ഓസീസിനെ തവിടുപൊടിയാക്കി ഇന്ത്യയ്ക്ക് കൗമാര ലോകകപ്പ് കിരീടം

ഓസീസിനെ തവിടുപൊടിയാക്കി ഇന്ത്യയ്ക്ക് കൗമാര ലോകകപ്പ് കിരീടം

മൗണ്ട് മൗഗ്‌നൂയി: അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യന്‍ യുവത്വം ചരിത്രം കുറിച്ചു. 216 റണ്‍സിന് ഓസീസിനെ തവിടുപൊടിയാക്കിയ ശേഷം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ 38.5 ഓവറില്‍ വെറും രണ്ടു വിക്കറ്റിന് വിജയലക്ഷ്യം മറികടന്നു. കൂടാതെ അണ്ടര്‍-19 ലോകകപ്പില്‍ നാലു കിരീടം നേടുന്ന ആദ്യ രാജ്യമെന്ന പൊന്‍തൂവലും ഇത്തവണത്തെ ജയത്തില്‍ ഇന്ത്യ സ്വന്തമാക്കി. കലാശപ്പോരിന്റെ സമ്മര്‍ദമില്ലാതെ ബാറ്റേന്തി സെഞ്ച്വറി പ്രകടനവുമായി തിളങ്ങിയ ഓപണര്‍ മന്‍ജോത് കല്‍റായാണ്(101)ഇന്ത്യക്ക് ലോകകിരീടം സമ്മാനിച്ചത്. 160 പന്തില്‍ നിന്ന് എട്ട് ഫോറും മൂന്ന് സിക്‌സും സഹിതമാണ് മന്‍ജോത് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. ഹര്‍വിക് ദേശായി (47) മികച്ച പിന്തുണയുമായി മന്‍ജോതിനൊപ്പം നിന്നു.ക്യാപ്റ്റന്‍ പൃഥി ഷാ (29), സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ശുഭ്മാന്‍ ഗില്‍ (31) എന്നിവരെയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ടീം സ്‌കോര്‍ 71 റണ്‍സിലെത്തി നില്‍ക്കെയാണ് ക്യാപ്റ്റനെ വില്‍ സതര്‍ലണ്ട് പുറത്താക്കിയത്. ഉപ്പല്‍ ആണ്…

Read More

ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം;ഏകദിന പരമ്പര ഇന്ത്യയ്ക്ക്, അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പിച്ചത് ആറ് റണ്‍സിന്

ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം;ഏകദിന പരമ്പര ഇന്ത്യയ്ക്ക്, അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പിച്ചത് ആറ് റണ്‍സിന്

അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ വിജയം ഇന്ത്യയ്‌ക്കൊപ്പം. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മ്മയുടെയും കോലിയുടെയും സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലാന്‍ഡിന് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. രോഹിതിന്റെയും കോലിയുടെയും സെഞ്ച്വറിയാണ് മത്സരത്തില്‍ നിര്‍ണായമായത്. അവസാന അഞ്ച് ഓവറില്‍ ആറു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ വിജയത്തിലേക്ക് 50 റണ്‍സ് മാത്രം മതിയായിരുന്ന കിവീസിനെ, ഉജ്വലമായ ബോളിങ്ങിലൂടെ ഭുവനേശ്വര്‍-ബുംറ സഖ്യം വരിഞ്ഞുമുറുക്കുകയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ 10 ഓവറില്‍ 92 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. 10 ഓവറില്‍ 47 റണ്‍സ് വഴങ്ങിയ ബുംറ മൂന്നു വിക്കറ്റുമെടുത്തു. 10 ഓവറില്‍ 47 റണ്‍സ് വഴങ്ങി മണ്‍റോ (62…

Read More

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 26 റണ്‍സ് ജയം

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 26 റണ്‍സ് ജയം

ചെന്നൈ: ധോണി ഒരിക്കല്‍ കൂടി രക്ഷകനായി അവതരിച്ചപ്പോള്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 26 റണ്‍സ് ജയം. മഴമൂലം 21 ഓവറായി വെട്ടിക്കുറച്ച മല്‍സരത്തില്‍ 164 റണ്‍സായിരുന്നു ഓസീസിന്റെ വിജയലക്ഷ്യം. കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബോളര്‍മാര്‍ക്കു മുന്നില്‍ പതറിയ ഓസീസിന് 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യക്കു വേണ്ടി യുസ്വേന്ദ്ര ചഹല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും ബുംറയും ഭുവനേശ്വര്‍ കുമാറും ഓരോ വിക്കറ്റുകള്‍ വീതവും പങ്കിട്ടു. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 281 റണ്‍സാണ് എടുത്തത്. തകര്‍ച്ചയില്‍നിന്നും കരകയറി ആറാം വിക്കറ്റില്‍ ധോണി- ഹാര്‍ദ്ദിക് പാണ്ഡ്യ സഖ്യം കൂട്ടിച്ചേര്‍ത്ത 118 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. പാണ്ഡ്യ 83 റണ്‍സും ധോണി 79 റണ്‍സുമെടുത്തു. മഴ…

Read More

ട്വന്റി ട്വന്റി പരമ്പരയും ഇന്ത്യയ്ക്ക് തന്നെ; ഇന്ത്യന്‍ വിജയം 75 റണ്‍സിന്; ചാഹല്‍ മാന്‍ ഓഫ്് ദ മാച്ച്

ട്വന്റി ട്വന്റി പരമ്പരയും ഇന്ത്യയ്ക്ക് തന്നെ; ഇന്ത്യന്‍ വിജയം 75 റണ്‍സിന്; ചാഹല്‍ മാന്‍ ഓഫ്് ദ മാച്ച്

ബംഗളൂരു: ഇംഗ്ലണ്ടിനെതിരെ സമ്പൂര്‍ണ വിജയവുമായി ഇന്ത്യന്‍ ടീം തങ്ങളുടെ കരുത്ത് തെളിയിച്ചു. ഫൈനലായി മാറിയ മൂന്നാം ട്വന്റി20യില്‍ ഇംഗ്ളണ്ടിനെ 75 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ 2-1ന് പരമ്പരയും കപ്പും സ്വന്തമാക്കി. 25 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ അടിയറവെച്ച ഇംഗ്ലണ്ട് ട്വന്റി20യിലെ പരാജയത്തോടെ സമ്പൂര്‍ണ പരാജയവുമായാണ് ഇംഗ്ലണ്ട് മടങ്ങുന്നത്. .സുരേഷ് റെയ്നയുടെയും മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെയും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സ് ലക്ഷ്യം മറികടക്കാനാവാതെ ഇംഗ്ളണ്ട് 127 റണ്‍സിന് ഇടറിവീഴുകയായിരുന്നു. ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റിന് 119 എന്ന ഭേദപ്പെട്ട സ്‌കോറില്‍ നിന്ന ടീമാണ് വെറും എട്ട് റണ്ണിന് അവസാനത്തെ ഏഴു വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് പൊരുതാന്‍പോലും നില്‍ക്കാതെ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. റണ്ണെടുക്കാതെ സാം ബില്ലിങ്സിനെ തന്റെ…

Read More

കട്ടക്കില്‍ ഇന്ത്യ കട്ടക്ക് തന്നെ; ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത് 15 റണ്‍സിന്

കട്ടക്കില്‍ ഇന്ത്യ കട്ടക്ക് തന്നെ; ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത് 15 റണ്‍സിന്

കട്ടക്ക്; ഇന്ത്യന്‍ വിജയഗാഥ തുടരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം. യുവരാജിന്റെയും ധോണിയുടെയും സെഞ്ച്വരി മികവില്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ട്ത്തില്‍ 381 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 367 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. 150 റണ്‍സ് നേടിയ യുവരാജാണ്് കളിയിലെ കേമന്‍.

Read More

ചെന്നൈയിലും ഇന്ത്യന്‍ കുതിപ്പിന് തടയിടാന്‍ ഇംഗ്ലണ്ടിനായില്ല; ഇന്ത്യയ്ക്ക് ഇന്നിങ്സ് ജയം

ചെന്നൈയിലും ഇന്ത്യന്‍ കുതിപ്പിന് തടയിടാന്‍ ഇംഗ്ലണ്ടിനായില്ല; ഇന്ത്യയ്ക്ക് ഇന്നിങ്സ് ജയം

ചെന്നൈ: ചെന്നൈയിലും ഇന്ത്യന്‍ കുതിപ്പിന് തടയിടാന്‍ ഇംഗ്ലണ്ടിനായില്ല.ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആധികാരികമായ ഇന്നിങ്സ് വിജയം. ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 75 റണ്‍സിനുമാണ് ഇന്ത്യ തകര്‍ത്തത്. ഇതോടെ ഇന്ത്യ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ 4-0ത്തിന് സ്വന്തമാക്കി. ഒരു ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു. രണ്ടാമിന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ ഏഴു വിക്കറ്റുകള്‍ വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ താരമായത് .ഇന്നലെ മലയാളി താരം കരുണ്‍ നായര്‍ നേടിയ ട്രിപ്പിള്‍ സെഞ്ചുറിയുടെയും 199 റണ്‍സടിച്ച ലോകേഷ് രാഹുലിന്റെയും മികവില്‍ ഇന്ത്യ ഒന്നാം ഇന്നിങ്സ് 759 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു 282 റണ്‍സ് ലീഡ് വഴങ്ങി അഞ്ചാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ അലിസ്റ്റര്‍ കുക്കും കീറ്റണ്‍ ജെന്നിങ്സും ചേര്‍ന്ന സഖ്യം ആദ്യ വിക്കറ്റില്‍ 103 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കുക്ക് 49 റണ്‍സും ജെന്നിങ്സ് 54 റണ്‍സും നേടി പുറത്തായി….

Read More