ഒരിക്കല്‍ക്കൂടി സ്പിന്നില്‍ തകര്‍ന്ന് ദക്ഷിണാഫ്രിക്ക; മൂന്നിലും ഇന്ത്യക്ക് ജയം

ഒരിക്കല്‍ക്കൂടി സ്പിന്നില്‍ തകര്‍ന്ന് ദക്ഷിണാഫ്രിക്ക; മൂന്നിലും ഇന്ത്യക്ക് ജയം

കേപ്ടൗണ്‍: കോഹ്‌ലിയും കുല്‍ദീപും ചാഹലും കാരണം ശനിദശ മാറാത്ത ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിലും തോറ്റ് തുന്നംപാടി. ചൈനാ മാന്‍ കുല്‍ദീപും യുസ്‌വേന്ദ്ര ചാഹലും ആതിഥേയരുടെ എട്ടുപേരെ നിരനിരയായി തിരിച്ചയച്ചപ്പോള്‍ 304 റണ്‍സ് പിന്തുടര്‍ന്നവര്‍ 179ല്‍ അവസാനിക്കുന്ന കാഴ്ച്ചയാണ് കേപ്ടൗണില്‍ കണ്ടത്. ഇരുവരും നാല് വീതം വിക്കറ്റുകളെടുത്തു. കഴിഞ്ഞ ഏകദിനത്തില്‍ ഇരുവരും ചേര്‍ന്ന് എട്ടുപേരെ കൂടാരം കയറ്റിയിരുന്നു. ഇതോടെ ആറ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 3-0 ന് മുന്നിലെത്തി. ആദ്യ രണ്ട് ഏകദിനങ്ങളില്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ച ഇന്ത്യക്ക് മൂന്നാം ഏകദിനത്തില്‍ ടോസ് നഷ്ടമായതും ആദ്യ ബാറ്റിങ്ങിനിറങ്ങേണ്ടി വന്നതുമെല്ലാം നിര്‍ഭാഗ്യമാവുമെന്നും വിജയിക്കാമെന്നും തെറ്റിധരിച്ച ദക്ഷിണാഫ്രിക്കന്‍ ടീം കോഹ്‌ലിയുടെ ബാറ്റിങ്ങിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ജെ.പി ഡ്യുമിനി 51 റണ്‍സെടുത്തു. നായകന്‍ ഐഡന്‍ മാര്‍ക്രം (32) ഡേവിഡ് മില്ലര്‍ (25) എന്നിവരും പിടിച്ച് നിന്നത് കൊണ്ടാണ് കുറഞ്ഞ…

Read More

ദക്ഷിണാഫ്രിക്ക 125ന് ഓള്‍ഔട്ട്; ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയത്തുടക്കം

ദക്ഷിണാഫ്രിക്ക 125ന് ഓള്‍ഔട്ട്; ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയത്തുടക്കം

കിംബര്‍ലി: ഇന്ത്യന്‍ വനിതകള്‍ക്ക് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഉജ്ജ്വല വിജയത്തുടക്കം. മൂന്ന് ഏകദിനം അടങ്ങിയ പരമ്പരയിലെ ആദ്യമത്സരത്തില്‍ 88 റണ്‍സിനായിരുന്നു മിതാലി രാജും സംഘവും ജയിച്ചു കയറിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടിയപ്പോള്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 125ന് ഓള്‍ഔട്ടായി. സ്മൃതി മന്ദാന 84ഉം, മിതാലി രാജ് 45ഉം റണ്‍സെടുത്തു.

Read More

ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മുന്നില്‍ മുട്ടുമടക്കി ദക്ഷിണാഫ്രിക്ക

ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മുന്നില്‍ മുട്ടുമടക്കി ദക്ഷിണാഫ്രിക്ക

സെഞ്ചൂറിയന്‍: കുല്‍ദീപ് യാദവിന്റെ സ്പിന്‍ ആക്രമണത്തില്‍ തകര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര. രണ്ട് ഓവറില്‍ ഏഴ് റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ യാദവും യുസ്‌വേന്ദ്ര ചാഹലുമാണ് ആതിഥേയരുടെ മുന്‍ നിര ബാറ്റ്‌സ്മാന്‍മാരെ തിരിച്ചയച്ചത്. നിലവില്‍ 63 ന് നാല് എന്ന പരിതാപകരമായ നിലയിലാണ് ദക്ഷിണാഫ്രിക്ക. ഹാഷിം അംലയെ പുറത്താക്കി ബുവനേഷ്വര്‍ കുമാറാണ് ദക്ഷിണാഫ്രിക്കയെ ആദ്യം ഞെട്ടിച്ചത്.നായകന്‍ കളം നിറഞ്ഞ ആദ്യ ഏകദിനത്തിലെ ജയത്തിന് ശേഷം ഇന്ത്യ രണ്ടാം ഏകദിന പോരാട്ടത്തിനിറങ്ങിയ സന്ദര്‍ശകര്‍ ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.സ്പിന്‍ ആക്രമണവും കോഹ്‌ലി രഹാനെ കൂട്ട് കെട്ടും വിജയം നല്‍കിയ ആദ്യ ഏകദിനം പോലെ കുറഞ്ഞ സ്‌കോറിന് ആതിഥേയരെ ഒതുക്കി പിന്തുടര്‍ന്ന് ജയിക്കാനായിരിക്കും ഇന്ന് ഇന്ത്യയുടെ ലക്ഷ്യം. ആദ്യ ഏകദിനത്തിലെ അതേ ടീമിനെയാണ് രണ്ടാം ഏകദിനത്തിലും ഉള്‍പെടുത്തിയത്.22 കാരനായ ഐഡന്‍ മാര്‍ക്രമിന്റെ നായകത്വത്തിലിറങ്ങുന്ന ദക്ഷിണാഫ്രിക്ക ഡു പ്ലെസിസിന്റെ അഭാവത്തില്‍…

Read More

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ്; ഇന്ത്യയ്ക്ക് ബാറ്റിംഗ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ്; ഇന്ത്യയ്ക്ക് ബാറ്റിംഗ്

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. സ്പിന്നര്‍ ആര്‍.അശ്വിനും രോഹിത് ശര്‍മയും ടീമില്‍ നിന്ന് പുറത്തായി. ഭുവനേശ്വര്‍ കുമാറും അജിങ്ക്യ രഹാനെയും പതിനൊന്നംഗ ടീമില്‍ തിരിച്ചെത്തി. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ഇല്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ പരന്പരയിലെ ആദ്യ രണ്ടു മത്സരവും തോറ്റ് ഇന്ത്യ പരന്പര നേരത്തെ കൈവിട്ടിരുന്നു.

Read More