‘ മെല്‍മണില്‍ കങ്കാരുക്കളെ തകര്‍ത്ത് ഇന്ത്യ’

‘ മെല്‍മണില്‍ കങ്കാരുക്കളെ തകര്‍ത്ത് ഇന്ത്യ’

മെല്‍ബണില്‍ രണ്ടു മണിക്കൂറിലേറെ പെയ്ത തോരാ മഴയ്ക്കും തോല്പിക്കാനായില്ല ഇന്ത്യന്‍ വീര്യത്തെ. ടെസ്റ്റില്‍ 137 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തോടെ പരമ്പരയില്‍ ഇന്ത്യ 21ന് മുന്നിലെത്തി. അവസാന ദിനമായ ഇന്ന് രാവിലത്തെ സെഷന്‍ മഴമൂലം ഉപേക്ഷിക്കപ്പെട്ടെങ്കിലും രണ്ടാം സെഷനില്‍ ഇന്ത്യ ജയം നേടി. ഇന്ത്യയ്ക്കും ജയത്തിനുമിടയില്‍ പ്രതിരോധം തീര്‍ത്ത പാറ്റ് കമ്മിന്‍സിനെ (63) ജസ്പ്രീത് ബുംറ ചേതേശ്വര്‍ പൂജാരയുടെ കൈകളിലെത്തിച്ചു. സ്‌കോര്‍ ഇന്ത്യ 4437, 1068 ഓസ്‌ട്രേലിയ 151, 261. അവസാനദിനം കനത്ത മഴ പെയ്‌തേക്കുമെന്ന കാലവസ്ഥാ പ്രവചനത്തിന്റെ ആശ്വാസത്തില്‍ നാലാംദിനം അവസാനിപ്പിച്ച ഓസീസിന്റെ പ്രതീക്ഷ പോലെ രാവിലെ തന്നെ കനത്ത മഴ. ഇന്ത്യന്‍ ക്യാംപില്‍ ആശങ്കയുടെ നിമിഷങ്ങള്‍. എന്നാല്‍ ലഞ്ചു നേരത്തെയാക്കി. പിന്നീട് കുറച്ചു കഴിഞ്ഞതേ മഴ ശമിച്ചു. കളി തുടങ്ങി കുറച്ചു മിനിറ്റുകളേ കങ്കാരുക്കളെ വീഴ്ത്താന്‍ ഇന്ത്യയ്ക്ക് വേണ്ടി വന്നുള്ളു. രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന്റെ വാലറ്റമാണ്…

Read More

ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനം – മത്സരക്രമം ഇങ്ങനെ

ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനം – മത്സരക്രമം ഇങ്ങനെ

മുംബൈ: ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ. അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്റി-20യുമാണ് പരമ്പരയിലുള്ളത്. മെയ് അവസാനം ഇംഗ്ലണ്ടില്‍ തുടക്കമാവുന്ന ലോകകപ്പിന് മുമ്പ് ഇന്ത്യക്കും ഓസീസിനും തയാറെടുപ്പിനുള്ള അവസാന പരമ്പരയാണിത്. ഫെബ്രുവരി 24ന് ട്വന്റി-20 മത്സരത്തിലൂടെയാണ് പരമ്പരക്ക് തുടക്കമാവുക. ബംഗലൂരുവിലാണ് ആദ്യ ട്വന്റി- 27ന് രണ്ടാം ട്വന്റി-20 മത്സരം വിശാഖപട്ടണത്ത് നടക്കും. ഏകദിന പരമ്പരയിലെ ആദ്യ മത്സരം മാര്‍ച്ച് രണ്ടിന് ഹൈദരാബാദിലാണ്. മാര്‍ച്ച് അഞ്ചിന് രണ്ടാം ഏകദിനം നാഗ്പൂരിലും എട്ടിന് മൂന്നാം ഏകദിനം റാഞ്ചിയിലും, 10ന് നാലാം ഏകദിനം മൊഹാലിയിലും 13ന് അഞ്ചാം ഏകദിനം ഡല്‍ഹിയിലും നടക്കും. 2017ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യ, ഓസീസിനെ 4-1ന് കീഴടക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമായുള്ള ഇന്ത്യയുടെ മൂന്ന് മത്സര ഏകദിന പരമ്പരക്ക് ശനിയാഴ്ച തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇതിനുശേഷം ഇന്ത്യ ന്യൂസിലന്‍ഡിലേക്ക് പോകും….

Read More

” കിടിലന്‍ പൂജാര ” ! : ഇന്ത്യയെ സെഞ്ചുറിക്കൈയ്യാല്‍ കരകയറ്റി

” കിടിലന്‍ പൂജാര ” ! : ഇന്ത്യയെ സെഞ്ചുറിക്കൈയ്യാല്‍ കരകയറ്റി

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരെ ഒന്നാം ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാരയുടെ സെഞ്ചുറി ആദ്യദിനം ഇന്ത്യയുടെ മുഖം രക്ഷിച്ചു. 231 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് പൂജാര 16ാം ടെസ്റ്റ് സെഞ്ചുറി തികച്ചത്. ഒരുവശത്ത് വിക്കറ്റ് കൊഴിയുമ്പോള്‍ പ്രതിരോധിച്ച് കളിച്ച പൂജാര ഓസ്‌ട്രേലിയന്‍ മണ്ണില്‍ തന്റെ ‘റിയല്‍ ക്ലാസ്’ കാട്ടുകയായിരുന്നു. 246 പന്തില്‍ 123 റണ്‍സുമായി പുജാര പുറത്തായതോടെ ഒന്നാം ദിനം കളിനിര്‍ത്തിയപ്പോള്‍ ഒമ്പത് വിക്കറ്റിന് 250 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ തുടക്കത്തില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റ് വലിച്ചെറിഞ്ഞിരുന്നു. രണ്ട് റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ ലോകേഷ് രാഹുലിനെ രണ്ടാം ഓവറിലെ അവസാന പന്തില്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് ഫിഞ്ചിന്റെ കൈകളിലെത്തിച്ചു. സഹ ഓപ്പണര്‍ മുരളി വിജയി 11 റണ്‍സുമായി ഏഴാം ഓവറില്‍ സ്റ്റാര്‍ക്കിന് കീഴടങ്ങി. നാലാമനായെത്തിയ നായകന്‍ വിരാട്…

Read More

‘ ഇന്ത്യ-ഒസീസ് പരമ്പര, ഷെയിന്‍ വാട്‌സണ്‍ന്റെ പ്രവചനം ‘

‘ ഇന്ത്യ-ഒസീസ് പരമ്പര, ഷെയിന്‍ വാട്‌സണ്‍ന്റെ പ്രവചനം ‘

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്കിതെന്ന് ശരിവെച്ച് മുന്‍ ഓസീസ് ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍!. നേരത്തെ ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ഇരു രാജ്യങ്ങളിലും ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. എന്നാല്‍ ഓസ്‌ട്രേലിയയില്‍ മികവ് കാട്ടാന്‍ അനായാസം കഴിയില്ലെന്നും വാട്‌സണ്‍ പറഞ്ഞു. Read More: ‘ഫിഫ ലോക റാങ്കിങ്ങ്’ : ബെല്‍ജിയം ഒന്നാമത്, ഇന്ത്യ 97 ആം റാങ്കില്‍ തന്നെ.. ! സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറിന്റെയും അഭാവം ഓസീസ് ബാറ്റിംഗ് ലൈനപ്പില്‍ വലിയ വിടവ് സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ജയിക്കാന്‍ വേണ്ടത്ര റണ്‍സ് കണ്ടെത്താന്‍ മറ്റ് ഓസീസ് താരങ്ങള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ. ഹോം ഗ്രൗണ്ടിന്റെ വലിയ ആനുകൂല്യം ഓസ്‌ട്രേലിയക്കുണ്ട്. സ്വന്തം നാട്ടില്‍ ഏറെ തോല്‍വികള്‍ ഓസ്‌ട്രേലിയ വഴങ്ങിയിട്ടില്ല. അതിശക്തമായ ബൗളിംഗ് നിരയാണ് തങ്ങളുടേത്. ഇന്ത്യയുടേത് ഏറ്റവും മികച്ച പേസ് നിരകളിലൊന്നാണ്. ബൂംമ്രയുടെ പന്തുകള്‍…

Read More

‘ഇന്ത്യന്‍ താരങ്ങള്‍ ‘പേടിത്തൊണ്ടന്മാര്‍’ ‘ ; ഇന്ത്യ-ഒസീസ് മത്സരത്തിന് മുന്‍പേ ടീമിനെ അധിക്ഷേപിച്ച് ഒസീസ് മാധ്യമം

‘ഇന്ത്യന്‍ താരങ്ങള്‍ ‘പേടിത്തൊണ്ടന്മാര്‍’ ‘ ; ഇന്ത്യ-ഒസീസ് മത്സരത്തിന് മുന്‍പേ ടീമിനെ അധിക്ഷേപിച്ച് ഒസീസ് മാധ്യമം

സിഡ്‌നി: ക്രിക്കറ്റിലെ മാന്യത വിട്ടുള്ള കളികള്‍ക്ക് പേരുക്കേട്ടവരാണ് ഓസ്‌ട്രേലിയന്‍ ടീം. എതിരാളിയെ ഏതുവിധേനയും തകര്‍ക്കാന്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്ന് പല അവസരങ്ങളിലായി ഓസീസ് ടീം തെളിയിച്ചിട്ടുമുണ്ട്. ഏത് ടീം ഓസ്‌ട്രേലിയയില്‍ കളിക്കാനെത്തിയാലും മൈതാനത്ത് ഉരസുന്ന സംഭവങ്ങള്‍ പതിവുമാണ്. കളിക്ക് മുമ്പേയുള്ള വാക് യുദ്ധവും ഓസീസ് താരങ്ങള്‍ക്ക് പുത്തരിയല്ല. എന്നാല്‍, ഇന്ത്യഓസ്‌ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഒരു ഓസീസ് മാധ്യമമാണ് ഇന്ത്യന്‍ താരങ്ങളെ ആക്ഷേപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം ‘പേടിത്തൊണ്ടന്മാര്‍’ എന്ന വിശേഷണമാണ് തലക്കെട്ടായി ഒരു പ്രമുഖ പത്രം നല്‍കിയത്. READ MORE:  ‘മറഡോണ വീണ്ടും വിവാദത്തില്‍ ‘ ഓസ്‌ട്രേലിയയിലെ ബൗണ്‍സിനെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഭയമാണെന്നാണ് തുടര്‍ന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ വലിയ വിമര്‍ശനമാണ് പത്രത്തിനെതിരെ ഉയരുന്നത്. പര്യടനത്തിനെത്തിയ ഒരു ടീമിനോട് കാണിക്കുന്ന ഒരു ഏറ്റവും…

Read More

അഡലെയ്ഡ് ടെസ്റ്റ്: ഒസ്‌ട്രേലിയന്‍ ടീമില്‍ വമ്പന്‍ മാറ്റം

അഡലെയ്ഡ് ടെസ്റ്റ്: ഒസ്‌ട്രേലിയന്‍ ടീമില്‍ വമ്പന്‍ മാറ്റം

ഇന്ത്യയ്‌ക്കെതിരെ നാളെ അഡലെയ്ഡ് ഓവലില്‍ ആരംഭിക്കാനിരിക്കുന്ന ആദ്യ ടെസ്റ്റിനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു. യുവ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസ് മത്സരത്തില്‍ കളിച്ച് ടെസ്റ്റ് അരങ്ങേറ്റം കുറിക്കും. അതേ സമയം സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനെ ഓസീസ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് ആരാധകരെ ഞെട്ടിച്ചു. ഓസീസ് നായകന്‍ ടിം പെയിനാണ് ടീം പ്രഖ്യാപനം നടത്തിയത്. ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റിലെ മിന്നും പ്രകടനമാണ് യുവ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിന് ടീമിലേക്ക് അവസരം തുറന്നത്. ഹാരിസും, ആരോണ്‍ ഫിഞ്ചും ചേര്‍ന്നാകും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. ഉസ്മാന്‍ ഖവാജ മൂന്നാമതായി ബാറ്റിംഗിനെത്തും. READ MORE: ഓസ്‌ട്രേലിയന്‍ പര്യടനം: പൃഥ്വി ഷാ ഉണ്ടാവില്ല ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍സ്‌കോമ്പ്, ട്രാവിസ് ഹെഡ്, ടിം പെയിന്‍ എന്നിവര്‍ നാല് മുതല്‍ ഏഴ് വരെ സ്ഥാനങ്ങളില്‍ ബാറ്റിംഗിനിറങ്ങും. മിച്ചല്‍ സ്റ്റാര്‍ക്ക് നയിക്കുന്ന പേസ് നിരയില്‍ പാറ്റ് കമ്മിന്‍സും, ജോഷ്…

Read More