പരമ്പര വിജയം തേടി ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍; ട്വന്റി ട്വന്റി പരമ്പരയിലെ അവസാന മത്സരം ഇന്ന് രാത്രി ഏഴ് മണിക്ക്

പരമ്പര വിജയം തേടി ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍; ട്വന്റി ട്വന്റി   പരമ്പരയിലെ അവസാന മത്സരം  ഇന്ന് രാത്രി  ഏഴ് മണിക്ക്

ബെംഗളൂരു : ട്വന്റി 20പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ത്യയും ഇംഗ്ലണ്ടും ചിന്നസ്വാമി സ്റ്റേഡിയത്തിലിറങ്ങും. ജയിക്കുന്ന ടീമിന് പരമ്പര നേടാം എന്നത് മത്സരത്തെ ആവേശഭരിതമാക്കുമെന്ന് തീര്‍ച്ച. ഇന്നത്തെ മത്സരം കൂടെ ജയിച്ചാല്‍ ഇന്ത്യയ്ക്ക് ൂന്ന് സീരിസിലും ഇംഗ്ലണ്ടിനെതിരെയുള്ള സമ്പൂര്‍ണ വിജയമാകും. ടെസ്റ്റ് പരമ്പര 4-0നും ഏകദിനം 2-1നും നേടിയ ഇന്ത്യ ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോഹ്‌ലിയുടെ തുടക്കം അതുല്യമാക്കാന്‍ ഇന്നു ജയം ലക്ഷ്യമിടുന്നു. നന്നായി കളിച്ചിട്ടും ഏകദിനത്തില്‍ കൈവിട്ടുപോയ പരമ്പരജയം ട്വന്റി20യില്‍ നേടാനുറച്ചാണ് മോര്‍ഗന്റെ സംഘമിറങ്ങുന്നത്. കാന്‍പുരില്‍ നടന്ന ആദ്യ മത്സരത്തില്‍ തോറ്റ് പിന്നിലായിരുന്ന ഇന്ത്യ നാഗ്പുരിലെ രണ്ടാം മത്സരത്തില്‍ ജസ്പ്രീത് ബുമ്രയുടെ ഗംഭീര അവസാന ഓവര്‍ പ്രകടനത്തിലൂടെ പരമ്പര സമനിലയിലാക്കുകയായിരുന്നു. കൈവിട്ടു പോയെന്ന് കരുതിയ മത്സരം ബുമ്ര തിരിച്ചു പിടിക്കുകയായിരുന്നു. അവസാന രണ്ട് ഓവറുകളില്‍ അഞ്ചു റണ്‍സ് മാത്രം വിട്ടുകൊടുത്ത ബുമ്രയുടെ പ്രകടനം ഏതു ടീമിനും ജയം…

Read More