ധവാനടിച്ചു ഇന്ത്യക്ക് ജയം; ബംഗ്ലാദേശിനെതിരെ  ആറുവിക്കറ്റിന് തകർത്തു

ധവാനടിച്ചു ഇന്ത്യക്ക് ജയം; ബംഗ്ലാദേശിനെതിരെ  ആറുവിക്കറ്റിന് തകർത്തു

  കൊളംബോ: ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. 140 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ എട്ട് പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരന്നു. 43 പന്തില്‍ നിന്ന് 55 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍റെ അര്‍ധ സെഞ്ച്വറി മികവിലായിരുന്നു ഇന്ത്യന്‍ ജയം. റൂബല്‍ ഹൊസൈന്‍ രണ്ട് വിക്കറ്റും മുസ്തഫിസുര്‍ റഹ്മാന്‍, ടാസ്‌കിന്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റുമാണ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശിന് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 30 പന്തില്‍ മൂന്നു ബൗണ്ടറികളോടെ 34 റണ്‍സെടുത്ത ലിട്ടന്‍ ദാസാണ് അവരുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ജയ്‌ദേവ് ഉനദ്കട് നാല് ഓവറില്‍ 38 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത…

Read More