ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു ; ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു

ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു ; ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു

തിരുവനന്തപുരം: കൊച്ചി തീരത്തു നിന്ന് 1026 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ‘ലുബാന്‍’ ചുഴലിക്കാറ്റായി മാറി ഒമാന്‍, യെമന്‍ തീരങ്ങളിലേക്കു നീങ്ങുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊച്ചി തീരത്തു നിന്ന് 500 മീറ്റര്‍ അകലെയായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം നിലവില്‍ 1,026 കിലോമീറ്റര്‍ അകലെയായതിനാല്‍ ഇന്ത്യന്‍ തീരത്തു നിന്ന് അപകടസാധ്യത കുറഞ്ഞുവെന്നാണ് വിലയിരുത്തല്‍. അതേസമയം ചുഴലിക്കാറ്റ് സാധ്യതയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ഓറഞ്ച് അലേര്‍ട്ട് ാണ് പിന്‍വലിച്ചത്. കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്ന ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിലാണ് തുറന്നുവെച്ച ഷട്ടര്‍ അടച്ചത്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 2387.08 അടിയാണ്. 50,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. ന്യൂനമര്‍ദ്ദ ഭീതി അകന്നു…

Read More

ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു; ആശങ്കവേണ്ടെന്ന് കലക്ടര്‍

ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു; ആശങ്കവേണ്ടെന്ന് കലക്ടര്‍

ചെറുതോണി: കനത്തമഴ വരുന്നുവെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് ഇടുക്കി അണക്കെട്ട് ശനിയാഴ്ച രാവിലെ 11 മണിക്ക് തുറന്നു. ചെറുതോണിയിലെ ഒരു ഷട്ടറാണ് തുറന്നത്. ജലനിരപ്പ് പരമാവധിയില്‍ നിന്ന് 16 അടി താഴെയാണെങ്കിലും കനത്തമഴ വരുന്നുവെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് മുന്‍കരുതലായാണ് ഒരു ഷട്ടര്‍ തുറക്കാന്‍തീരുമാനിച്ചത്. സെക്കന്‍ഡില്‍ അരലക്ഷം ലിറ്റര്‍വെള്ളം വീതമാണ് ഒഴുക്കിവിടുന്നത്. ഒരു ഷട്ടര്‍മാത്രം തുറക്കുന്നതുകൊണ്ട് ആശങ്കവേണ്ടെന്ന് വൈദ്യുതിബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. കനത്തമഴ പെയ്താലും അപകടകരമായ സാഹചര്യമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍, മുല്ലപ്പെരിയാറില്‍ 132 അടിയോളം വെള്ളമുണ്ട്. ഇത് 139 അടിയെത്തി തമിഴ്‌നാട് പെട്ടെന്ന് തുറന്നുവിടാന്‍ ഇടയായാല്‍ പ്രശ്‌നമാകും. ഇതുകൂടി കണക്കിലെടുത്താണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്. വൈദ്യുതോത്പാദനത്തെ ബാധിക്കുമെന്നതിനാല്‍ ലോവര്‍ പെരിയാര്‍ തുറക്കേണ്ടതില്ലെന്ന് വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ജലസേചന വകുപ്പിന്റെ മലമ്പുഴ, നെയ്യാര്‍, കല്ലട. കുറ്റ്യാടി, മംഗലം, പീച്ചി, മീങ്കര, ചുള്ളിയാര്‍, മലങ്കര, കാരാപ്പുഴ തുടങ്ങിയവയെല്ലാം തുറന്നിട്ടിരിക്കുകയാണ്. അണക്കെട്ടുകള്‍ വേണ്ടത്ര മുന്നറിയിപ്പില്ലാതെ തുറക്കേണ്ടിവന്നതാണ്…

Read More

സെക്കന്‍ഡില്‍ പുറത്തേക്കൊഴുക്കുന്നത് 12 ലക്ഷം ലിറ്റര്‍ വെള്ളം, ചെറുതോണിയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു

സെക്കന്‍ഡില്‍ പുറത്തേക്കൊഴുക്കുന്നത് 12 ലക്ഷം ലിറ്റര്‍ വെള്ളം, ചെറുതോണിയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു

ഇടുക്കി: കനത്ത മഴയെ തുടര്‍ന്നു ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ചെറുതോണി അണക്കെട്ടില്‍നിന്നും സെക്കന്‍ഡില്‍ 12 ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇതോടെ ചെറുതോണി പുഴയില്‍ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. ചെറുതോണി പുഴയുടെയും പെരിയാറിന്റെയും ഇരുകരകളിലും 100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ചെറുതോണി ടൗണിലും വെള്ളം കയറിയിക്കുകയാണ്. ടൗണില്‍നിന്നു ആളുകള്‍ ഒഴിഞ്ഞു പോകണമെന്നും നിര്‍ദേശമുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായതോടെ ഇവിടെനിന്നും കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കും. ഇതോടെ ചെറുതോണിയില്‍നിന്നും സെക്കന്‍ഡില്‍ 14 ലക്ഷം ലിറ്റര്‍ പുറത്തേക്ക് ഒഴുക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

Read More

മുല്ലപ്പെരിയാര്‍ അപകടാവസ്ഥയില്‍, ഏതു നിമിഷവും അണക്കെട്ടു തുറക്കും

മുല്ലപ്പെരിയാര്‍ അപകടാവസ്ഥയില്‍, ഏതു നിമിഷവും അണക്കെട്ടു തുറക്കും

ഇടുക്കി: മുല്ലപ്പെരിയാര്‍, ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്കാജനകമായി ഉയരുന്നു. പെരിയാര്‍ കരകവിഞ്ഞ് ഒഴുകുന്നു. മുല്ലപ്പെരിയാറിന്റെ പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. രാവിലത്തെ അപേക്ഷിച്ച് മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്കിന്റെ അളവില്‍ കുറവ് വന്നിട്ടുണ്ട്. രാവിലെ സെക്കന്റില്‍ 2800 ഘനയടി വെള്ളം ഒഴുകിവന്നിരുന്നത് ഇപ്പോള്‍ 18000 ഘനയടിയായി കുറഞ്ഞിട്ടുണ്ട്. 13 സ്പില്‍വേ ഷട്ടറുകളിലൂടെ ഇപ്പോള്‍ സെക്കന്റില്‍ 1000 ഘനയടി വെള്ളം ഒഴുക്കിവിടുകയാണ്. ഷട്ടറുകള്‍ മൂന്ന് മീറ്ററിലധികമാണ് ഉയര്‍ത്തിയിരിക്കുന്നത്. പരമാവധി സംഭരണശേഷിയായ 142ലേക്ക് വെള്ളത്തിന്റെ അളവ് കൂടുകയാണ്. അതുകൊണ്ട് തന്നെ വെള്ളം കൂടുതല്‍ ഒഴുക്കിവിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയാണ്. 141.6 അടിയാണ് നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 142 അടിയാകാതിരിക്കാന്‍ പരമാവധി വെള്ളം ഏത് നിമിഷവും തമിഴ്‌നാട് അധികൃതര്‍ തുറന്നുവിട്ടേക്കും. വണ്ടിപ്പെരിയാറില്‍ പെരിയാര്‍ കുത്തി ഒഴുകുകയാണ്. 5000ത്തിലധികം പേരെയാണ് ഇതിനോടകം ജില്ലാഭരണകൂടം ഒഴിപ്പിച്ചിരിക്കുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പിനെയും ബാധിക്കുകയാണ്. നിലവില്‍ 2398.70…

Read More

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നു; രണ്ട് ഷട്ടറുകള്‍ അടച്ചു.

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്  താഴ്ന്നു;  രണ്ട് ഷട്ടറുകള്‍ അടച്ചു.

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,397 അടിയിലേക്ക് താഴ്ന്നതിനെത്തുടര്‍ന്ന് രണ്ട് ഷട്ടറുകള്‍ അടച്ചു. മൂന്ന് ഷട്ടറുകളിലൂടെ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുമുണ്ട്. ജലനിരപ്പ് 2,397 അടിയിലെത്തിയാല്‍ രണ്ട് ഷട്ടറുകള്‍ അടയ്ക്കാന്‍ കെ.എസ്.ഇ.ബി. നേരത്തെതന്നെ തീരുമാനിച്ചിരുന്നു. ഇരുവശങ്ങളിലുമുള്ള ഷട്ടറുകളാണ് അടച്ചത്. 2,397 അടിയിലെത്തിയതോടെ ജലനിരപ്പ് സുരക്ഷിത നിലയിലായെന്ന് കെ.എസ്.ഇ.ബി. സര്‍ക്കാരിനെ അറിയിച്ചു. ഇതോടെ സെക്കന്‍ഡില്‍ ഏഴരലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കിയിരുന്നത് മൂന്ന് ലക്ഷം ലിറ്ററായി കുറച്ചു. സെക്കന്റില്‍ നാലു മുതല്‍ അഞ്ച് ലക്ഷം ലിറ്റര്‍ വരെ വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി ഒരു ലക്ഷം ലിറ്റര്‌വെള്ളം ഉപയോഗിക്കുന്നതിനാല്സ്ഥിതി പൂര്‍ണമായും നിയന്ത്രണ വിധേയമാണെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

Read More

യാത്രക്കാരുടെ ശ്രദ്ധക്ക്, നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിന് നിരോധനം

യാത്രക്കാരുടെ ശ്രദ്ധക്ക്, നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിന് നിരോധനം

കൊച്ചി: ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറന്നുവിട്ട സാഹചര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിന് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് ഒന്നു മുതലാണ് നിരോധനം. എന്നാല്‍ വിമാനങ്ങള്‍ പോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ തുടരുകയാണെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു. നിരോധനത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ എവിടെയിറക്കുമെന്ന് അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് നിലവില്‍ നിയന്ത്രണമുണ്ട്. തിരുവനന്തപുരം, കോയന്പത്തൂര്‍ എന്നിവടങ്ങളിലാകും നെടുന്പാശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ ഇറങ്ങുക എന്ന സൂചനയാണ് ലഭിക്കുന്നത്. ഇടമലയാര്‍ ഡാം പുലര്‍ച്ചെ അഞ്ചിന് തുറന്നു വിട്ടതോടെ പെരിയാറ്റില്‍ കനത്ത തോതില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. നിലവില്‍ നെടുന്പാശേരി വിമാനത്താവളത്തില്‍ വെള്ളം കയറിയിട്ടില്ലെങ്കിലും ചുറ്റുമതിലിന് അടുത്തുവരെ വെള്ളം എത്തിയ സ്ഥിതിയുണ്ട്. അതിനാലാണ് വിമാനം ഇറങ്ങുന്ന റണ്‍വേയിലെ പരിശോധനകള്‍ക്ക് ശേഷം നിരോധനം ഏര്‍പ്പെടുത്തിയത്. എത്ര സമയം നിരോധനമുണ്ടാകുമെന്ന കാര്യവും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വിമാനത്താവളത്തില്‍…

Read More

ചെറുതോണിയില്‍ ഗതാഗത നിരോധനം

ചെറുതോണിയില്‍ ഗതാഗത നിരോധനം

ചെറുതോണി: ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണിയിലെ ഷട്ടറുകള്‍ ഉയര്‍ത്തിയതിന് പിന്നാലെ ചെറുതോണി പട്ടണത്തിലെ പാലം വഴിയുള്ള ഗതാഗതം അധികൃതര്‍ നിരോധിച്ചു. ഡാമിന്റെ ഒരു ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയതോടെ ചെറുതോണിയിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം ജലം ഒഴുകി. 26 വര്‍ഷത്തിന് ശേഷം പ്രദേശത്തു കൂടി വെള്ളമൊഴുകുന്നത് കാണാന്‍ നിരവധി ആളുകള്‍ ചെറുതോണി പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ തന്പടിച്ചിട്ടുണ്ട്. ഉയര്‍ന്ന കെട്ടിടങ്ങളുടെ മുകളിലും പാലത്തിന്റെ ഇരുവശത്തും വന്‍തോതില്‍ ആളുകള്‍ എത്തിയിട്ടുണ്ട്. ഇടുക്കിയിലെ ഒരു ഷട്ടര്‍ മാത്രം ഉയര്‍ത്തിയപ്പോള്‍ കനത്ത ഒഴുക്കാണ് ചെറുതോണിയിലുണ്ടായിരിക്കുന്നത്. ഡാമില്‍ നിന്നുള്ള വെള്ളം ചപ്പാത്ത് വഴി ഒഴുകി പെരിയാറില്‍ ചേരുകയാണ് ചെയ്യുന്നത്. ഡാം തുറക്കുന്നതിന് മുന്നോടിയായി വെള്ളം സുഗമമായി ഒഴുകുന്നതിന് വേണ്ട മുന്നൊരുക്കങ്ങളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. വെള്ളത്തിന് തടസം സൃഷ്ടിക്കുന്ന എല്ല വസ്തുക്കളും ചെളിയും ചെറുതോണിയുടെ പരിസരങ്ങളിലും നിന്നും കോരി മാറ്റിയിരുന്നു. വെള്ളം ശക്തമായി ഒഴുകാന്‍ തുടങ്ങിയതോടെ…

Read More

ചെറുതോണി അണക്കെട്ട് തുറന്നു

ചെറുതോണി അണക്കെട്ട് തുറന്നു

ഇടുക്കി : കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ഡാമില്‍ ട്രയല്‍ റണ്‍. ചെറുതോണി അണക്കെട്ടിലെ മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. 50 സെന്റിമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കിക്കൊണ്ടിരിക്കുകയാണ്. നാല് മണിക്കൂര്‍ ഷട്ടര്‍ ഉയര്‍ത്തിവയ്ക്കും. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ തന്നെ മാറ്റി പാര്‍പ്പിക്കേണ്ടവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. 26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത്. ഇടുക്കി ഡാം പ്രവര്‍ത്തനം തുടങ്ങിയ ശേഷം ചരിത്രത്തില്‍ ഇത് മൂന്നാമത്തെ തവണയും. ഡാമിന്റെ അഞ്ച് ഷട്ടറുകളില്‍ നടുവിലെ ഷട്ടറാണ് ഇപ്പോള്‍ തുറന്നത്. അന്‍പത് സെമീ വീതിയില്‍ ഉയര്‍ത്തിയ ഷട്ടറിലൂടെ വെള്ളം ചെറുതോണിയിലെത്തിയിട്ടുണ്ട്. ഇതിലൂടെ സെക്കന്‍ഡില്‍ അന്‍പതിനായിരം ലിറ്റര്‍ വെള്ളം അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുകുന്നുണ്ട്. പത്ത് മിനിറ്റോളം സമയമെടുത്താണ് ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടര്‍ 50 സെമീ ഉയര്‍ത്തിയത്….

Read More

ഇടുക്കി ഡാമിലെ ജലനിരപ്പ് കുറഞ്ഞു

ഇടുക്കി ഡാമിലെ ജലനിരപ്പ് കുറഞ്ഞു

ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പില്‍ നേരിയ കുറവ്. 2396.34 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 2396.36 അടിയായിരുന്നു വൈകീട്ട് അഞ്ച് മണിക്ക് ജലനിരപ്പ്. കഴിഞ്ഞ ദിവസങ്ങളെ വെച്ച് മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. ഇതോടെ ഡാം തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ല. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.

Read More

ഇടുക്കി ഡാമിലെ ജലനിരപ്പ് 2395.88 അടിയായി ഉയര്‍ന്നു

ഇടുക്കി ഡാമിലെ ജലനിരപ്പ് 2395.88 അടിയായി ഉയര്‍ന്നു

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.88 അടിയായി ഉയര്‍ന്നു. ബുധനാഴ്ച 10മണിക്ക് രേഖപ്പെടുത്തിയ രേഖപ്പെടുത്തിയ കണക്ക് പ്രകാരമാണിത്. ജലനിരപ്പ് 2399 അടി ആയാല്‍ അവസാന ജാഗ്രത നിര്‍ദേശമായ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. 2397 അടിയായാല്‍ പരീക്ഷണാര്‍ഥം ഷട്ടര്‍ തുറക്കാനാണ് (ട്രയല്‍) തീരുമാനം. അതേസമയം, അണക്കെട്ടില്‍ ജലനിരപ്പ് 2400 അടിയായതിനുശേഷം തുറന്നാല്‍ മതിയാകുമെന്ന് ഡാം സേഫ്റ്റി ആന്‍ഡ് റിസര്‍ച്ച് എന്‍ജിനീയറിങ് വിഭാഗത്തിന്റെ വിലയിരുത്തല്‍.അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയില്‍ എത്തിയതോടെ തിങ്കളാഴ്ച രണ്ടാം ജാഗ്രത നിര്‍ദേശമായ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.ജലനിരപ്പ് 2400 അടിയിലെത്തുമ്പോള്‍ അണക്കെട്ട് തുറക്കുകയെന്ന ഉന്നതതല തീരുമാനത്തില്‍ മാറ്റം വരുത്തി, 2397-2398 അടിയിലെത്തുമ്പോള്‍ തുറക്കാമെന്നായിരുന്നു മന്ത്രി എം.എം. മണിയുടെ നിര്‍ദേശം. ഇത് നടപ്പാക്കുന്നതിന് മുന്നോടിയായി പരീക്ഷണ തുറക്കലിന് തീരുമാനിച്ചിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ പരീക്ഷണ തുറക്കല്‍ ഉണ്ടായാല്‍…

Read More