ഗ്രാന്റ് ഐ10 നിയോസ് 20 ന് വരുന്നു

ഗ്രാന്റ് ഐ10 നിയോസ് 20 ന് വരുന്നു

ഹ്യുണ്ടായ് ഗ്രാന്റ് ഐ10 നിയോസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ ആദ്യ യൂണിറ്റ് പുറത്തിറക്കി. കമ്പനിയുടെ ചെന്നൈ പ്ലാന്റില്‍നിന്നാണ് ആദ്യ ഗ്രാന്റ് ഐ10 നിയോസ് പുറത്തിറങ്ങിയത്. ഓഗസ്റ്റ് 20 നാണ് നിയോസിനെ ഹ്യുണ്ടായ് ഓദ്യോഗികമായി പുറത്തിറക്കുക. ആഗോളതലത്തില്‍ ഗ്രാന്റ് ഐ 10-ന്റെ മൂന്നാംതലമുറ മോഡലും ഇന്ത്യയില്‍ രണ്ടാംതലമുറ മോഡലുമാണിത്. വാഹനത്തിനുള്ള ബുക്കിങ് ഹ്യുണ്ടായ് നേരത്തെ സ്വീകരിച്ച് തുടങ്ങിയിരുന്നു. പഴയ ഗ്രാന്റ് ഐ 10 മോഡലിനെ പിന്‍വലിക്കാതെയാണ് പുതിയ ഗ്രാന്റ് ഐ 10 നിയോസ് വിപണിയിലേക്കെത്തുക. ഗ്രാന്റ് ഐ10-ല്‍ നിന്ന് അല്‍പം മാറ്റങ്ങള്‍ നിയോസിനുണ്ട്. പുതിയ ഡിസൈനിലുള്ള കാസ്‌കാഡ് ഗ്രില്‍, വ്യത്യസ്തമായ ഡേ ടൈം റണ്ണിങ് ലൈറ്റ്, പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പ്, ക്രോം ഡോര്‍ ഹാന്‍ഡില്‍, റൂഫ് റെയില്‍സ്, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍ എന്നിവ പുറംമോഡിയില്‍ നിയോസിനെ ഗ്ലാമറാക്കും. ഇരട്ട നിറത്തിലാണ് അകത്തളം. ഡാഷ്‌ബോര്‍ഡും പുതുക്കിപ്പണിതിട്ടുണ്ട്. ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍…

Read More