ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവുമായി ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിയും കിയ മോട്ടോഴ്സ് കോര്‍പ്പറേഷനും. ഓട്ടോമേറ്റഡ് വാലേ പാര്‍ക്കിംഗ് സിസ്റ്റം (എവിപിഎസ്) ഉള്‍പ്പെടെയുള്ളതാണ് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം. പുതിയ കണ്‍സെപ്റ്റനുസരിച്ച് പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ നിര്‍ത്തിയിടുന്ന ഇലക്ട്രിക് വാഹനങ്ങള്‍ വളരെ എളുപ്പം ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും. സ്മാര്‍ട്ട്ഫോണ്‍ വഴി വാഹനത്തിന് ചാര്‍ജ് ചെയ്യൂ എന്ന് നിര്‍ദ്ദേശം നല്കിയാല് വാഹനം ഓട്ടോമാറ്റിക്കായി വയര്‍ലെസ് ചാര്‍ജിംഗ് സ്റ്റേഷനിലേക്ക് പോയ്ക്കോളും. തുടര്‍ന്ന് പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യപ്പെടുന്ന വാഹനം എവിപിഎസ് സംവിധാനം ഉപയോഗിച്ച് ഒഴിവുള്ള മറ്റൊരു പാര്‍ക്കിംഗ് ഇടത്തിലേക്ക് മാറ്റും. അങ്ങനെ ചാര്‍ജ് ചെയ്യാന്‍ കാത്തിരിക്കുന്ന മറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഒഴിവുള്ള ഇടങ്ങളില്‍ കയറി വയര്‍ലെസ് ചാര്‍ജിംഗ് ചെയ്യാം. ഡ്രൈവര്‍ തിരികെ വിളിച്ചാല്‍, വാഹനം തന്നെ ഡ്രൈവറുടെ അടുത്തെത്തും. മറ്റാരുടെയും സഹായമില്ലാതെ വയര്‍ലെസ്സായി ചാര്‍ജ് ചെയ്യാനും പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യപ്പെട്ട വാഹനങ്ങള്‍ പാര്‍ക്കിംഗ് ഇടത്തിലേക്ക്…
Read MoreTag: Hyundai
സുരക്ഷയ്ക്ക് പ്രാധാന്യം നല്കി ഹ്യൂണ്ടായ്; സെന്റര്‍ സൈഡ് എയര്‍ബാഗ്
സുരക്ഷയ്ക്ക് പ്രാധാന്യം നല്കി വീണ്ടും ഹ്യൂണ്ടായ്. യാത്രക്കാരുടെ സുരക്ഷയ്ക്കായി പുതിയ സെന്റര്‍ സൈഡ് എയര്‍ബാഗുമായി എത്തിയിരിക്കുകയാണ് കമ്പനി. ഡ്രൈവര്‍ സീറ്റിനും പാസഞ്ചര്‍ സീറ്റിനും ഇടയിലായാണ് സെന്റര്‍ സൈഡ് എയര്‍ബാഗ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഡ്രൈവര്‍ സീറ്റിനുള്ളിലാണ് സെന്റര്‍ സൈഡ് എയര്‍ബാഗുണ്ടാവുക. അപകട സമയത്ത് ഡ്രൈവര്‍ സീറ്റിനും പാസഞ്ചര്‍ സീറ്റിനും ഇടയിലേക്ക് എയര്‍ബാഗ് ഓപ്പണ്‍ ആകും. മുന്നിലെ യാത്രക്കാര്‍ പരസ്പരം ഇടിച്ച് തലയ്ക്കേല്‍ക്കുന്ന പരിക്ക് ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. 80 ശതമാനത്തോളം പരിക്കുകള്‍ ഇതുവഴി കുറയ്ക്കാന്‍ സെന്റര്‍ സൈഡ് എയര്‍ബാഗിന് സാധിക്കുമെന്നും ഹ്യുണ്ടായ് പറയുന്നു. വശങ്ങളില് നിന്നുള്ള ഇടികളില്‍ ഡ്രൈവര്‍ക്ക് സുരക്ഷയൊരുക്കാനും ഈ എയര്‍ബാഗ് സഹായിക്കുമെന്നാണ് ഹ്യുണ്ടായിയുടെ വാദം. ഫ്രണ്ട്, സൈഡ് എയര്‍ ബാഗുകള്‍ക്കൊപ്പം ഉയര്‍ന്ന സുരക്ഷ നല്കാന് ഹ്യുണ്ടായിയുടെ വരാനിരിക്കുന്ന മോഡലുകളില്‍ ഈ എയര്‍ബാഗ് ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.
Read Moreഎസ് യു വിയില്‍ ഒന്നാമന് ഹ്യുണ്ടായ് ക്രെറ്റ
മുംബൈ: എസ് യു വി വിപണിയില്‍ ഹ്യുണ്ടായ് ക്രെറ്റ ഒന്നാമത്. ജൂണില്‍ 11,111 ക്രെറ്റ നിരത്തിലെത്തി. ഇതോടെ മാരുതി സുസുകിയുടെ വിറ്റാര ബ്രെസ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ക്രെറ്റയുടെ ഏറ്റവും പുതിയ പതിപ്പിനു ലഭിച്ച സ്വീകാര്യതയാണ് വില്പന ഉയരാന്‍ കാരണം. ജൂണില്‍ വിറ്റാര ബ്രെസയുടെ 10,713 യൂണിറ്റുകളാണ് നിരത്തിലിറങ്ങിയത്.
Read Moreക്രെറ്റയുടെ ചിറകിലേറി ഹ്യുണ്ടായിയുടെ വിജയക്കുതിപ്പ്..
ക്രെറ്റ ഫെയ്സ് ലിഫ്റ്റിന്റെ ചിറകിലേറി ഹ്യുണ്ടായി വിജയക്കുതിപ്പ് തുടരുന്നു. ജൂലായില്‍ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ വിറ്റത് 59,590 യൂണിറ്റ് കാറുകള്‍ . 2017 ജൂലായില്‍ 55,315 കാറുകള്‍ വിറ്റ ഹ്യുണ്ടായി ഇത്തവണ 7.7 ശതമാനം വില്പന വളര്‍ച്ച കൈവരിച്ചു. കാര്‍ കയറ്റുമതിയില്‍ 31 ശതമാനം വളര്‍ച്ചയാണ് ഹ്യുണ്ടായി കൈയ്യടക്കിയത്. കഴിഞ്ഞവര്‍ഷം ജൂലായില്‍ 12,308 യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത കമ്പനി കഴിഞ്ഞമാസം 16,109 യൂണിറ്റ് കാറുകളെ വിദേശ വിപണികളില്‍ എത്തിച്ചു. 2018 ക്രെറ്റ ഫെയ്സ് ലിഫ്റ്റ്, i20, ഗ്രാന്‍ഡ് i10 മോഡലുകള്‍ ഹ്യുണ്ടായിയുടെ വില്പനയില് നിര്‍ണായക സംഭാവനകളേകി. ഈ മൂന്നു കാറുകളും കൂടി പ്രതിമാസം 35,000 യൂണിറ്റ് വില്പന മുടക്കംവരുത്താതെ ഹ്യുണ്ടായിക്ക് നല്കി വരികയാണ്. മെയ് മാസം വിപണിയില്‍ അവതരിച്ച ക്രെറ്റ ഫെയ്സ് ലിഫ്റ്റാണ് നിലവില്‍ ഹ്യുണ്ടായിയുടെ തുറുപ്പുച്ചീട്ട്. പുതിയ ക്രെറ്റ ഫെയ്സ് ലിഫ്റ്റിന് വന്പിടിവലിയാണ് വിപണിയില്‍….
Read Moreപുതിയ പദ്ധതിയുമായി ഹ്യൂണ്ടായ്; 2025 ഓടെ ചെറു വൈദ്യുത കാര്‍ വിപണിയിലെത്തും
2025 ഓടെ ചെറിയ വൈദ്യുത കാര്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി ഹ്യൂണ്ടായ്. ആഗോളതലത്തില്‍ 25 വൈദ്യുത വാഹനങ്ങള്‍ വില്‍പ്പനയ്ക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇപ്പോള്‍ നീങ്ങുന്നത്. വൈദ്യുത വാഹന വിഭാഗത്തില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ പ്രാദേശികമായി ബാറ്ററി നിര്‍മാണം തുടങ്ങാനുള്ള സാധ്യതയും എച്ച്എംഐഎല്‍ പരിശോധിക്കുന്നുണ്ട്. അതിനിടെ പരിമിതമായ തോതില്‍ വില്‍പ്പന തുടങ്ങിയ കോന ഇന്ത്യയില്‍ മികച്ച പ്രതികരണമാണു സൃഷ്ടിക്കുന്നതെന്നും ഹ്യൂണ്ടായ് കരുതുന്നു.
Read Moreപറക്കും കാര്‍ നിര്‍മ്മിക്കാന്‍ നാസ എക്സ്പേര്‍ട്ടിനെ നിയമിച്ച് ഹ്യൂണ്ടായ്
പറക്കും കാര്‍ വിപണിയിലേക്ക് ഹ്യുണ്ടായിയും. ഇതിന്റെ ഭാഗമായി ഹ്യുണ്ടായ് പുതിയ മോട്ടോര്‍ ഗ്രൂപ്പ് രൂപീകരിച്ചു. പറക്കും കാര്‍ വിഭാഗത്തിന്റെ തലവനായി നാസയുടെ എയ്റോനോട്ടിക്സ് റിസര്‍ച്ച് മിഷന് ഡയറക്ടറേറ്റ് മുന്‍ മേധാവി ഡോ. ജെയ്വോണ് ഷിന്നിനെ നിയമിച്ചു. പുതിയ സംഘം പറക്കും വാഹനങ്ങള്‍ക്കായി പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കും. സ്മാര്‍ട്ട് എയര്‍ മൊബിലിറ്റി വാഹനങ്ങള്‍ വികസിപ്പിക്കുന്നതില്‍ പുതിയ ഡിവിഷന് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഹ്യുണ്ടായ് അറിയിച്ചു. പറക്കും കാര്‍ ഡിവിഷന് സ്ഥാപിക്കുന്ന ആദ്യ വാഹന നിര്‍മാതാക്കളാണ് ഹ്യുണ്ടായ്. സ്വന്തമായി പറക്കും കാര്‍ വിഭാഗം രൂപീകരിക്കുന്ന ആദ്യ കാര്‍ നിര്‍മാതാക്കളാണ് ഹ്യുണ്ടായ് എങ്കിലും ദക്ഷിണ കൊറിയന്‍ കമ്ബനി മാത്രമല്ല ഈ രംഗത്തുള്ളത്. ഇപ്പോള്‍ ടൊയോട്ടയും ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന പറക്കും വാഹനത്തിന്റെ പ്രവര്‍ത്തനങ്ങളിലാണ്. ഈ വാഹനത്തിന്റെ പരീക്ഷണം നടന്നുവരികയാണ്. ഭാവിയില്‍ ലോകത്തിലെ എല്ലാ നഗരങ്ങളിലും ഗതാഗതത്തിരക്കേറുന്നതോടെ, പറക്കും വാഹനങ്ങള്‍ക്ക് പ്രാധാന്യം വര്‍ധിക്കുമെന്നാണ്…
Read Moreഹ്യുണ്ടായ് വില്‍പ്പനാനന്തര കസ്റ്റമര്‍ സര്‍വീസില്‍ ഒന്നാമത്
ഡല്‍ഹി: വില്‍പ്പനാനന്തര കസ്റ്റമര്‍ സര്‍വീസില്‍ ഒന്നാം സ്ഥാനത്ത് എത്തി ഹ്യൂണ്ടായ്. 2019 ജെ.ഡി. പവര്‍ വില്‍പ്പനാനന്തര കസ്റ്റമര്‍ സര്‍വീസ് ഇന്‍ഡക്സ് പഠന റാങ്കിംഗിലാണ് ഹ്യുണ്ടായ് മുന്‍ പന്തിയില്‍ എത്തിയിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഹ്യുണ്ടായ് ഈ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിനുള്ളില്‍ കസ്റ്റമര്‍ സര്‍വീസിനെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ പ്രതികരണങ്ങളും ഓരോ ബ്രാന്ഡിന്റെയും പ്രകടനവും പരിഗണിച്ചാണ് ഹ്യുണ്ടായ് മോട്ടോഴ്സിനെ ഒന്നാം റാങ്കിലേക്ക് പരിഗണിച്ചിരിക്കുന്നത്. 903 പോയിന്റുമായാണ് ഹ്യുണ്ടായ് മോട്ടോഴ്സ് ഈ നേട്ടം കൈവരിച്ചത്. രാജ്യത്തുടനീളമുള്ള 1326 സര്‍വീസ് ഔട്ട്ലെറ്റുകളുള്ള ഹ്യുണ്ടായ് 30 ലക്ഷം ഉപഭോക്താക്കള്‍ക്കാണ് വര്‍ഷംതോറും സര്‍വീസ് നല്‍കുന്നത്. മികച്ച ഡിജിറ്റല്‍ സര്‍വീസ് അനുഭവം, പിക്-അപ്പ് ആന്‍ഡ് ഡ്രോപ്പ് സര്‍വീസ്, സൗജന്യ കാര്‍ കെയര്‍ ക്ലിനിക്ക്, സര്‍വീസ് ക്യാമ്ബ് തുടങ്ങി ഉപഭോക്താക്കള്ക്കുതകുന്ന നിരവധി സേവനങ്ങളും ഹ്യുണ്ടായ് നല്‍കുന്നുണ്ട്.
Read Moreഹ്യുണ്ടായ് ക്രേറ്റയുടെ 2017ലെ മോഡല്‍ വിപണിയിലെത്തി
സൗത്ത് കൊറിയന്‍ കാര്‍ നിര്‍മാതാവായ ഹ്യുണ്ടായ് ക്രേറ്റയുടെ 2017 മോഡലിനെ വിപണിയിലെത്തിച്ചു. ദില്ലി എക്സ്ഷോറൂം 9.28 പ്രാരംഭവിലയ്ക്കാണ് ക്രേറ്റ അവതരിച്ചിരിക്കുന്നത്. 1.4ലിറ്റര്‍ ഡീസല്‍ എന്‍ജിനുള്ള ക്രേറ്റയുടെ ഇപ്ലസ് വേരിയന്റിന്റെ പുതിയ ഡീസല്‍ പതിപ്പും 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ ടോപ്പ് എന്റ് എസ്എക്സ് പ്ലസ് വേരിയന്റുകളുടെ ഡ്യുവല്‍ ടോണ്‍ പതിപ്പുമാണ് വിപണിയിലെത്തിയിരിക്കുന്നത്. മെക്കാനിക്കലില്‍ മാറ്റമൊന്നും വരുത്താതെ ഡിസൈനില്‍ ചില്ലറ വ്യത്യാസങ്ങളാണ് പുത്തന്‍ പതിപ്പിലുള്ളത്. ടോപ്പ് വേരിയന്റുകളില്‍ ഡ്യുവല്‍ ടോണ്‍ നല്‍കിയിട്ടുണ്ടെന്നുള്ളതാണ് ഒരു പ്രധാനമാറ്റം. ബ്ലാക്ക്-വൈറ്റ്, റെഡ്-ബ്ലാക്ക് എന്നീ രണ്ട് ഡ്യുവല്‍ ടോണുകളാണ് എസ്എക്സ്പ്ലസ് വേരിയന്റുകള്‍ക്ക് നല്‍കിയിരിക്കുന്നത്. അകത്തളത്തില്‍ സ്പോര്‍ടി ബ്ലാക്ക്, റെഡ് ഡ്യുവല്‍ ടോണ്‍ നിറങ്ങളാണ് ടോപ്പ് എന്റ് വേരിയന്റുകളുടെ സീറ്റുകള്‍ക്ക് കൊടുത്തിരിക്കുന്നത്. പുതിയ 7.0 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് ഡിസ്പ്ലെയാണ് മറ്റൊരു പുതുമയായി പറയാവുന്നത്. 2017 ക്രേറ്റ മോഡലുകളുടെ വിലവിവരങ്ങള്‍ ഇ- 9.28,547രൂപ ഇ…
Read Moreഒക്ടോബര്‍ മൂന്നിന് എലാന്‍ട്ര വിപണിയില്‍ എത്തും; ചിത്രങ്ങള്‍ പുറത്ത് വിട്ട് ഹ്യൂണ്ടായ്
ഹ്യുണ്ടായ് എലാന്‍ട്രയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് കമ്പനി. ഒക്ടോബര്‍ മൂന്നിന് വാഹനം പുറത്തിറങ്ങും, ഇകിന് മുന്നോടിയായാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. സെപ്റ്റബര്‍ 25 മുതല്‍ കമ്പനി എലാന്‍ട്രയുടെ ബുക്കിങ് സ്വീകരിച്ചു തുടങ്ങി. സ്റ്റൈല്‍ ലുക്കുള്ള ഹെക്സഗണല്‍ ഗ്രില്‍, മസ്കൂലര്‍ ബോഡി ലൈനുകളുള്ള ബോണറ്റ്, ട്രയാങ്കുലര്‍ ഫോഗ്ലാംപ്, റീഡിസൈന്‍ ചെയ്ത ബംപറുകള്‍, പുതിയ ബൂട്ട് ലിഡ്, പുതിയ ഡിസൈനിലുള്ള അലോയ് വീലുകള്‍ എന്നിവയടക്കം സമഗ്രമായ മാറ്റങ്ങളുമായിട്ടാണ് പുതിയ എലാന്‍ട്ര ഹ്യുണ്ടായ് അവതരിപ്പിക്കുന്നത്. പ്രീമിയം സെഡാന് വിഭാഗത്തില്‍ കൊറോള ആള്‍ട്ടിസ്, ഹോണ്ട സിവിക്, സ്കോഡ ഒക്ടാവിയ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കുന്ന എലാന്‍ട്രയ്ക്ക് ബിഎസ് 6 നിലവാരത്തിലുള്ള രണ്ട് ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണുണ്ടാകുക. ആറു സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ എന്നീ ഗീയര്‍ബോക്സ് ഓപ്ഷനുകളിലാണ് വാഹനം അവതരിപ്പിക്കുന്നത്. പുതിയ 8 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയവയും വാഹനത്തിലിടം പിടിച്ചിട്ടുണ്ട്.
Read Moreഹ്യുണ്ടായ് ഗ്രാന്റ് ഐ10 ന്റെ പുതിയ മോഡലിനായി ഫെബ്രുവരി വരെ കാത്തിരിക്കുക
ഇന്ത്യയിലെ കാര്‍ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഹ്യുണ്ടായിയുടെ ഗ്രാന്റ് ഐ10. ഗ്രാന്റ് ഐ10 ന്റെ പുതിയ മോഡല്‍ ഫെബ്രുവരിയില്‍ ഇന്ത്യയില്‍ എത്തും. ഒരുപാട് മാറ്റങ്ങളോടെയാണ് ഗ്രാന്റിന്റെ പുതിയ പതിപ്പ് എത്തുന്നത്. പുതിയ ബമ്പറുകള്‍, എല്‍.ഇ.ഡി ഹെഡ് ലൈറ്റുകള്‍ എന്നിവ കാറിനുണ്ട്. പുതിയ ടച്ച് സ്ക്രീന്‍ ഇന്ഫൊടൈന്മെന്റ് സിസ്റ്റം, റീഡിസൈന്‍ ചെയ്ത ഡാഷ് ബോര്‍ഡുകള്‍, കൂടുതല്‍ സ്ഥല സൗകര്യം എന്നിവയായിരിക്കും അകത്തെ പ്രധാനമാറ്റങ്ങള്‍. എന്നാല്‍ എന്‍ജിനില്‍ കാര്യമായ മാറ്റങ്ങളില്ല. 1.2 ലീറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിനും 1.1 ലീറ്റര്‍ ഡീസല്‍ എന്‍ജിനും തന്നെയാണ് പുതിയ കാറിനും. ഗ്രാന്റ് ഐ10ന്റെ പുതിയ പതിപ്പിനായി ഫെബ്രുവരി വരെ കാത്തിരിക്കുക.
Read More