നിറവും സൗന്ദര്യവുമില്ല; കുട്ടികള്‍ പരിഹസിച്ചു; വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

നിറവും സൗന്ദര്യവുമില്ല; കുട്ടികള്‍ പരിഹസിച്ചു; വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

നിറവും സൗന്ദര്യവും ഇല്ലാത്തതിന്റെ പേരിലുള്ള സഹപാഠികളുടെ പരിഹാസത്തില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി എന്ന വാര്‍ത്തയാണ് മനുഷ്യ മനസാക്ഷിയെ നടുക്കികൊണ്ട് പുറത്തുവരുന്നത്. ഹൈദരാബാദിലെ സംഘറെഡ്ഡി ജില്ലയിലാണ് സംഭവം. ദൊമഡുഗു ഗ്രാമത്തിലെ പ്രഗതി ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ലാവണ്യയാണ് സ്വയം തീകൊളുത്തി ജീവനൊടുക്കിയത്. ലാവണ്യയുടെ ഇരുണ്ട നിറത്തെ പരിഹസിച്ച് ആണ്‍കുട്ടികള്‍ അവളെ കളിയാക്കിയുള്ള പേരുകള്‍ വിളിച്ചു. പരിഹാസം സഹിക്കവയ്യാതെ അവള്‍ പൊട്ടിക്കരയും വരെ മാനസിക പീഡനം തുടര്‍ന്നു. അതിലൊരു ആണ്‍കുട്ടി അവളെ സ്വഭാവഹത്യ നടത്താനും ശ്രമിച്ചു. നിന്നെക്കുറിച്ചുള്ള കാര്യങ്ങള്‍ ക്ലാസിലെ മറ്റു കുട്ടികളോടു തുറന്നു പറയും എന്നും ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. വീട്ടിലെത്തി കൈയിലെ ഞരമ്പു മുറിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തൊട്ടടുത്ത ദിവസം ലാവണ്യ പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞെങ്കിലും അദ്ദേഹം നടപടിയെടുക്കാന്‍ തയാറായില്ല. പകരം തന്നെ പരിഹസിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് ലാവണ്യയുടെ മരണമൊഴിയില്‍ പറയുന്നത്. മാനസിക വിഷമം മൂലം…

Read More

മട്ടന്‍ സൂപ്പും ചതിക്കും; ഭര്‍ത്താവിനെ കൊന്ന ശേഷം കാമുകനെ ഭര്‍ത്താവാക്കി വേഷം കെട്ടിച്ചു, വിചിത്ര കൊലപാതകക്കേസിന്റെ ചുരുളഴിച്ചതില്‍ പ്രധാന പങ്ക് മട്ടന്‍ സൂപ്പിന്

മട്ടന്‍ സൂപ്പും ചതിക്കും; ഭര്‍ത്താവിനെ കൊന്ന ശേഷം കാമുകനെ ഭര്‍ത്താവാക്കി വേഷം കെട്ടിച്ചു, വിചിത്ര കൊലപാതകക്കേസിന്റെ ചുരുളഴിച്ചതില്‍ പ്രധാന പങ്ക് മട്ടന്‍ സൂപ്പിന്

ഹൈദരാബാദ്: ഭര്‍ത്താവിനെ കൊന്ന ശേഷം കാമുകനെ ഭര്‍ത്താവാക്കി വേഷം കെട്ടിച്ചു. ഹൈദരാബാദിലെ വിചിത്ര കൊലപാതക കേസിന്റെ ചുരുളഴിച്ചത് ഒരു മട്ടണ്‍ സൂപ്പ്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, നാഗര്‍ കുര്‍ണൂല്‍ പട്ടണത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്നു 27കാരിയായ സ്വാതി. മൂന്ന് വര്‍ഷമായി 32കാരനായ സുധാകര്‍ റെഡ്ഡിയുമൊത്താണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. എന്നാല്‍ ഫിസിയോതെറാപ്പിസ്റ്റായ കാമുകന്‍ രാജേഷുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇവര്‍ ഭര്‍ത്താവിനെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നവംബര്‍ 27 ന് സ്വാതിയും കാമുകനും ചേര്‍ന്ന് റെഡ്ഡിയെ അനസ്‌തേഷ്യ നല്‍കി മയക്കി കിടത്തിയ ശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇരുവരും ചേര്‍ന്ന് മൃതദേഹം കാട്ടില്‍ കൊണ്ടു പോയി കത്തിച്ചു. എന്നാല്‍ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടെന്ന് ധരിപ്പിക്കാന്‍ കാമുകനായ രാജേഷിന്റെ മുഖം ആസിഡൊഴിച്ച് വികൃതമാക്കിയ ശേഷം രാജേഷ് തന്റെ ഭര്‍ത്താവായ റെഡ്ഡിയാണെന്ന് അവര്‍ വീട്ടുകാരെ കബളിപ്പിച്ചു. ഭര്‍ത്താവിനെ…

Read More

യാത്രക്കിടെ വാനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം; ചെറുത്ത് നില്‍ക്കാന്‍ യുവതി ചെയ്തത് കേട്ടാല്‍ ഞെട്ടും

യാത്രക്കിടെ വാനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം; ചെറുത്ത് നില്‍ക്കാന്‍ യുവതി ചെയ്തത് കേട്ടാല്‍ ഞെട്ടും

യാത്രക്കിടെ വാനിലെ ഡ്രൈവറും ക്ലീനറും പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വാഹനത്തില്‍ നിന്നും ചാടിയ ഗര്‍ഭിണി മരിച്ചു. ഉദി കലാവതി (35) എന്ന യുവതിയാണ് മരിച്ചത്. തെലങ്കാനയിലെ മേദക് ജില്ലയിലെ ഹൈദരാബാദ്- നാഗ്പൂര്‍ ഹൈവേയിലാണ് സംഭവം. ശനിയാഴ്ച രാത്രി ഹൈദരാബാദിനടുത്ത് കൊമ്പള്ളിയില്‍ നിന്നും ഏഴുവയസുകാരിയായ മകളുമൊത്ത് വാനില്‍ യാത്രചെയ്യുകയായിരുന്ന കലാവതിയെ ഡ്രൈവറും ക്ലീനറും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അവസാന ബസും പോയികഴിഞ്ഞതിനാല്‍ കൊമ്പള്ളിയില്‍ നിന്ന് തൂപ്രാന്‍ ടോള്‍പ്ലാസ വരെ എത്തിക്കാമെന്ന് പറഞ്ഞ് ഇവരെ വാനില്‍ കയറ്റുകയായിരുന്നു. യാത്രയ്ക്കിടെ ടോള്‍ പ്ലാസയില്‍ ടോള്‍ നല്‍കാന്‍ ഡ്രൈവര്‍ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇതിനു തയാറാകാതിരുന്നപ്പോഴാണ് ഡ്രൈവറും ക്ലീനറും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണു റിപ്പോര്‍ട്ട്. വാന്‍ ഒരു കിലോമീറ്ററോളം മൂന്നോട്ടുപോയ സമയമത്രയും ഇരുവരും പീഡിപ്പിച്ചു. പ്രതിരോധിക്കുന്നതിനിടെ യുവതി വാനില്‍നിന്ന് പുറത്തേക്കു ചാടുകയായിരുന്നു. പിന്നാലെ ഡ്രൈവര്‍ മകളെ വാഹനത്തില്‍നിന്ന് ഇറക്കിവിട്ടു. കരച്ചില്‍കേട്ട് സ്ഥലത്തെത്തിയ…

Read More

മരിച്ചെന്ന് കാണിച്ച് ഇന്‍ഷൂറന്‍സ് കമ്പനിയെ കബളിപ്പിച്ചു, അവസാനം കള്ളി വെളിച്ചത്തായതോടെ യുവതിയെ അറസ്റ്റ് ചെയ്തു കഥ ഇങ്ങനെ

മരിച്ചെന്ന് കാണിച്ച് ഇന്‍ഷൂറന്‍സ് കമ്പനിയെ കബളിപ്പിച്ചു, അവസാനം കള്ളി വെളിച്ചത്തായതോടെ യുവതിയെ അറസ്റ്റ് ചെയ്തു കഥ ഇങ്ങനെ

മരിച്ചെന്ന് കാണിച്ച് ഇന്‍ഷൂറന്‍സ് കമ്പനിയെ കബളിപ്പിച്ച് യുവതി തട്ടിയത് ഒരു കോടി രൂപ. സംഭവത്തില്‍ 35 കാരിയായ യുവതി അറസ്റ്റിലായി. ഹൈദരാബാദിലാണ് സംഭവം. മരിച്ചെന്ന് കാണിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനി അധികൃതര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷത്തിലാണ് യുവതി പിടിയിലായത്. യുവതിയുടെ ഭര്‍ത്താവും റിയല്‍ എസ്റ്റേറ്റ് ഏജന്റുമായ ഷക്കീല്‍ ആലമാണ് തന്റെ ഭാര്യ മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു കോടി രൂപ തട്ടിയെടുത്തത്. ആലമിന്റെ ഭാര്യയുടെ പേരില് 2012 ലാണ് 11,800 രൂപ വാര്‍ഷിക പ്രീമിയത്തില്‍ ഇന്‍ഷുറന്‍സ് പോളിസി എടുത്തത്. ഈ വര്‍ഷം ജൂണിലാണ് ആലം തന്റെ ഭാര്യ മരണപ്പെട്ടതായി രേഖകള്‍ ഹാജരാക്കി ഇന്‍ഷൂറന്‍സ് ക്ലെയിമിനായി അപേക്ഷിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചെന്നായിരുന്നു ബോധ്യപ്പെടുത്തിയത്. ഇതിനായി വ്യാജ മരണ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. അതേസമയം കേസില്‍ യുവതിയുടെ ഭര്‍ത്താവിനെ ഇതുവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ പോലീസിനായിട്ടില്ല. ഇതിനിടെ…

Read More

തെലങ്കാലയില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മാവന്‍ അറസ്റ്റില്‍

തെലങ്കാലയില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മാവന്‍ അറസ്റ്റില്‍

ഹൈദരാബാദ്: പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ആറ് വയസ്സുകാരിയെ തെലങ്കാനയ്ക്ക് സമീപം പീഡിപ്പിച്ചു കൊലപ്പെടുത്തി കിണറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൊഗ്ഡംപള്ളിയിലെ മന്നാപ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളിലേക്കുള്ള വഴിമധ്യേയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.ബുധനാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയിരുന്നു.പിന്നീട് സകൂള്‍സമയം കഴിഞ്ഞ് ഏറെ വൈകിയിട്ടും കുട്ടിയെ കാണാത്തത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പെണ്‍കുട്ടിയെ ഉച്ചയ്ക്ക് ശേഷം അമ്മയുടെ സഹോദരനൊപ്പം കണ്ടിരുന്നുവെന്ന് പ്രദേശവാസികള്‍ മൊഴി നല്കി. മൊഴിയുടെ അടിസ്ഥാനത്തില്‍ 22കാരനായ ശിവകുമാര്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ പെണ്‍കുട്ടിയെ സമീപത്തെ കൃഷിയിടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ചുവെന്നും, ശേഷം സമീപത്തെ കിണറിലേക്ക് വലിച്ചെറിഞ്ഞെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി. കുട്ടിയുടെ മൃതദേഹം കിണറില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Read More

31 ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒയുടെ ആകാശക്കുതിപ്പ്; പിഎസ്എല്‍വി സി 38 വിക്ഷേപണം വിജയകരം

31 ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒയുടെ ആകാശക്കുതിപ്പ്; പിഎസ്എല്‍വി സി 38 വിക്ഷേപണം വിജയകരം

ഹൈദരാബാദ്: ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് രണ്ടും വിദേശ ഉപഗ്രഹങ്ങളുമടക്കം 31 ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒ പിഎസ്എല്‍വി സി 38 ഉപയോഗിച്ചു നടത്തിയ വിക്ഷേപണം വിജയകരം. രാവിലെ 9.39ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് ശ്രേണിയിലെ ആറാമത്തേതാണ് ഇന്നു വിക്ഷേപിച്ചത്. അടുത്തിടെ, പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയത് കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിന്റെ സഹായത്തോടെയായിരുന്നു. ദുരന്ത നിവാരണം, കാലവസ്ഥാ പ്രവചനം എന്നീ മേഖലകള്‍ക്കും കാര്‍ട്ടോസാറ്റ് രണ്ടിന്റെ വിജയകരമായ വിക്ഷേപണം പ്രയോജനം ചെയ്യും. 712 കിലോഗ്രാം ഭാരം വരുന്ന കാര്‍ട്ടോസാറ്റ് രണ്ടിനെ കൂടാതെ 29 വിദേശ ഉപഗ്രഹങ്ങളും ഒരു നാനോ ഉപഗ്രഹവും പിഎസ്എല്‍വി സി 38 ബഹിരാകാശത്ത് എത്തിക്കുന്നതിലുണ്ട്. യുഎസ്, യുകെ, ഓസ്ട്രിയ, ബെല്‍ജിയം, ചിലെ, ചെക് റിപ്പബ്ലിക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ലാത്വിയ, ലിത്വാനിയ, സ്ലോവാക്യ തുടങ്ങി 14 രാജ്യങ്ങളുടെ…

Read More

മകളുടെ മരണത്തിനുത്തരവാദി പിതാവ് ; മകളെ ‘കൊന്നത് ‘ അവളുടെ പേരിലുള്ള വീടിനുവേണ്ടി; ക്യാന്‍സര്‍ ബാധിച്ചു മരിച്ച 13കാരിയുടെ അമ്മയുടെ വാക്കുകള്‍

മകളുടെ മരണത്തിനുത്തരവാദി പിതാവ് ; മകളെ ‘കൊന്നത് ‘ അവളുടെ പേരിലുള്ള വീടിനുവേണ്ടി; ക്യാന്‍സര്‍ ബാധിച്ചു മരിച്ച 13കാരിയുടെ അമ്മയുടെ വാക്കുകള്‍

ഹൈദരാബാദ്: തന്റെ മകളുടെ മരണത്തിനുത്തരവാദി അവളുടെ പിതാവ് തന്നെയാണെന്ന് ക്യാന്‍സര്‍ ബാധിച്ച് മരിച്ച 13കാരി സായ് ശ്രീയുടെ അമ്മ സുമ ശ്രീ. കഴിഞ്ഞ ദിവസം മതിയായ ചികിത്സ കിട്ടാത്തത് മൂലം മരണപ്പെട്ട സായ് ശ്രീ തന്നെ ചികിത്സിക്കണമെന്നാവശ്യപ്പെട്ട് അച്ഛന് അയച്ച വാട്ട്സ്ആപ്പ് വീഡിയോ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. തനിക്ക് ജീവിക്കണമെന്നും വീട് വിറ്റ് തന്നെ ചികിത്സിക്കാനുള്ള പണം കണ്ടെത്തണവുമെന്നായിരുന്നു സായ് ശ്രീ വീഡിയോയില്‍ പറഞ്ഞിരുന്നത്. കുട്ടിയുടെ വീഡിയോയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസുമെടുത്തിരുന്നു ഇതിന് പിന്നാലെയാണ് മകളുടെ മരണത്തിനുത്തരവാദി മുന്‍ ഭര്‍ത്താവാണെന്ന് കുട്ടിയുടെ അമ്മയും ആരോപിച്ചിരിക്കുന്നത്. ന്യൂസ് മിനുട്ടിനോട് സംസാരിക്കവേയാണ് മകളുടെ മരണത്തിന് കാരണം അവളുടെ പിതാവാണെന്ന് സുമ പറഞ്ഞത്. ‘ ഇങ്ങനെ ഹൃദയമില്ലാത്തൊരാളായ് മാറാന്‍ ആര്‍ക്കേലും കഴിയുമോ? അദ്ദേഹത്തിന് എന്റെ മകള്‍ മരിക്കുന്നത് ഒഴിവാക്കാന്‍ കഴിയുമായിരുന്നു പക്ഷേ അത് ചെയ്തില്ല’ സുമ…

Read More

പണത്തെച്ചൊല്ലി തര്‍ക്കം; പന്ത്രണ്ടു വയസുകാരന്‍ അമ്മയെ കുത്തിക്കൊന്നു

പണത്തെച്ചൊല്ലി തര്‍ക്കം; പന്ത്രണ്ടു വയസുകാരന്‍ അമ്മയെ കുത്തിക്കൊന്നു

ഹൈദരാബാദ്: പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഹൈദരാബാദില്‍ പന്ത്രണ്ടു വയസുകാരനായ മകന്‍ മാതാവിനെ കുത്തിക്കൊന്നു. തെലങ്കാനയിലെ മംഗള്‍ഹട്ടില്‍ വാടകക്ക് താമസിക്കുന്ന രേണുക (40) ആണ് കൊല്ലപ്പെട്ടത്. പത്തുവര്‍ഷം മുമ്പാണ് രേണുകയുടെ ഭര്‍ത്താവ് ശ്രീനിവാസ് മരിച്ചത്. മകനുമൊന്നിച്ച് കുപ്പിയും പാട്ടയും പെറുക്കിവിറ്റാണ് രേണുക ജീവിച്ചിരുന്നത്. മകന് പ്രായപൂര്‍ത്തിയാവാത്തതുകൊണ്ട് കിട്ടുന്ന പണം മുഴുവന്‍ രേണുകയാണ് സൂക്ഷിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം മകന്‍ അന്ന് കിട്ടിയ പണം രേണുകക്ക് കൊടുത്തിരുന്നില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വഴക്ക് മൂര്‍ച്ഛിച്ചപ്പോള്‍ മകന്‍ അടുക്കളയില്‍ നിന്നും കത്തിയെടുത്ത് രേണുകയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. സംഭവശേഷം മകന്‍ വീട്ടില്‍ നിന്നും രക്ഷപെട്ടതായി മംഗല്‍ഷട്ട് ഇന്‍സ്‌പെക്ടര്‍ എ.സഞ്ജീവ റാവും പറഞ്ഞു. രേണുകയുടെ സഹോദരന്‍ ഗണേഷിന്റെ പരാതിയില്‍ പൊലീസ് മകനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ട്. രേണുകയുടെ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

Read More

ഇനി കുത്തിയിരുന്നു വായിക്കേണ്ടതില്ല; പുസ്തകങ്ങള്‍ക്കു പകരം മനുഷ്യരെ വാടകയ്‌ക്കെടുക്കാം; ഹൈദരാബാദിലെ ഹ്യൂമണ്‍ ലൈബ്രറി കൗതുകമാകുന്നു

ഇനി കുത്തിയിരുന്നു വായിക്കേണ്ടതില്ല; പുസ്തകങ്ങള്‍ക്കു പകരം മനുഷ്യരെ വാടകയ്‌ക്കെടുക്കാം; ഹൈദരാബാദിലെ ഹ്യൂമണ്‍ ലൈബ്രറി കൗതുകമാകുന്നു

വായിക്കാന്‍ അതിയായ താത്പര്യമുള്ളവര്‍ക്കുപോലും ചില പ്രത്യേക പുസ്‌കങ്ങള്‍ വായിക്കാന്‍ താത്പര്യമുണ്ടാവില്ല. വിവിധ കാരണങ്ങളാലാവാം അത്. പുസ്തകത്തിന്റെ വലിപ്പം, സമയക്കുറവ് തുടങ്ങിയവ ആളുകളെ ഒരു പുസ്‌കം ഒറ്റയടിക്ക് വായിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചേക്കാം. വായിക്കാനൊക്കെ ഇഷ്ടമാണ്. പക്ഷെ ഈ പുസ്തകത്തിന്റെ വലിപ്പം കാണുമ്പോഴേക്കും ആകെ മനസ്സു മടുക്കും. ആരെങ്കിലും ഈ പുസ്തകത്തിന്റെ സാരാംശം ഒന്നു പറഞ്ഞു തന്നിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. പലരും പലപ്പോഴും പറയുന്ന പരാതിയാണിത്.ഈ പരാതിക്ക് പരിഹാരവുമാവുകയാണ് മനുഷ്യ പുസ്തകശാല അഥവാ ഹ്യൂമന്‍ ലൈബ്രറി എന്ന ആശയം.   കാര്യം ലളിതമാണ്. ഒരാള്‍ അയാള്‍ വായിച്ച പുസ്തകത്തെ കുറിച്ച്, മറ്റൊരാള്‍ക്ക് പറഞ്ഞു കൊടുക്കുകയാണ് ഹ്യൂമന്‍ ലൈബ്രറിയിലൂടെ ചെയ്യുന്നത്. ഹ്യൂമന്‍ ലൈബ്രറി എന്ന ആശയത്തെ ഒന്നു കൂടി മോടി പിടിപ്പിച്ചിരിക്കുകയാണ് ഹൈദരാബാദിലെ അന്നപൂര്‍ണാ സര്‍വകലാശാലയിലെ മാസ് മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയായ ഹര്‍ഷദ് ഫാദ്. ഇതിന്‍ പ്രകാരം വായനശാലയില്‍ നിന്ന് ഇഷ്ടമുള്ള…

Read More

ഹൈദരാബാദില്‍ രഹസ്യമായി ബാലവിവാഹം

ഹൈദരാബാദില്‍ രഹസ്യമായി ബാലവിവാഹം

ഹൈദരാബാദ് : അന്ധവിശ്വാസത്തെ കൂട്ടുപിടിച്ച് വീണ്ടും ബാലവിവാഹം. ഹൈദരാബാദില്‍ 13, 15 വയസ്സുള്ള കുട്ടികളുടെ വിവാഹമാണ് നടന്നത്. വീട്ടുക്കാരുടെ നിര്‍ബന്ധപ്രകാരമാണ് വിവാഹം നടന്നത്. സംഭവം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് കുട്ടികളെ ബാലസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ബാലവിവാഹ നിരോധന നിയമപ്രകാരം വീട്ടുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. വിവാഹതിരാവാന്‍ പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും വേണ്ട കുറഞ്ഞ പ്രായം 18, 21 ആണെന്ന് ബോധ്യമുള്ളവരാണ് മാതാപിതാക്കളും കുടുംബവും പക്ഷെ അന്ധവിശ്വാസങ്ങളെ കൂട്ടുപിടിച്ച് കൊണ്ട് കുടുംബത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടിയാണ് കുട്ടികളെ വിവാഹം ചെയ്യിപ്പിച്ചതെന്നാണ് മാതാപിതാക്കളുടെ ന്യായീകരണം. നിയമം എതിരാണെങ്കിലും തങ്ങള്‍ ചെയ്യുന്നത് ശരിയാണെന്ന് കുടുംബാംഗങ്ങള്‍ പറയുകയും ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നു. ഇരു വീട്ടുകാരും സംഭവത്തില്‍ കുറ്റം ഏറ്റുപറയാത്ത വിധം അന്ധവിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവരാണ്. ബാലവകാശകമ്മീഷന്‍ ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

Read More