അഞ്ഞൂറ് കോടിയുടെ ചിത്രത്തില്‍ ഹൃത്വിക്കും ദീപികയും ; അറിഞ്ഞില്ലെന്ന് സംവിധായകന്‍

അഞ്ഞൂറ് കോടിയുടെ ചിത്രത്തില്‍ ഹൃത്വിക്കും ദീപികയും ; അറിഞ്ഞില്ലെന്ന് സംവിധായകന്‍

കഴിഞ്ഞ മാസം പ്രഖ്യാപിച്ച രാമായണ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ഹൃത്വിക് റോഷനും ദീപിക പദുക്കോണും രാമനും സീതയുമായെത്തുന്നു എന്നാണ് പ്രചരിക്കുന്നത്. ഹൃത്വിക്കിന്റെയും ദീപികയുടെയും പേര് ആദ്യം ഉയര്‍ന്നുവന്നതും സോഷ്യല്‍ മീഡിയയിലായിരുന്നു. ഇതുവരെ ഒരു ചിത്രത്തില്‍ പോലും ഒന്നിച്ചഭിനയിച്ചിട്ടില്ലാത്ത ഇരുവരും രാമായണത്തിലൂടെ ഒന്നിക്കുകയാണെന്നായിരുന്നു റൂമറുകള്‍. എന്നാല്‍ താന്‍ ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ച് ചിന്തിച്ചുപോലും തുടങ്ങിയിട്ടില്ലെന്നാണ് ഈ വാര്‍ത്തയോടുള്ള സംവിധായകന്റെ പ്രതികരണം. ഇപ്പോഴും ചിത്രത്തിന്റെ പ്രാരംഭ ജോലികള്‍ പൂര്‍ത്തിയാക്കുകയാണെന്നും ബാക്കിയെല്ലാം പതിയേ തുടങ്ങുകയേ ഒള്ളു എന്നും സംവിധായകന്‍ നിതേഷ് തിവാരി പറഞ്ഞു. ഇന്ത്യയിലെ വിവിധ ഭാഷകളിലെ അഭിനേതാക്കളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ചിത്രമായിരിക്കും രാമായണ എന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ഞൂറ് കോടി ബജറ്റില്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന ചിത്രം മൂന്ന് ഭാഗങ്ങളുണ്ടാകും. മൂന്ന് ഭാഗവും ത്രീ ഡിയിലായിരിക്കും ചിത്രീകരിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രം റിലീസിനെത്തും.

Read More