വിളക്കിലെ കരി നെറ്റിയില്‍ തൊടാറുണ്ടോ…ഇക്കാര്യങ്ങള്‍ അറിയുക

വിളക്കിലെ കരി നെറ്റിയില്‍ തൊടാറുണ്ടോ…ഇക്കാര്യങ്ങള്‍ അറിയുക

ക്ഷേത്രത്തില്‍ കത്തിയിരിക്കുന്ന വിളക്കിലെ കരി ചില ഭക്തര്‍ നെറ്റിയില്‍ തൊടുന്നതായി കാണാറുണ്ട്. ഇതു തികച്ചും അരുതാത്ത കാര്യവും ഏറെ ദോഷങ്ങള്‍ വരുത്തി വെക്കുന്നതും ആണ്. കേട്ടറിവിലെ ഒരു പഴമൊഴി പറഞ്ഞാല്‍ ‘വിളക്കിലെ കരി നാണം കെടുത്തും’ എന്നാണ്. വിളക്കിലെ കരി തൊട്ടാല്‍ നാണക്കേട് എന്നാണ് പണ്ട് മുതലെ ഉള്ള വിശ്വാസം. എന്നാല്‍ നാണക്കേട് മാത്രമല്ല ‘ജീവിതം മുഴുവന്‍ അഭിമാനക്ഷതവും നിത്യദുഖവും കഷ്ടതയും നിറഞ്ഞ് കറുത്തുപോകും’ എന്ന് കുന്തി ദേവിയുടെ കഥ നമ്മെ പഠിപ്പിക്കുന്നു. കുന്തിയുടെ യഥാര്‍ത്ഥ നാമം പൃഥ എന്നാണ്. വസുദേവരും പൃഥയും യാദവ വംശജനായ ശൂരസേനമഹാരാജാവിന്റെ മക്കളാണ്. ശൂരസേനന്റെ സഹോദരിയുടെ പുത്രനാണ് കുന്തീഭോജന്‍. കുന്തീഭോജന് മക്കള്‍ ഇല്ലാതിരുന്നതിനാല്‍ പൃഥയെ ശൂരസേനന്‍ കുന്തീഭോജന് ദത്ത് നല്‍കി അങ്ങനെ പൃഥ കുന്തീഭോജനപുത്രി കുന്തിയായിതീര്‍ന്നു. കുന്തീഭോജന്റെ കൊട്ടാരത്തില്‍ വരുന്ന ബ്രാഹ്മണരെ ശുശ്രൂഷിക്കുക എന്നതായിരുന്നു കുന്തിയുടെ ജോലി.അവര്‍ക്ക് ആവശ്യമുള്ള പൂജാദ്ര്യവ്യങ്ങള്‍ നല്‍കുക…

Read More