കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 800 താല്‍ക്കാലി പെയിന്റിങ് തൊഴിലാളികളെ പിരിച്ചു വിട്ടു

കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 800 താല്‍ക്കാലി പെയിന്റിങ് തൊഴിലാളികളെ പിരിച്ചു വിട്ടു

കൊച്ചി: കെ എസ് ആര്‍ ടി സിയിലെ മുഴുവന്‍ താല്‍ക്കാലിക പെയിന്റിങ് തൊഴിലാളികളെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി. ഇതോടെ കെഎസ്ആര്‍ടിസിയിലെ 800 എം പാനല്‍ പെയിന്റര്‍മാരെയും പിരിച്ചുവിടണ്ടി വരും. നിലവിലുള്ള എംപാനല്‍ഡ് പെയിന്റര്‍മാരെ പിരിച്ചുവിട്ട് പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. പെയിന്റര്‍ തസ്തികയിലുള്ള പി എസ് സി റാങ്ക് ലിസ്റ്റിലുളള ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. ഈ മാസം മുപ്പതിനകം ഉത്തരവ് നടപ്പാക്കി തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. ആയിരത്തിലേറെ വരുന്ന താല്‍ക്കാലിക കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ നേരത്തെ ഇതേ ബെഞ്ച് ഉത്തരവിട്ടിരുന്നു. നേരത്തെ എംപാനല്‍ഡ് കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ ഉത്തരവിറക്കിയ നിയമപരമായ സമീപനം തന്നെയാണ് ഹൈക്കോടതി ഇക്കാര്യത്തിലും സ്വീകരിച്ചത്. പി എസ് സി റാങ്ക് പട്ടിക നിലനില്‍ക്കുമ്പോള്‍ അവരെ…

Read More

തടയണ പൊളിക്കാനുള്ള സ്റ്റേ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി

തടയണ പൊളിക്കാനുള്ള സ്റ്റേ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി

കൊച്ചി : കക്കാടം പൊയില്‍ ചീങ്കണ്ണിപ്പാലയില്‍ പി.വി.അന്‍വര്‍ എം.എല്‍.എ നിര്‍മ്മിച്ച തടയണ പൊളിക്കാനുള്ള കളക്ടറുടെ നോട്ടീസിലുള്ള സ്റ്റേ ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. എം.എല്‍.എയുടെ ഭാര്യാ പിതാവ് അബ്ദുള്‍ ലത്തീഫിന്റെ എട്ട് ഏക്കറിലാണ് തടയണ നിര്‍മ്മിച്ചത്. അനധികൃതമായി നിര്‍മ്മിച്ച തടയണ പൊളിക്കാന്‍ ജില്ലാ കളക്ടര്‍ ഡിസംബര്‍ 12 ന് നോട്ടീസ് നല്‍കി. ഇതിനെതിരെ അബ്ദുള്‍ ലത്തീഫ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

Read More

ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങിയതിന്റെ പേരില്‍ ജാമ്യക്കാര്‍ക്ക് അമിത പിഴ ചുമത്തരുത്; ഹൈക്കോടതി

ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങിയതിന്റെ പേരില്‍ ജാമ്യക്കാര്‍ക്ക് അമിത പിഴ ചുമത്തരുത്; ഹൈക്കോടതി

  കൊച്ചി : ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങിയതിന്റെ പേരില്‍ ജാമ്യക്കാര്‍ക്ക് അമിത പിഴ ചുമത്തരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേസിന്റെ സാഹചര്യമടക്കമുള്ള വസ്തുതകള്‍ കണക്കിലെടുത്ത് കോടതി ഇക്കാര്യം തീരുമാനിക്കണമെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. പ്രതി കോടതിയില്‍ ഹാജരാകാത്ത പക്ഷം ജാമ്യക്കാരുടെ ബോണ്ട് കണ്ടുകെട്ടുന്ന നടപടി കോടതിയുടെ പ്രത്യേക ഉത്തരവില്ലാതെ തന്നെ നടപ്പാകുമെങ്കിലും പിഴ ചുമത്തുന്നതിന് മുമ്പ് മറ്റു സാഹചര്യങ്ങള്‍ കൂടി പരിഗണിക്കണം. പ്രതി ഹാജരായില്ലെങ്കില്‍ ജാമ്യക്കാരെ യാന്ത്രികമായി ശിക്ഷിക്കരുത്. ഒരു കേസില്‍ പ്രതി ഹാജരാകാത്തതിന് ജാമ്യക്കാരായ കൊല്ലം വെളിയം സ്വദേശി സഹദേവന്‍, വെളിനെല്ലൂര്‍ സ്വദേശി ബാബു എന്നിവര്‍ക്ക് കൊല്ലം അഡി. സെഷന്‍സ് കോടതി ഓരോ ലക്ഷം രൂപ വീതം പിഴ ചുമത്തി. ഇതിനെതിരെ ഇരുവരും നല്‍കിയ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്.

Read More

ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളുടെ വരുമാനത്തില്‍ രൂപ പോലും എടുക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളുടെ വരുമാനത്തില്‍ രൂപ പോലും എടുക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി : ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളുടെ വരുമാനം സര്‍ക്കാരല്ല കൈകാര്യം ചെയ്യുന്നതെന്നും ഇതില്‍ നിന്ന് ഒരു രൂപ പോലും സര്‍ക്കാരിന് എടുക്കാന്‍ കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി എ. പത്മകുമാറിനെയും ബോര്‍ഡംഗമായി കെ.പി. ശങ്കരദാസിനെയും നിയമിച്ചതിനെതിരെ രാഹുല്‍ ഈശ്വര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കി റവന്യു (ദേവസ്വം) അഡിഷണല്‍ സെക്രട്ടറി പി. രാധാകൃഷ്ണന്‍ മറുപടി സത്യവാങ്മൂലം നല്‍കിയത്. ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക നേട്ടത്തിലാണ് സര്‍ക്കാരിന് താല്പര്യമെന്ന ആരോപണം ആസൂത്രിതമായ അജണ്ടയുടെ ഭാഗമാണ്. ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാനവും ബോര്‍ഡിന്റെ മറ്റു വരുമാനവും ഖജനാവിലേക്ക് അടയ്ക്കുന്നില്ല. വിവിധ ദേശസാത്കൃത ബാങ്കുകളിലെയും ഷെഡ്യൂള്‍ഡ് ബാങ്കുകളിലെയും ബോര്‍ഡിന്റെ അക്കൗണ്ടുകളിലാണ് ഈ തുക നിക്ഷേപിക്കുന്നത്. ബോര്‍ഡിന്റെ വരുമാനത്തിലോ ചെലവിലോ സര്‍ക്കാര്‍ ഇടപെടുന്നില്ല. ബഡ്ജറ്റ് വിഹിതമായി 80 ലക്ഷം രൂപ പ്രതിവര്‍ഷം ബോര്‍ഡിന് നല്‍കുന്നുമുണ്ട്. കൂടാതെ…

Read More

മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ഹര്‍ജി; ഹൈക്കോടതി നാളെ വാദം കേള്‍ക്കും

മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ഹര്‍ജി; ഹൈക്കോടതി നാളെ വാദം കേള്‍ക്കും

  കൊച്ചി : മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്നും മുഖ്യമന്ത്രിയെ തുടരാന്‍ അനുവദിക്കരുതെന്നുമുള്ള ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വാദം കേള്‍ക്കും. കേരള സര്‍വകലാശാല ജോയിന്റ് രജിസ്ട്രാറായിരുന്ന തിരുവനന്തപുരം നേമം സ്വദേശി ആര്‍.എസ്. ശശികുമാര്‍ നല്‍കിയ ഹര്‍ജി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്. മന്ത്രിയായിരുന്ന തോമസ് ചാണ്ടി സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കിയതും നാല് സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്നതും കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന്റെ തെളിവാണെന്നും മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ലെന്നുമാണ് ഹര്‍ജിയിലെ വാദം.

Read More

മിഥില മോഹന്‍ വധക്കേസ്; പ്രതികളെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് ജനുവരി പത്ത് വരെ ഹൈക്കോടതി സമയം അനുവദിച്ചു

മിഥില മോഹന്‍ വധക്കേസ്; പ്രതികളെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് ജനുവരി പത്ത് വരെ ഹൈക്കോടതി സമയം അനുവദിച്ചു

  കൊച്ചി : മിഥില മോഹന്‍ വധക്കേസില്‍ പ്രതികളെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് ജനുവരി പത്ത് വരെ ഹൈക്കോടതി സമയം അനുവദിച്ചു. കൂടുതല്‍ സമയം അനുവദിച്ചാല്‍ അബ്കാരി കരാറുകാരനായിരുന്ന മിഥില മോഹനെ കൊലപ്പെടുത്തിയ കേസിലെ രണ്ടും മൂന്നും പ്രതികളെ പിടികൂടാന്‍ കഴിയുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ സമയം നല്‍കിയത്. മിഥില മോഹന്‍ വധക്കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്കു വിടണമെന്ന് ആവശ്യപ്പെട്ട് മകന്‍ മനേഷ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. മതിവണ്ണന്‍, ഉപ്പാളി എന്നിവരെയാണ് പിടികൂടാനുള്ളത്. കേസിലെ ഒന്നാം പ്രതി കണ്ണന്‍ എന്ന സന്തോഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റുപ്രതികളെ ഏര്‍പ്പാടാക്കിയത് ഡിണ്ടിഗല്‍ പാണ്ഡ്യന്‍ എന്നയാളാണ്. ഇയാള്‍ തമിഴ്‌നാട് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ മതിവണ്ണന്‍, ഉപ്പാളി എന്നിവരെക്കുറിച്ച് വിവരം ലഭിക്കാത്ത സാഹചര്യമുണ്ടായെന്നും ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യു നല്‍കിയ സ്റ്റേറ്റ്‌മെന്റില്‍ വ്യക്തമാക്കിയിരുന്നു. ഇതു പരിഗണിച്ചാണ്…

Read More

മീസില്‍സ് – റുബെല്ല വാക്‌സിന്‍ നടപ്പാക്കുന്നത് സര്‍ക്കാരിന്റെ നയപരമായ നടപടിയാണെന്നും ഇതില്‍ ഇടപെടാന്‍ കഴിയില്ലെന്നും ഹൈക്കോടതി

മീസില്‍സ് – റുബെല്ല വാക്‌സിന്‍ നടപ്പാക്കുന്നത് സര്‍ക്കാരിന്റെ നയപരമായ നടപടിയാണെന്നും ഇതില്‍ ഇടപെടാന്‍ കഴിയില്ലെന്നും ഹൈക്കോടതി

കൊച്ചി : മീസില്‍സ് – റുബെല്ല വാക്‌സിന്‍ എടുക്കുമ്പോള്‍ ബാച്ച് നമ്പര്‍, വാക്സിന്‍ ബോട്ടില്‍ പൊട്ടിച്ച സമയം, വാക്സിന്‍ നിര്‍മ്മാതാക്കളുടെ വിവരം തുടങ്ങിയവ രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടാല്‍ രജിസ്റ്റര്‍ കാണിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കരുതെന്നും വാക്സിന്‍ നല്‍കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ കോക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി.ടി.എ അധികൃതര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. വാക്സിന്‍ എടുത്ത കുട്ടികളില്‍ ചിലര്‍ക്ക് പ്രത്യാഘാതമുണ്ടായെന്നും വാക്‌സിന്‍ നിര്‍ബന്ധമാക്കരുതെന്നും പി.ടി.എ അധികൃതര്‍ വാദിച്ചെങ്കിലും ഹൈക്കോടതി ഇതനുവദിച്ചില്ല. മാരക രോഗങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെ വാക്‌സിനേഷന്‍ നടപ്പാക്കുന്നത് സര്‍ക്കാരിന്റെ നയപരമായ നടപടിയാണെന്നും ഇതില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും വിധിയില്‍ പറയുന്നു. മീസില്‍സ്, റുബല്ല എന്നീ രോഗങ്ങളെ പ്രതിരോധിക്കാനാണ് വാക്സിന്‍ നല്‍കുന്നത്. കുട്ടികളുടെ ആരോഗ്യ ജീവിതം ഉറപ്പാക്കാനാണിത്. തന്റെ കുട്ടിക്ക്…

Read More

ടി.പി സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി; അന്വേഷണം ദുരുദ്ദേശപരമാണെന്ന സെന്‍കുമാറിന്റെ ഹര്‍ജിയിലാണ് നടപടി

ടി.പി സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി; അന്വേഷണം ദുരുദ്ദേശപരമാണെന്ന സെന്‍കുമാറിന്റെ ഹര്‍ജിയിലാണ് നടപടി

കൊച്ചി: ടി.പി സെന്‍കുമാറിനെതിരായ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ട വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. അന്വേഷണം ദുരുദ്ദേശപരമാണെന്ന സെന്‍കുമാറിന്റെ ഹര്‍ജിയിലാണ് നടപടി.വ്യാജ ചികിത്സാരേഖകള്‍ ഹാജരാക്കി ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്നായിരുന്നു സെന്‍കുമാറിനെതിരായ കേസ്. സെന്‍കുമാറിനെ നേരത്തെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്ന് സര്‍ക്കാര്‍ നീക്കിയിരുന്നു. നിയമയുദ്ധം നടത്തി സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തോടെ അദ്ദേഹം പോലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു. സര്‍വീസില്‍നിന്ന് വിരമിച്ച ശേഷമാണ് വ്യാജരേഖ കേസ് അടക്കമുള്ളവ അദ്ദേഹത്തിനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തത്. അര്‍ദ്ധ ശമ്പള വ്യവസ്ഥയില്‍ സെന്‍കുമാര്‍ എടുത്ത ലീവ് പിന്നീട് സര്‍ട്ടിഫിക്കെറ്റ് ഹാജരാക്കി മുഴുവന്‍ ശമ്പളവും കൈപ്പറ്റിയെന്നാണ് കേസ്. ടി.പി.സെന്‍കുമാര്‍ എട്ടു മാസത്തെ അവധിക്കാലയളവില്‍ മുഴുവന്‍ വേതനവും ലഭിക്കുന്നതിനു വേണ്ടി വ്യാജ രേഖകള്‍ ചമച്ചതായ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ ചട്ടപ്രകാരം കേസ് എടുത്ത് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സംസ്ഥാന പൊലീസ് മേധാവിക്കു നിര്‍ദേശം…

Read More

ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസുകളില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ഹര്‍ജി

ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസുകളില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ഹര്‍ജി

കൊച്ചി : ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഏഴ് ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസുകളില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ വാദം തുടരും. തലശേരിയിലെ ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് നല്‍കിയ ഹര്‍ജിയില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഈ ഏഴ് കൊലപാതകങ്ങള്‍ക്ക് എന്ത് പ്രത്യേകതയാണുള്ളതെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. എന്നാല്‍ ഹര്‍ജി സമര്‍പ്പിച്ചശേഷം നാല് ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ബോധിപ്പിച്ചു.

Read More

രാമലീലയുടെ വ്യാജപ്രിന്റ്; നിര്‍മാതാവിന്റെ ഹര്‍ജിയില്‍ സിബിഐ അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു

രാമലീലയുടെ വ്യാജപ്രിന്റ്; നിര്‍മാതാവിന്റെ ഹര്‍ജിയില്‍ സിബിഐ അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു

കൊച്ചി: നടന്‍ ദിലീപിന്റെ പുതിയ ചിത്രം രാമലീലയുടെ വ്യാജപ്പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം നല്‍കിയ ഹര്‍ജിയില്‍ സിബിഐയടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഡി.ജി.പി, ആന്റി പൈറസി സ്‌ക്വാഡ് ഐജി, കൊച്ചി സൈബര്‍ ക്രൈം എസ്പി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, സിബിഐ എന്നിവര്‍ക്ക് നോട്ടീസ് നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ സെപ്റ്റംബര്‍ 28 നാണ് ചിത്രം റിലീസ് ചെയ്തത്. തുടര്‍ന്ന് ഈ ചിത്രത്തിന്റെ വ്യാജപതിപ്പുകള്‍ തമിഴ് റോക്കേഴ്‌സ് എന്ന പേരിലുള്ള മാഫിയ സംഘം യുടൂബിലടക്കം പ്രചരിപ്പിച്ചെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. വിദേശത്തു നിന്നാണ് ചിത്രം അപ്ലോഡ് ചെയ്തിട്ടുള്ളത്. ചെന്നൈ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നതെന്നും ഇതിനാല്‍ സിബ.ഐ അന്വേഷണമാണ് വേണ്ടതെന്നും ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ 15 വര്‍ഷമായി തെന്നിന്ത്യന്‍ ചലച്ചിത്ര മേഖല നേരിടുന്ന ദുരിതമാണിതെന്നും…

Read More