ഡല്‍ഹിയില്‍ ഭാര വാഹനങ്ങള്‍ക്ക് നിയന്ത്രണം

ഡല്‍ഹിയില്‍ ഭാര വാഹനങ്ങള്‍ക്ക് നിയന്ത്രണം

ഡല്‍ഹി : ഭാര വാഹനങ്ങള്‍ക്ക് ദില്ലിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വായുമലിനീകരണം അമിതമായി ഉയരുന്നതിന് ഭാഗമായാണ് നിയന്ത്രം കൊണ്ടു വന്നത്. നിലവില്‍ ദീപാവലിക്ക് ശേഷം ഉള്ള രണ്ട് ദിവസത്തേക്കാണ് വിലക്ക് കൊണ്ടുവന്നിട്ടുള്ളത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദിപാവലി ആഘോഷങ്ങള്‍ക്ക് ശേഷം സ്ഥിതി അതീവ രൂക്ഷമാക്കുമെന്ന് അറിയിച്ചിരുന്നു. എന്‍സിആര്‍, നോയിഡ, ഫരീദാബാദ്, ഗുഡ്ഗാവ്, ഗാസിയാബാദ് തുടങ്ങിയ പ്രശേഷങ്ങളില്‍ വായുമലിനീകരണം കൂടുതലായാണ് കാണുന്നത് .അന്തരീക്ഷ ഗുണനിലവാര സൂചികയില്‍ തിങ്കളാഴ്ച്ച സ്ഥിതി അതീവ രൂക്ഷമാകുകയായിരുന്നു.

Read More