കുട്ടികള്‍ക്കും വരാം ഹാര്‍ട്ട് അറ്റാക്ക്?

കുട്ടികള്‍ക്കും വരാം ഹാര്‍ട്ട് അറ്റാക്ക്?

അടുത്തിടെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പതിനാറുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം ഹാര്‍ട്ട് അറ്റാക്ക് എന്നായിരുന്നു. മുപ്പതോ നാല്‍പ്പതോ കഴിഞ്ഞവര്‍ക്ക് മാത്രം വരുന്ന ഒന്നാണ് ഹാര്‍ട്ട് അറ്റാക്ക് എന്ന നമ്മുടെ ധാരണകളെ തെറ്റിക്കുന്നതായിരുന്നു ഈ വാര്‍ത്ത. പ്രായ-ലിംഗ ഭേദമന്യേ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവുമോ? എങ്ങനെയാണ് അത്? ഹൃദയധമനികളില്‍ ഉണ്ടാകുന്ന തടസ്സങ്ങളോ ഹൃദയത്തിലെ വൈദ്യുതതരംഗങ്ങളിലെ തകരാറുകളോ മൂലം ഹൃദയസ്പന്ദനത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ മരണത്തിന് വരെ കാരണമായേക്കാം. പ്രായമാകുന്നതിനനുസരിച്ച് ഹൃദയ ധമനികളിലെ ബ്ലോക്കുമൂലം ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയാണ്, പ്രത്യേകിച്ചും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ ഉണ്ടെങ്കില്‍. കൂടാതെ പുകവലിയും ഇതിനൊരു വലിയൊരളവ് വരെ കാരണമാണ്. എങ്കിലും ഇവയെല്ലാം കൗമാരത്തിലോ ചെറുപ്പത്തിലോ ഉള്ള ഹൃദയസ്തംഭനത്തിന് കാരണമാകാനുള്ള സാധ്യത കുറവാണ്. കൗമാരത്തിലെ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനുള്ള ഏറ്റവും സാധാരണ കാരണം ഹൃദയസ്പന്ദനത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളാണ്. 1. ചാനലോപതിസ് (channelopathies) എന്ന…

Read More