ഗ്രില്‍ഡ് ചിക്കന്‍ ; കൂടുതലായാല്‍ പണികിട്ടും

ഗ്രില്‍ഡ് ചിക്കന്‍ ; കൂടുതലായാല്‍ പണികിട്ടും

ചിക്കന്‍ വിഭവങ്ങള്‍ എല്ലാവര്‍ക്കും പ്രിയമേറിയതാണ്.എന്നാല്‍ ചിക്കന്‍ കൂടുതല്‍ കഴിച്ചാലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ആരും ചിന്തിക്കാറില്ല.ചിക്കന്‍ വിഭവങ്ങളില്‍ തന്നെ എന്നും പ്രിയപ്പെട്ടതാണ് ഗ്രില്‍ഡ് ചിക്കന്‍. എന്നാല്‍ ഗ്രില്‍ഡ് ചിക്കന്‍ ആരോഗ്യത്തിന് നല്ലതാണോ എന്ന് പലരും ചിന്തിക്കാറില്ല.പക്ഷാഘാതം ഉണ്ടാവാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഗ്രില്‍ഡ് ചിക്കന്‍. ഇത് സ്ഥിരമായി കഴിച്ചാല്‍ പക്ഷാഘാതത്തിനുള്ള സാധ്യത രണ്ടിരട്ടിയാണ്. രോഗപ്രതിരോധ ശേഷി നശിപ്പിയ്ക്കുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ് ഗ്രില്‍ഡ് ചിക്കന്‍. ഇത് രോഗപ്രതിരോധ ശേഷി നശിപ്പിച്ച് രോഗങ്ങളെ കൂടുതല്‍ നമ്മളിലേക്കടുപ്പിയ്ക്കുന്നു. വൃക്കയിലെ അര്‍ബുദത്തിന് ഇത് പ്രധാന കാരണമാകുന്നു. ഉയര്‍ന്ന തീയില്‍ നേരിട്ട് പാകം ചെയ്യുന്ന വിഭവങ്ങളും പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും വൃക്കയെ തകരാറിലാക്കും.വയറ്റില്‍ വിരകള്‍ വളരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.കനലില്‍ ചുട്ടെടുക്കുമ്പോള്‍ ചിക്കന്‍ വേണ്ടത്ര വേകുന്നില്ല എന്നതാണ് മറ്റൊരു പ്രശ്‌നം. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

Read More