സീ ഫുഡ് ഇഷ്ടമാണോ? ഗുണങ്ങളേറെ

സീ ഫുഡ് ഇഷ്ടമാണോ? ഗുണങ്ങളേറെ

ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക് സീ ഫുഡിനോടുള്ള ഇഷ്ടം ഒന്ന് വേറെത്തന്നെയാണ്. മിക്ക ആളുകളും ദിവസും മത്സ്യം കഴിക്കുന്ന ശീലക്കാരാണ്. ഈ ശീലം വളരെ നല്ലതാണെന്ന് അറിഞ്ഞ് കൊണ്ടുതന്നെയാണ് നമ്മള്‍ മത്സ്യം കഴിക്കുന്നതും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ആവശ്യത്തിലധികം അടങ്ങിയ സീഫുഡുകള്‍ ശരീരത്തിന് ഏറെ ഗുണം ചെയ്യും. സീ ഫുഡില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഡി നിങ്ങള്‍ക്ക് കാല്‍സ്യം പ്രധാനം ചെയ്യും. അത് സന്ധികളുടെ വളര്‍ച്ചയെ സഹായിക്കുന്നത് വഴി ആമവാതം പോലുളള രോഗങ്ങള്‍ വരാതെ സംരക്ഷിക്കും. സന്ധിക്കുളളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന്റെ കാരണം. സീ ഫുഡ് കഴിക്കുന്നതിലൂടെ ഇത്തരം രോഗങ്ങളെ തടയാനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മീനാണ് സാല്‍മണ്‍. അതിനാല്‍ സാല്‍മണ്‍ ഫിഷ് ധാരാളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കൊളസ്ട്രോള്‍ പ്രശ്നമുള്ളവര്‍ക്ക് ഏറ്റവും നല്ലതാണ് സാല്‍മണ്‍ ഫിഷ്….

Read More