വെണ്ണ കഴിച്ചാല്‍…അറിയാതെ പോകരുത് വെണ്ണയുടെ ഈ ഗുണങ്ങള്‍

വെണ്ണ കഴിച്ചാല്‍…അറിയാതെ പോകരുത് വെണ്ണയുടെ ഈ ഗുണങ്ങള്‍

നിരവധി പോഷകഗുണങ്ങളുള്ള ഒന്നാണ് വെണ്ണ. ദിവസവും വെണ്ണ കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതൊന്നുമല്ല. മലബന്ധം അകറ്റാന്‍ ഏറ്റവും നല്ലതാണ് വെണ്ണ. പ്രതിരോധശേഷി കൂട്ടാനും വെണ്ണകഴിക്കുന്നത് ഗുണം ചെയ്യും. വെണ്ണ കഴിച്ചാല്‍ തടിവയ്ക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പൊതുവേയുള്ള ധാരണ. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വെണ്ണ. വെണ്ണയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പല്ലുകളുടെയും എല്ലുകളുടെയും വളര്‍ച്ചക്ക് ഏറ്റവും നല്ലതാണ് വെണ്ണ. വെണ്ണയില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാന്‍ ദിവസവും വെണ്ണ കഴിക്കുന്നത് ഉത്തമമാണ്. മലബന്ധം പ്രശ്‌നം തടയാന്‍ ഏറ്റവും നല്ലതാണ് വെണ്ണ. ആര്‍ത്തവ സമയത്തെ വയറ് വേദന അകറ്റാന്‍ വെണ്ണ കഴിക്കുന്നത് ഉത്തമമാണ്. കൂടാതെ ആര്‍ത്തവം ക്യത്യമാകാനും വെണ്ണ സഹായിക്കും. മുലപ്പാല്‍ നല്‍കുന്ന അമ്മമാര്‍ നിര്‍ബന്ധമായും ദിവസവും അല്‍പം വെണ്ണം കഴിക്കുക. പാല്‍ വര്‍ധിക്കാനുംകൂടുതല്‍ ഉന്മേഷത്തോടെയിരിക്കാനും വെണ്ണ കഴിക്കുന്നത് സഹായിക്കും. മാനസിക…

Read More

ചോളത്തിലെ പോഷക ഗുണങ്ങള്‍

ചോളത്തിലെ പോഷക ഗുണങ്ങള്‍

നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് ചോളം. ദഹനസംബന്ധമായ രോഗങ്ങള്‍ അകറ്റാന്‍ ഏറ്റവും നല്ലതാണ് ചോളം. എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ചോളം. ചോളത്തില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍, ഫൈബര്‍, മിനറല്‍സ് എന്നിവയുടെ കലവറയാണ് ചോളം. പഞ്ചാബ്, ഹരിയാന, ബംഗാള്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ചോളം പ്രധാനമായി കൃഷി ചെയ്യുന്നത്. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മലബന്ധം തടയുകയും ദഹനം കാര്യക്ഷമമാക്കുകയും ചെയ്യും. കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിന്റെ മഞ്ഞ വിത്തുകളില്‍ ധാരാളം അരിറ്റനോയിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇത് കാഴ്ച്ചക്കുറവിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നു. അനീമിയ തടയാനുള്ള ഏറ്റവും നല്ല ഭക്ഷണമാണ് ചോളം. ആന്റിഓക്‌സിഡന്റ് ധാരാളം അടങ്ങിയ ഭക്ഷണമാണ് ചോളം.

Read More

കുടിക്കാം ദിവസവും ഒരു ഗ്‌ളാസ് ആപ്പിള്‍ ടീ…

കുടിക്കാം ദിവസവും ഒരു ഗ്‌ളാസ് ആപ്പിള്‍ ടീ…

ആപ്പിള്‍ ടീയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ആപ്പിള്‍ ടീ. ആന്റിഓക്‌സിഡന്റുകള്‍, മഗ്‌നീഷ്യം, വൈറ്റമിന്‍ ബി, സി, ഇ, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും ആപ്പിള്‍ ടീ കുടിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല. പ്രതിരോധശേഷിവര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് ആപ്പിള്‍ ടീ ആപ്പിള്‍ ടീയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ആപ്പിള്‍ ടീ. ആന്റിഓക്‌സിഡന്റുകള്‍, മഗ്‌നീഷ്യം, വൈറ്റമിന്‍ ബി, സി, ഇ, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും ആപ്പിള്‍ ടീ കുടിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല. വീട്ടില്‍ വളരെ എളുപ്പം ഉണ്ടാക്കാന്‍ പറ്റുന്ന ഒന്നാണ് ആപ്പിള്‍ ടീ. ആപ്പിള്‍ ടീ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യം ഒരു ലിറ്റര്‍ വെള്ളം നന്നായി തിളപ്പിക്കുക. മൂന്ന് ആപ്പിള്‍ കഴുകി തൊലി കളയാതെ, കുരുനീക്കി ചെറിയ കഷ്ണങ്ങളാക്കുക….

Read More

ഫാഷന്‍ ഫ്രൂട്ട് ജ്യൂസിലുണ്ട് ഏറെ ഗുണങ്ങള്‍

ഫാഷന്‍ ഫ്രൂട്ട് ജ്യൂസിലുണ്ട് ഏറെ ഗുണങ്ങള്‍

പാഷന്‍ ഫ്രൂട്ട് വെറുതെ കഴിക്കുന്നതിലും ഗുണമാണ് ഇവ ജ്യൂസാക്കി കുടിക്കുന്നത്. രണ്ട് നിറത്തിലുളള പാഷന്‍ ഫ്രൂട്ടുണ്ട്. ചുവപ്പ്, മഞ്ഞ നിറത്തിലുണ്ടെങ്കിലും മഞ്ഞയാണ് ജ്യൂട്ടുണ്ടാക്കാന്‍ കൂടുതലായി ഉപയോഗിക്കുന്നത്. വീട്ടിലും നാട്ടിലും സുലഭമായി കിട്ടുന്ന ഒന്നാണ് പാഷന്‍ ഫ്രൂട്ട്. കാഴ്ചയിലെ ഭംഗി പോലെ തന്നെ ഉള്ളിലും ധാരാളം ഗുണങ്ങളുളള ഫലമാണ് ഫാഷന്‍ ഫ്രൂട്ട് അഥവാ പാഷന്‍ ഫ്രൂട്ട്. കാലാവസ്ഥാ ഭേദമില്ലാതെ തന്നെ ഭക്ഷ്യ യോഗ്യമാണ് പാഷന്‍ ഫ്രൂട്ട്. പാഷന്‍ ഫ്രൂട്ട് വെറുതെ കഴിക്കുന്നതിലും ഗുണമാണ് ഇവ ജ്യൂസാക്കി കുടിക്കുന്നത്. രണ്ട് നിറത്തിലുളള പാഷന്‍ ഫ്രൂട്ടുണ്ട്. ചുവപ്പ്, മഞ്ഞ നിറത്തിലുണ്ടെങ്കിലും മഞ്ഞയാണ് ജ്യൂട്ടുണ്ടാക്കാന്‍ കൂടുതലായി ഉപയോഗിക്കുന്നത്. ഇതില്‍ വിറ്റാമിന്‍ സി, റിബോഫ്‌ലാവിന്‍, വിറ്റാമിന്‍ ബി 2, കോപ്പര്‍ എന്നീ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 2, ഫോലേറ്റ്, കോളിന്‍ എന്നീ ധാതുക്കളാല്‍ സമൃദ്ധമാണ് പാഷന്‍ ഫ്രൂട്ട്. പാഷന്‍…

Read More

പ്രസവമുറിയില്‍ മാനസികപിരിമുറുക്കം കുറയ്ക്കാന്‍ ‘പ്രസവമുറിയില്‍ കൂട്ട് പദ്ധതി’

പ്രസവമുറിയില്‍ മാനസികപിരിമുറുക്കം കുറയ്ക്കാന്‍ ‘പ്രസവമുറിയില്‍ കൂട്ട് പദ്ധതി’

പ്രസവമുറിയിലെ മാനസികപിരിമുറുക്കം കുറയ്ക്കാന്‍ പ്രസവമുറിയില്‍ കൂട്ട് പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പാക്കുന്നു. അരക്ഷിതസമയത്ത് വേണ്ടപ്പെട്ട ഒരാള്‍ കൂടെനില്‍ക്കുന്നത് മനഃസാന്നിധ്യം കൂട്ടുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണിത്. കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യ കൊണ്ടുവരുന്നതിന്റെ മുന്നോടിയാണിത്. മാതൃമരണ നിരക്ക് കുറയ്ക്കുകയെന്നതാണ് പ്രധാന ലക്ഷ്യം.  തൈക്കാട്, കോഴിക്കോട് വനിതാ- ശിശുപരിചരണ ആശുപത്രികള്‍, തിരുവനന്തപുരം ശ്രീ അവിട്ടം തിരുനാള്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഉടന്‍ പദ്ധതി ആരംഭിക്കും. വരുംവര്‍ഷങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പാക്കും. ഗര്‍ഭിണിയോടൊപ്പം പ്രസവമുറിയില്‍ ഭര്‍ത്താവ്, മാതാവ്, ഭര്‍തൃമാതാവ്, സഹോദരി എന്നിവരില്‍ ഒരാള്‍ക്ക് കൂടെനില്‍ക്കാന്‍ സൗകര്യം നല്‍കുന്നതാണ് പദ്ധതി. പ്രസവത്തിന്റെ ഏതുഘട്ടത്തില്‍ ഇവരുടെ സാമീപ്യം വേണമെന്ന് ഗര്‍ഭിണിക്ക് തീരുമാനിക്കാം. പ്രസവത്തിന്റെ നാലുഘട്ടങ്ങളിലും ഒപ്പംനില്‍ക്കാനുള്ള സാഹചര്യവുമൊരുക്കും. അതേസമയം, നിര്‍ദേശിക്കുന്ന ഘട്ടം പൂര്‍ത്തിയാകുന്നതിനുമുമ്പ് ഇവര്‍ക്ക് പുറത്തുപോകാന്‍ കഴിയില്ല. മുറിയില്‍ നിര്‍ത്തുന്നതിനുമുമ്പ് കൗണ്‍സലിങ് നല്‍കും. പ്രസവസമയത്ത് എന്താണ് സംഭവിക്കുന്നത്, അപകടസാധ്യതകള്‍, വിവിധഘട്ടങ്ങളെക്കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങള്‍, ആദ്യ കരച്ചില്‍ എന്നിവ ഇതില്‍…

Read More

മഞ്ഞളിലെ ആരോഗ്യഗുണങ്ങള്‍..

മഞ്ഞളിലെ ആരോഗ്യഗുണങ്ങള്‍..

ശരീരത്തില്‍ പാദം മുതല്‍ തലവരെയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പ്രതിവിധി മഞ്ഞളിലുണ്ട്. ആരോഗ്യത്തിനും സൗന്ദര്യപ്രശ്നങ്ങള്‍ക്കും പരിഹാരമായി നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഭാരതത്തില്‍ ഉപയോഗിച്ചിരുന്ന ഒരു ഒറ്റമൂലിയാണ് മഞ്ഞള്‍.ആയുര്‍വേദത്തില്‍ ചില മരുന്നുകളിലും അണുനാശിനിയായും ഉപയോഗിച്ച് വരുന്ന മഞ്ഞളിന്റെ രോഗനാശന ശക്തിയെക്കുറിച്ച് ധാരാളം ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ പല ചടങ്ങുകളിലും അനുഷ്ഠാനങ്ങളിലും മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് തന്നെ മഞ്ഞള്‍ ആരോഗ്യത്തിനു ഏറെ ഗുണകരവുമാണ്. കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ തടയാനും ശരീരത്തിനു രോഗപ്രതിരോധ ശേഷി നല്‍കാനും മഞ്ഞളിനെ സഹായിക്കുന്നത് അതില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്യുമിന്‍ എന്ന രാസവസ്തുവാണ്. ഇതു കൂടാതെ നാരുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, മാംഗനീസ്, ഇരുമ്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളില്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ ആന്റി ഓക്സിഡന്റ് കപ്പാസിറ്റി വര്‍ധിപ്പിച്ച് പ്രായാധിക്യം മൂലമുണ്ടാകുന്ന പല ആരോഗ്യപ്രശ്നങ്ങളും മഞ്ഞള്‍ ചെറുക്കുന്നു. മഞ്ഞള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് തലേച്ചാറിന്റെ പ്രവര്‍ത്തനങ്ങളെ…

Read More

മഴക്കാലത്ത് ഇവ ഒഴിവാക്കാം…

മഴക്കാലത്ത് ഇവ ഒഴിവാക്കാം…

ഉപ്പ് കൂടുതലുള്ള വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാം. ഇത് വയറിന് അസ്വസ്ഥതയും മറ്റും ഉണ്ടാക്കും. എണ്ണ അധികമുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. കടുകെണ്ണ, എള്ളെണ്ണ പോലെയുള്ള കട്ടികൂടിയ എണ്ണ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യരുത്. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ഭക്ഷണങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ഭക്ഷണസാധനങ്ങള്‍ ഒരിക്കലും തുറന്നുവച്ച് കഴിക്കരുത്. ഈച്ചയിലൂടെയും മറ്റും രോഗങ്ങള്‍ പകരാന്‍ ഇടയാകും. മഴക്കാലത്ത് വെള്ളച്ചോറിന് പകരം കുത്തരി ഉപയോഗിക്കുന്നതാണ് ഉത്തമം. തണുപ്പ് സമയമായതിനാല്‍ വെള്ളച്ചോറ് കഴിക്കുന്നത് നീര്‍ക്കെട്ടും ദഹനക്കുറവും ഉണ്ടാക്കും. കോള പോലെയുള്ള പാനീയങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കും.  

Read More

വാഴക്കൂമ്പും ആരോഗ്യവും…

വാഴക്കൂമ്പും ആരോഗ്യവും…

ഒരുപാട് ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് വാഴപ്പൂ അഥവാ വാഴച്ചുണ്ട് അല്ലെങ്കില്‍ വാഴക്കൂമ്പ് നല്‍കുന്നത്. അത് എന്തൊക്കെ ആണെന്ന് അറിയാം. ഒരുപാട് തരം അണുബാധകള്‍ തടയാന്‍ വാഴക്കൂമ്പിനു സാധിക്കും. അണുക്കള്‍ പെരുകുന്നത് തടയാന്‍ പോലും ഇതിനു സാധിക്കും. ചിലയിടത്ത് മുറിവുകള്‍ വൃത്തിയാക്കാന്‍ പോലും ഇവ ഉപയോഗിക്കാറുണ്ട്. ചിലയിനം പാരസൈറ്റുകളെ കൊന്നൊടുക്കാന്‍ വരെ വാഴപ്പൂവിനു സാധിക്കും. പണ്ടുകാലത്ത് മലേറിയ വന്നവര്‍ക്ക് വാഴക്കൂമ്പ് മരുന്നായി നല്‍കുമായിരുന്നു. ഇതിനും വാഴക്കൂമ്പ് ബെസ്റ്റ് ആണ്. പ്രമേഹം ഉള്ളവര്‍ അതിനാല്‍ തന്നെ വാഴകൂമ്പ് ആഹാരത്തിന്റെ ഭാഗമാക്കാറുണ്ട്. വാഴപ്പൂ, മഞ്ഞള്‍, സാമ്പാര്‍ പൊടി, ഉപ്പു എന്നിവ ചേര്‍ത്തു തിളപ്പിച്ച് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ഇരുമ്പിന്റെ കുറവ് കൊണ്ടാണ് അനീമിയ ഉണ്ടാകുന്നത്. അതിനാല്‍ തന്നെ വാഴക്കൂമ്പ് കഴിക്കുന്നത് അനീമിയ തടയാന്‍ സഹായിക്കും. ചുവന്ന രക്താണുക്കളുടെ ഉത്പാദനം കൂട്ടാന്‍ അതിനാല്‍ വാഴകൂമ്പിനു സാധിക്കും. രക്തത്തിലെ ഓക്‌സിജന് അളവ്…

Read More

ആരോഗ്യത്തിന് കാരറ്റ്…

ആരോഗ്യത്തിന് കാരറ്റ്…

കാരറ്റിന്റെ ഔഷധവീര്യം മികവുറ്റതാണ്. ചര്‍മസംരക്ഷണത്തിന് പാലില്‍ അരച്ചുചേര്‍ത്ത പച്ചക്കാരറ്റ് ഔഷധമായി നിര്‍ദേശിക്കപ്പെടുന്നു. കൂടാതെ ചൊറി, ചിരങ്ങ് എന്നിവ വന്ന ശരീരഭാഗത്ത് കാരറ്റ് പാലില്‍ അരച്ചുപുരട്ടുന്നത് ഫലപ്രദമാണ്. പൊള്ളലേറ്റഭാഗത്ത് കാരറ്റും പച്ചമഞ്ഞളും ചേര്‍ത്തരച്ചു പുരട്ടുന്നത് നന്ന്. അരഗ്ലാസ് കാരറ്റുനീര് രാവിലെയും വൈകിട്ടും കഴിക്കുന്നത് വായുക്ഷോഭത്തിന് പരിഹാരമാണ്. മലബന്ധമൊഴിവാക്കാന്‍ ദിവസവും ഒന്നോ രണ്ടോ പച്ചക്കാരറ്റ് തിന്നുന്നത് ഗുണം ചെയ്യും. പച്ചക്കാരറ്റ് ചവച്ചുതിന്നുന്നത് പല്ലുകള്‍ ശുചിയാക്കാന്‍ എളുപ്പമാര്‍ഗമാണ്. രണ്ടോ മൂന്നോ ഇടത്തരം പച്ചക്കാരറ്റ് ദിവസവും കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഫലപ്രദമാണെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. രണ്ടു ടേബിള്‍ സ്പൂണ്‍ കാരറ്റുനീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ രക്തക്കുറവ് മൂലമുണ്ടാകുന്ന വിളര്‍ച്ചയ്ക്കും പരിഹാരമാണ്. രക്തശുദ്ധിക്കും കാരറ്റ് ഉത്തമ ഔഷധമാണ്. വായ്പ്പുണ്ണ്, മോണരോഗം എന്നിവയ്ക്ക് കാരറ്റിന്റെ പച്ചയിലകള്‍ ദിവസവും രണ്ടോമൂന്നോ പ്രാവശ്യം ചവച്ചു വാ കഴുകുന്ന ചികിത്സയുണ്ട്. മൂത്രസംബന്ധമായ രോഗങ്ങള്‍ക്കും കാരറ്റുനീര് കഴിക്കുന്നത് ആശ്വാസമേകും. കുടല്‍ രോഗങ്ങള്‍ക്കും…

Read More

നഖങ്ങളുടെ സംരക്ഷണത്തിന്…

നഖങ്ങളുടെ സംരക്ഷണത്തിന്…

നമ്മുടെ ചില നഖങ്ങളുടെ അഗ്രഭാഗങ്ങള്‍ മഞ്ഞ നിറമാകുകയും വെളുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്നതുമാണ് അണുബാധകളുടെ ആദ്യലക്ഷണം. ഈ രോഗാവസ്ഥ മറ്റു നഖഭാഗങ്ങളിലേക്ക് കൂടി വ്യാപിക്കുകയും നഖങ്ങളുടെ നിറചാതുര്യത്തെ പെട്ടെന്ന് തന്നെ നഷ്ടപ്പെടുത്തി കളയുന്നതും നമ്മെ സങ്കടത്തിലാഴ്ത്തും.ചില സാഹചര്യങ്ങളില്‍ ഈ രോഗാവസ്ഥ വളരെയധികം വേദനപ്പെടുത്തുന്നതും അസ്വസ്ഥത ഉളവാക്കുന്നതുമായ ഒന്നാണ്. അതുകൊണ്ട് ഈ രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ അണുബാധയെ പ്രതിരോധിക്കാനായി പ്രതിവിധികള്‍ ആരംഭിക്കേണ്ടതുണ്ട്. ശരിയായ മുന്‍കരുതലുകളും ചികിത്സാ വിധികളുമൊക്കെ നേരത്തെ തന്നെ സ്വീകരിക്കുന്നതുവഴി ഇത്തരം ദുരവസ്ഥകളെ ഒഴിവാക്കാവുന്നതാണ്. നഖങ്ങളിലുണ്ടാകുന്ന വീക്കവും, കട്ടികൂടലും, പൊളിഞ്ഞു പോകലുകളും ഒക്കെ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. പെട്ടെന്ന് തന്നെ ചികിത്സിച്ചില്ലെങ്കില്‍ നിങ്ങളുടെ നഖങ്ങളില്‍ പൊട്ടല്‍ വീഴുകയും നഖങ്ങള്‍ വിണ്ടുകീറി നഷ്ടപ്പെട്ടു പോകാന്‍ ഇടവരുത്തുകയും ചെയ്യും. നഖം കടിക്കുമ്പോള്‍ മുറിവ് ഉണ്ടാകുന്നതുവഴി അണുബാധയ്ക്ക് ശരീര ചര്‍മ്മത്തിലേക്ക് കയറാനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നു. നേരത്തെ പറഞ്ഞപോലെ തന്നെ ഇത്തരം അണുബാധകളെ ചെറുത്തു…

Read More