ഇനി മിന്നല്‍ ഹര്‍ത്താലുകളില്ല, ഏഴു ദിവസം മുന്‍പേ നോട്ടീസ് നല്‍കണം – ഹൈക്കോടതി

ഇനി മിന്നല്‍ ഹര്‍ത്താലുകളില്ല, ഏഴു ദിവസം മുന്‍പേ നോട്ടീസ് നല്‍കണം – ഹൈക്കോടതി

കൊച്ചി: ഹര്‍ത്താലിനെതിരെ നിയമനിര്‍മാണം വേണമെന്ന് ഹൈക്കോടതി. നിയമം ഇല്ലാത്തതുമൂലമാണ് ഹര്‍ത്താല്‍ നിത്യസംഭവമാകുന്നതെന്നും ഇക്കാര്യത്തില്‍ ഇടപെടുന്നതില്‍ കോടതിക്ക് പരിമിതിയുണ്ടെന്നും കോടതി അറിയിച്ചു. ഇനിമുതല്‍ ഹര്‍ത്താല്‍ നടത്തണമെങ്കില്‍ ഏഴു ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്നും കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അടിക്കടി ഹര്‍ത്താലുകള്‍ ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സമരങ്ങള്‍ ആരുടെയും മൗലിക അവകാശങ്ങളെ ബാധിക്കുന്ന തരത്തിലാകരുതെന്നു നിരീക്ഷിച്ച കോടതി ഹര്‍ത്താലുകളില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ അത് നടത്തുന്ന പാര്‍ട്ടികള്‍ നല്‍കേണ്ടി വരുമെന്നും ഉത്തരവിട്ടു.രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഇത് ബാധകമാണെന്നും കോടതി വ്യക്തമാക്കി. കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘ എന്ന് സന്ദേശം അയക്കു

Read More

ഇനിയും ഞങ്ങളെ ഉപദ്രവിക്കരുത്… തകര്‍ന്ന ബസുകളുമായി കെ എസ് ആര്‍ ടി സിയുടെ വിലാപയാത്ര

ഇനിയും ഞങ്ങളെ ഉപദ്രവിക്കരുത്… തകര്‍ന്ന ബസുകളുമായി കെ എസ് ആര്‍ ടി സിയുടെ വിലാപയാത്ര

തിരുവനന്തപുരം: ഹര്‍ത്താലില്‍ തുടര്‍ച്ചയായി ബസുകള്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി പ്രതിഷേധ റാലി നടത്തി. തിരുവനന്തപുരം കിഴക്കേകോട്ടയില്‍ നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കാണ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബസുകളുമായി പ്രതിഷേധ റാലി നടത്തിയത്. റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് കെഎസ്ആര്‍ടിസിയെ അക്രമത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് എംഡി ടോമിന്‍ ജെ. തച്ചങ്കരി അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് കെഎസ്ആര്‍ടിസിയ്ക്ക് നേരെയുള്ള അക്രമമെങ്കില്‍ ഇതിന്റെ നഷ്ടം വഹിക്കുന്നത് കെഎസ്ആര്‍ടിസി തന്നെയാണെന്നും തച്ചങ്കരി വ്യക്തമാക്കി. ശബരിമലയ വിഷയത്തെതുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ രണ്ടു ദിവസത്തിനിടെ 100 ബസുകളാണ് തകര്‍ക്കപ്പെട്ടത്. ഇതുവരെ നഷ്ടം 3.35 കോടി രൂപയാണെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു. ബസുകള്‍ തകര്‍ക്കപ്പെട്ടതുമൂലം മാത്രമുണ്ടായ നഷ്ടമാണിത്. സര്‍വീസുകള്‍ മുടങ്ങുന്നതുമൂലം ഉണ്ടാകുന്ന നഷ്ടം കണക്കാക്കാന്‍ ദിവസങ്ങളെടുക്കുമെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.

Read More

ഹര്‍ത്താല്‍ – സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം

ഹര്‍ത്താല്‍ – സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിനു പിന്നാലെ വ്യാഴാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കര്‍ശന ജാഗ്രതാ നിര്‍ദേശം. തലസ്ഥാനത്ത് ചീഫ്‌സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ചീഫ് സെക്രട്ടറിയാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഹര്‍ത്താലിന്റെ മറവില്‍ അക്രമങ്ങള്‍ അനുവദിക്കരുതെന്നും വ്യാപാര സ്ഥാപനങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്നും നിര്‍ദേശമുണ്ട്. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പുറമേ ജില്ലാ കളക്ടര്‍മാരും ജില്ലാ പോലീസ് മേധാവിമാരും യോഗത്തില്‍ പങ്കെടുത്തു.

Read More

പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച ബിജെപി ഹര്‍ത്താല്‍

പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച ബിജെപി ഹര്‍ത്താല്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച ഹര്‍ത്താലിന് ബിജെപി ആഹ്വാനം. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്. യുവമോര്‍ച്ച മാര്‍ച്ചിനിടെ സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് പ്രകാശ് ബാബു അടക്കുമുള്ളവര്‍ക്ക് പരിക്കേറ്റത്. ശബരിമല വിധിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.

Read More

തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു.

തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു.

തിരുവനന്തപുരം : ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെ അപലപിച്ച് ശിവസേന തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനാണു ഹര്‍ത്താല്‍ പിന്‍വലിച്ചത്. പകരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ആചാരാനുഷ്ഠാനങ്ങള്‍ മനസ്സിലാക്കാതെ യുക്തിയുടെ അടിസ്ഥാനത്തിലുള്ളതാണു കോടതി വിധി. ഭരണഘടനയെക്കാള്‍ പഴക്കമുള്ളതാണ് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍. ആരാധനയും പൂജാവിധികളും എങ്ങനെ വേണമെന്നു ഭരണഘടനയിലില്ല. ക്ഷേത്ര തന്ത്രിക്കും ആചാര്യന്‍മാര്‍ക്കുമാണ് അതു നിശ്ചയിക്കാനുള്ള അവകാശം. വിവിധ മതവിശ്വാസികളുടെ ആരാധനാ കേന്ദ്രമാണു ശബരിമല. അഞ്ചംഗ ബെഞ്ചിലെ ഒരു ജഡ്ജി തന്നെ തീരുമാനത്തോടു വിയോജിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. ആരോഗ്യ സര്‍വകലാശാല, വെറ്ററിനറി, കാര്‍ഷിക സര്‍വകലാശാലകളുടെ പരീക്ഷകളൊന്നും മാറ്റിവെച്ചിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്.

Read More

ശബരിമല സ്ത്രീപ്രവേശനം: സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍

ശബരിമല സ്ത്രീപ്രവേശനം: സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ ഒന്നിന് സംസ്ഥാനത്തൊട്ടാകെ ഹര്‍ത്താലിന് ശിവസേന ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആശുപത്രിയെയും മറ്റു അവശ്യസേവനങ്ങളേയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആചാര അനുഷ്ഠാനങ്ങള്‍ മനസിലാക്കാതെ യുക്തിയുടെ അടിസ്ഥാനത്തിലാണു വിധി. ജനങ്ങള്‍ക്ക് പരമോന്നത നീതിപീഠത്തിന്മേലുള്ള വിശ്വാസവും ബഹുമാനവും നഷ്ടപ്പെടുത്തുന്ന രൂപത്തിലുള്ളതാണു വിധി. ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തിനു മുന്‍പു തന്നെ ശബരിമലയില്‍ ആചാരങ്ങള്‍ നിലനിന്നിരുന്നു. അതു സംരക്ഷിക്കപ്പെടണം. ക്ഷേത്രത്തിന്റെ ആരാധന എങ്ങനെ വേണമെന്ന് ഒരു ഭരണഘടനയിലും എഴുതിവച്ചിട്ടില്ല. ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ സുപ്രീംകോടതിയില്‍ ശിവസേന പുനപരിശോധന ഹര്‍ജി നല്‍കും. മറ്റു ഹിന്ദു സംഘടനകളും ഹര്‍ത്താലില്‍ സഹകരിക്കുമെന്നും നേതാക്കള്‍ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ആര്‍എസ്എസിന് മറ്റ് അജണ്ടകളുള്ളതുകൊണ്ടാണ് സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നതെന്നും ശിവസേന ആമരാപണം ഉയര്‍ത്തി.

Read More

സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍; സത്യാവസ്ഥ ഇതാ!….

സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍; സത്യാവസ്ഥ ഇതാ!….

കൊച്ചി: ഭരണഘടനാനുസൃതമായി ശബരിമലയില്‍ പ്രയാവ്യത്യാസമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതിയുടെ വാക്കാലുള്ള പരാമര്‍ശത്തിനെതിരെ കേരളത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് കേരള സര്‍ക്കാറിന്റേയും നിലപാട്. നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഹൈന്ദവ സംഘടനകള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ചില സംഘടനകള്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട് ഇന്ന് കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതായും പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ പ്രമുഖ ഹിന്ദു സംഘടനയാ സംഘപരിവാര്‍ ഹര്‍ത്താലില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ ഹാര്‍ത്താലുണ്ടോ എന്ന ആശങ്കിയിലാണ് മലയാളികള്‍.. പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെത്തി. അതേസമയം സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കുന്ന നിരീക്ഷണമാണ് കോടതിയും നടത്തിയത്. പ്രായം നോക്കി സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി…

Read More

കടകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് താനൂരില്‍ വ്യാപാരി ഹര്‍ത്താല്‍

കടകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് താനൂരില്‍ വ്യാപാരി ഹര്‍ത്താല്‍

മലപ്പുറം: താനൂരില്‍ വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിക്കുന്നു. ഇന്നലെ ഹര്‍ത്താലില്‍ പ്രദേശത്തെ കടകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് വ്യാപരികള്‍ ഇന്ന് ഹര്‍ത്താല്‍ നടത്തുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരൂര്‍. താനൂര്‍. പരപ്പനങ്ങാടി പൊലീസ് സ്‌റ്റേഷന്‍ പരിസരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ശക്തമായ പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇന്നലെയുണ്ടായ സംഘര്‍ഷങ്ങളില്‍ 280 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജില്ലയിലാകെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇന്ന് താനൂരിലെ തകര്‍ന്ന കടകളും വീടുകളും സന്ദര്‍ശിക്കുമെന്ന് അറിയിച്ചു.

Read More

സോഷ്യല്‍ മീഡിയ ഹര്‍ത്താലില്‍ പ്രതിഷേധിച്ച് നാളെ വ്യാപാരി ഹര്‍ത്താല്‍

സോഷ്യല്‍ മീഡിയ ഹര്‍ത്താലില്‍ പ്രതിഷേധിച്ച് നാളെ വ്യാപാരി ഹര്‍ത്താല്‍

താനൂര്‍: സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്യപ്പെട്ട വ്യാജ ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമങ്ങള്‍ക്കെതിരെ നാളെ വ്യാപാരി ഹര്‍ത്താല്‍. മലപ്പുറം ജില്ലയിലാണ് വ്യാപാരികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കശ്മീരിലെ കത്വവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ കടകള്‍ക്ക് നേരെ നടന്ന വ്യാപക അക്രമത്തില്‍ പ്രതിഷേധിച്ചാണ് നാളത്തെ വ്യാപാരി ഹര്‍ത്താല്‍. വ്യാജ ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മറവില്‍ മലബാര്‍ മേഖലയില്‍ വ്യാപകമായ അക്രമങ്ങള്‍ നടന്നിരുന്നു. മലപ്പുറത്തെ തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിനെ തുടര്‍ന്ന് പൈലറ്റുമാര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്നുള്ള രണ്ട് വിമാനങ്ങള്‍ വൈകി പുറപ്പെടുന്ന സാഹചര്യം പോലും ഇന്നത്തെ ഹര്‍ത്താലിലുണ്ടായി.

Read More

അപ്രഖ്യാപിത ഹര്‍ത്താലിനെതിരെ ബി.ജെ.പി, ഡി.ജി.പിക്കു പരാതി നല്‍കി

അപ്രഖ്യാപിത ഹര്‍ത്താലിനെതിരെ ബി.ജെ.പി, ഡി.ജി.പിക്കു പരാതി നല്‍കി

തിരുവനന്തപുരം: കാഷ്മീരില്‍ മരിച്ച പെണ്‍കുട്ടിയുടെ പേരില്‍ സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തി സംഘര്‍ഷം സൃഷ്ടിച്ചതിനെതിരേ ബിജെപി സംസ്ഥാന നേതൃത്വം ഡിജിപിക്ക് പരാതി നല്‍കി. സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ പോലീസ് പൂര്‍ണമായും പരാജയപ്പെട്ടുവെന്നും ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയ തീവ്രനിലപാടുകളുള്ള സംഘടനകള്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ബിജെപിയുടെ പരാതി.

Read More