ഹാര്‍ലിയുടെ ഇലക്ട്രിക് ബൈക്ക് ഇന്ത്യയിലേക്ക്

ഹാര്‍ലിയുടെ ഇലക്ട്രിക് ബൈക്ക് ഇന്ത്യയിലേക്ക്

ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് ബൈക്കായ ‘ലൈവ്വയര്‍’ ഓഗസ്റ്റ് 27-ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം തുടക്കത്തിലോ ലൈവ്വയര്‍ വിപണിയിലുമെത്തും. നിലവില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ലൈവ്വയര്‍ ഇലക്ട്രിക് മോഡല്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. പ്രാംരംഭ നിര്‍മാണം ആരംഭിച്ച് അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ലൈവ്വയര്‍ ഇലക്ട്രിക് ഹാര്‍ലി യാഥാര്‍ഥ്യമാക്കിയത്. ആദ്യം അമേരിക്കയില്‍ പുറത്തിറങ്ങിയ ലൈവ്വയറിന് 29,799 ഡോളറാണ് (21.20 ലക്ഷം രൂപ) അമേരിക്കയിലെ വിപണി വില. ഒറ്റചാര്‍ജില്‍ പരമാവധി 235 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ലൈവ്വയറിന് സാധിക്കും. 15.5 സണവ ബാറ്ററിയാണ് വാഹനത്തിലുള്ളത്. ഡിസി ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം വഴി 40 മിനിറ്റിനുള്ളില്‍ ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം, ഒരു മണിക്കൂറിനുള്ളില്‍ 100 ശതമാനത്തിലുമെത്തും. അതേസമയം സ്റ്റാന്റേര്‍ഡ് എസി വാള്‍ ചാര്‍ജര്‍ ഉപയോഗിച്ച് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 12.5…

Read More