ആരും അറിയാതെ ഇങ്ങനെ ഒരു ഒസ്യത്ത് എന്റെ പേരില്‍ എഴുതി വെച്ചതിന് നന്ദി’: ഹരീഷ് പേരടി

ആരും അറിയാതെ ഇങ്ങനെ ഒരു ഒസ്യത്ത് എന്റെ പേരില്‍ എഴുതി വെച്ചതിന് നന്ദി’: ഹരീഷ് പേരടി

വിനയന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആകാശഗംഗയുടെ രണ്ടാം ഭാഗം ആകാശഗംഗ 2 നവംബര്‍ ഒന്നിന് തീയേറ്ററുകളിലെത്തുകയാണ്. ആദ്യ ചിത്രത്തിന്റെ തുടര്‍ച്ചയായി ഒരുങ്ങുന്ന ചിത്രത്തില്‍ നടന്‍ ഹരീഷ് പേരടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആകാശഗംഗയില്‍ രാജന്‍ പി ദേവ് അവതരിപ്പിച്ച മേപ്പാടന്‍ തിരുമേനി എന്ന കഥാപാത്രത്തിന്റെ ശിഷ്യന്റെ വേഷമാണ് രണ്ടാം ഭാഗത്തില്‍ പേരടി അവതരിപ്പിക്കുന്നത്. ഇപ്പോള്‍ തനിക്ക് ലഭിച്ച നിയോഗത്തെക്കുറിച്ച് പേരടി എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. രാജേട്ടന്‍ ഗംഭിരമാക്കിയ മേപ്പാടന്‍ തിരുമേനിയുടെ ശിഷ്യനായി അഭിനയിക്കാന്‍ വിനയന്‍ സാര്‍ എന്നെയാണ് നിയോഗിച്ചത്… ഇത് എനിക്ക് രാജേട്ടന്റെ പേരില്‍ കിട്ടുന്ന ഒരു അവാര്‍ഡായാണ് ഞാന്‍ കാണുന്നത്. അറിയാത്ത ഒരു ലോകത്തിരുന്നുള്ള അനുഗ്രഹവര്‍ഷങ്ങള്‍ ഞാന്‍ അറിയുന്നുണ്ട്… പേരടിയുടെ കുറിപ്പില്‍ പറയുന്നു ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം രാജേട്ടാ… ഞാന്‍ തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ അവിടെയുള്ള സംവിധായകരും തിരക്കഥാകൃത്തുക്കളും ഇപ്പോഴും രാജേട്ടനെ പറ്റി…

Read More