” ഹനാന്‍ വീണ്ടും മീന്‍ വില്‍പനയുമായി കൊച്ചിയില്‍… ‘

” ഹനാന്‍ വീണ്ടും മീന്‍ വില്‍പനയുമായി കൊച്ചിയില്‍… ‘

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയയായ ഹനാന്‍ വീണ്ടും മീന്‍ വില്‍പനയുമായി കൊച്ചിയിലെത്തി. മുന്‍പ് മീന്‍ വില്‍പന നടത്തിയിരുന്ന കൊച്ചിയിലെ തമ്മനത്ത് തന്നെയാണ് സ്വന്തം വണ്ടിയില്‍ ഹനാന്‍ മീന്‍ വില്‍പ്പനയ്ക്കായി എത്തിയത്. നടന്‍ സലിംകുമാര്‍ ഹനാന്റെ പുതിയ സംരംഭം ഉദ്ഘാടനം ചെയ്തു. READ MORE:  ‘ ഫോബ്‌സ് ഇന്ത്യയുടെ 100 പേരുടെ പട്ടികയില്‍ മമ്മൂട്ടിയും, നയന്‍താരയും.. ‘ സ്വന്തം ഇഷ്ടപ്രകാരം ഡിസൈന്‍ ചെയ്ത സ്വന്തം വണ്ടിയിലാണ് ഹനാന്‍ മീന്‍ വില്‍ക്കാനായി വീണ്ടും തമ്മനത്ത് എത്തിയത്. വയറല്‍ ഫിഷ് എന്ന് പേരിട്ടിരിക്കുന്ന മീന്‍ വില്‍പന നടന്‍ സലിംകുമാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍പും ഇതേ സ്ഥലത്ത് മീന്‍ വില്‍പ്പനയുമായി എത്തിയ ഹനാന്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് വാഹനാപകടത്തില്‍ പരിക്കേറ്റ ഹനാന്‍ കോര്‍പ്പറേഷന്‍ അനുമതിയോടു കൂടിയാണ് തമ്മില്‍ വീണ്ടും മീന്‍ വില്‍പ്പനയുമായി എത്തിയിരിക്കുന്നത്. ഹനാന്‍ വണ്ടിയില്‍ പാകംചെയ്ത മത്സ്യം രുചിച്ച നടന്‍ സലിം കുമാറിനും…

Read More

ഓണം-ബക്രീദ് ഖാദി മേളക്കു തുടക്കം, ഫാഷന്‍ ഷോയില്‍ മലയാളത്തനിമയോടെ ഹനാന്‍

ഓണം-ബക്രീദ് ഖാദി മേളക്കു തുടക്കം, ഫാഷന്‍ ഷോയില്‍ മലയാളത്തനിമയോടെ ഹനാന്‍

തിരുവനന്തപുരം:ഓണം -ബക്രീദ് ഖാദി മേളയ്ക്ക് തുടക്കമായി. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. മോഡേണ്‍ വസ്ത്രങ്ങളും കുട്ടികളുടെയും പുരുഷന്‍മാരുടേയും വൈവിധ്യമാര്‍ന്ന ശേഖരങ്ങളുമാണ് ഓണം-ബക്രീദ് മേളയ്ക്കായി ഖാദി സജ്ജമാക്കിയിരിക്കുന്നത്. ഖാദി മേഖലയുടെ സമഗ്രവികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മേളയുടെ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഖാദി വസ്ത്രങ്ങള്‍ക്ക് പ്രചാരമേകാന്‍ ഹനാന്‍ സാരിയുടുത്ത് റാംപിലെത്തി. ഓണം- ബക്രീദ് വിപണിയില്‍ ഖാദി വസ്ത്രങ്ങള്‍ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഫാഷന്‍ ഷോയിലാണ് ഹനാന്‍ താരമായത്. ഹനാന് പുറമെ മലയാള തനിമയുള്ള വസ്ത്രങ്ങളണിഞ്ഞ മോഡലുകള്‍ വേദിയില്‍ നിരന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ 24 വരെയാണ് മേള. ഓണം- ബക്രീദ് ഉത്സവ സീസണ്‍ പ്രമാണിച്ച് ഖാദി ബോര്‍ഡും ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് പുതിയ സമ്മാന പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്.

Read More

ഹനാനെ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

ഹനാനെ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി: ഹനാനെ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊല്ലം സ്വദേശി സിയാദിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേസില്‍, വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖ്, ഗുരുവായൂര്‍ പുന്നയൂര്‍ക്കുളം ചെറായി പൈനാട്ടായില്‍ വിശ്വനാഥന്‍ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഐടി ആക്ടിന് പുറമെ സ്ത്രീത്വത്തെ അപമാനിക്കല്‍, മര്യാദ ലംഘനം, അശ്ലീല പരാമര്‍ശം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Read More

” കലാഭവന്‍ മണിയായിരുന്നു തനിക്ക് സിനിമയില്‍ അവസരങ്ങള്‍ നല്‍കിയിരുന്നത്… അദ്ദേഹം പോയ ശേഷം എല്ലാം പോയി… ” ; ഹനാന്‍ മനസ്സ് തുറക്കുന്നു

” കലാഭവന്‍ മണിയായിരുന്നു തനിക്ക് സിനിമയില്‍ അവസരങ്ങള്‍ നല്‍കിയിരുന്നത്… അദ്ദേഹം പോയ ശേഷം എല്ലാം പോയി… ” ; ഹനാന്‍ മനസ്സ് തുറക്കുന്നു

സോഷ്യല്‍ മീഡിയ വേട്ടയാടിയ ഹനാന്‍ എന്ന പെണ്‍കുട്ടിക്ക് സ്വപ്നങ്ങള്‍ ഓരോന്നായി നേടിയെടുക്കുകയാണ്. സിനിമയില്‍ അഭിനയിച്ച് ജീവിക്കുക എന്ന ആഗ്രഹം സഫലമാകാന്‍ തക്കവണ്ണം മികച്ച പ്രൊജക്ടുകളിലേക്കാണ് ഹനാന്‍ ക്ഷണം ലഭിച്ചിരിക്കുന്നത്.രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത് വിഷ്ണു നായകനാകുന്ന മിഠായിത്തെരുവ് എന്ന ചിത്രത്തിലും ജിത്തു കെ ജയന്‍ സംവിധാനം ചെയ്ത് സൗബിന്‍ നായകനാകുന്ന അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ എന്ന ചിത്രത്തിലും അഭിനയിക്കാന്‍ ഹനാന് ക്ഷണം ലഭിച്ചു. ഇതിന് പുറമെ വൈറല്‍ 2019 എന്ന ചിത്രത്തിലേക്കും ഹനാന് ക്ഷണം കിട്ടിയിട്ടുണ്ട്. നൗഷാദ് ആലത്തൂര്‍, അസീഫ് ഹനീഫ് എന്നിവരാണ് ഈ ചിത്രങ്ങള്‍ നിര്‍മിക്കുന്നത്. ഇതിന് പുറമെ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന അരുണ്‍ ഗോപി ചിത്രത്തിലും ഹനാന്‍ വേഷമിടും. ഉപജീവനത്തിനുവേണ്ടി തെരുവില്‍ മല്‍സ്യക്കച്ചവടം നടത്തിയിരുന്ന വിദ്യാര്‍ഥിനി ഹനാനെ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചതോടെയാണ് വാര്‍ത്ത ലോകമറിയുന്നത്.തൊടുപുഴ അല്‍ അസര്‍ കോളജിലെ രസതന്ത്രം മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ഹനാന്‍ സാമ്പത്തിക…

Read More

‘ ആത്മവിശ്വാസം കൈവിടരുത്… കേരളം മുഴുവന്‍ ഹനാനൊപ്പമുണ്ട്… ‘ ; മുഖ്യമന്ത്രി

‘ ആത്മവിശ്വാസം കൈവിടരുത്… കേരളം മുഴുവന്‍ ഹനാനൊപ്പമുണ്ട്… ‘ ; മുഖ്യമന്ത്രി

തിരുവനന്തപുരം: മീന്‍ വിറ്റും മറ്റു ജോലികള്‍ ചെയ്തും ജീവിക്കാന്‍ വഴി തേടുന്ന കോളജ് വിദ്യാര്‍ഥിനി ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം കാലില്‍ നിന്ന് പഠിക്കുക എന്നത് ഏറെ അഭിമാനകരമാണ്. തൊഴില്‍ ചെയ്ത് കിട്ടുന്ന പണം കൊണ്ട് പഠനാവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെ സംതൃപ്തി വലുതുമാണ്. അത്തരം ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയവര്‍ക്ക് അത് മനസിലാക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ, സാമൂഹ്യമാധ്യമങ്ങളിലൂടെ ഹനാനെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംസ്ഥാന പൊലീസ് മേധാവിയോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ അറിയിച്ചു. സിനിമയുടെ പ്രമോഷനു വേണ്ടിയാണ് ഹനാന്‍ മീന്‍ വിറ്റതെന്ന തരത്തിലാണു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതിനെതിരെ സുഹൃത്തുക്കളും കോളജ് അധികൃതരും രംഗത്തെത്തിയപ്പോഴാണ് ഹനാന്റെ കഷ്ടപ്പാടുകള്‍ പുറംലോകം അറിഞ്ഞത്. ഹനാനെതിരെ സമൂഹമാധ്യമങ്ങളില്‍ അവഹേളനപരമായ പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് നിര്‍ദേശം നല്‍കി. ഹനാന് ആവശ്യമായ സംരക്ഷണം…

Read More

ഹനാനോടു മാപ്പു പറഞ്ഞ് സോഷ്യല്‍ മീഡിയ, വിവാദമുണ്ടാകാന്‍ കാരണം തട്ടമില്ലാത്തതും സിനിമയിലഭിയിക്കുന്നു എന്നതുമെന്നു സൂചന

ഹനാനോടു മാപ്പു പറഞ്ഞ് സോഷ്യല്‍ മീഡിയ, വിവാദമുണ്ടാകാന്‍ കാരണം തട്ടമില്ലാത്തതും സിനിമയിലഭിയിക്കുന്നു എന്നതുമെന്നു സൂചന

എറണാകുളം: സോഷ്യല്‍മീഡിയയില്‍ വളരെയധികം ചര്‍ച്ച ചെയ്തിരുന്ന ഹനാന്‍ വിവാദത്തിനു തിരശീല വീഴുന്നു. ഒരു പെണ്‍കുട്ടിയെ സത്യമറിയാതെ ആക്ഷേപിച്ചതിനും പരിഹസിച്ചതിനും മാപ്പു പറയുകയാണ് കേരളം. ഒരു സിനിമയുമായി ബന്ധപ്പെട്ട് മീന്‍ വില്പനക്കാരിയായ വിദ്യാര്‍ത്ഥിയെ സഹതാപതരംഗം സൃഷ്ടിക്കാനായി രൂപപ്പെടുത്തിയതാണ് എന്നതായിരുന്നു ആരോപണം. എന്നാല്‍ ഇതില്‍ വാസ്തവമൊന്നുമില്ലെന്നും പെണ്‍കുട്ടിയുടെ ജീവിതം പ്രതിസന്ധികളോടു പൊരുതിത്തന്നെയാണ് എന്നും വിളിച്ചു പറഞ്ഞു നിരവധിപേരാണ് രംഗത്തു വന്നത്. ഇതോടൊപ്പം ഹനാനെതിരെ ആദ്യമായി ആരോപണവുമായെത്തിയ ആള്‍ തന്നെ മാപ്പുപറഞ്ഞ് ലൈവില്‍ വരികയുമുണ്ടായി. എന്നാല്‍ ഇയ്യാളുടെ ലൈവ് വീഡിയോയെ രൂക്ഷമായ മറുപടികളുമായി സോഷ്യല്‍മീഡിയ നേരിട്ടതോടെ ലൈവ് ഡിലീറ്റ് ചെയ്യുകയായിരുന്നു.            ഹനാന്‍ തട്ടിപ്പുകാരിയാണെന്ന് ആദ്യമായി ലൈവില്‍ പ്രതികരിച്ച നൂറുദ്ധീന്‍ ഷെയ്ഖ്‌ ഹനാനെതിരെ ഉണ്ടായ സൈബര്‍ അക്രമണം മുന്‍കൂട്ടി തയ്യാറാക്കിയതാണോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. കേരളത്തിലെ ദൃശ്യമാധ്യമങ്ങളിലുള്‍പ്പെടെ വന്ന വാര്‍ത്തകള്‍ക്കെല്ലാം ഉപരിയായി ഒരു ആരോപണമുയരുകയും…

Read More

വെല്ലുവിളികളോട് പടപൊരുതിയ ഹനാന്‍ ഇനി പ്രണവ് മോഹന്‍ലാല്‍ ചിത്രത്തില്‍..

വെല്ലുവിളികളോട് പടപൊരുതിയ ഹനാന്‍ ഇനി പ്രണവ് മോഹന്‍ലാല്‍ ചിത്രത്തില്‍..

ആ പെണ്‍കുട്ടിയുടെ കരളുറപ്പിനും നിശ്ചയദാര്‍ഢ്യത്തിനും ഒടുവില്‍ അര്‍ഹിക്കുന്ന അംഗീകാരം. കൊച്ചി പാലാരിവട്ടം തമ്മനം ജങ്ഷനില്‍ വൈകുന്നേരങ്ങളില്‍ കോളജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ ദുരിതജീവിതം മാധ്യമങ്ങളിലൂടെയാണ് സംവിധായകന്‍ അരുണ്‍ഗോപി അറിയുന്നത്. ജീവിതത്തിലെ വെല്ലുവിളികളോട് പടപൊരുതി ജീവിക്കുന്ന ഹനയ്ക്ക് പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന അരുണിന്റെ രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നല്ലൊരു വേഷം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിരിക്കുകയാണ് അരുണ്‍ഗോപി. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് സിനിമയുടെ നിര്‍മാണം. ഹനാന്‍ നല്ലൊരു അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും വഴങ്ങും. കഴിവ് തിരിച്ചറിഞ്ഞ കലാഭവന്‍ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. അങ്ങനെയുള്ള ഒരു പെണ്‍കുട്ടിക്ക് എന്നെക്കൊണ്ട് ചെയ്യാന്‍ സാധിക്കുന്ന സഹായം ചെയ്യണമെന്നുണ്ട്. സാമ്പത്തിക പരാധീനതകള്‍ക്ക് ആശ്വാസമേകാന്‍ ഉതകുന്ന വേതനവും ഉറപ്പുവരുത്തും. തൊടുപുഴയിലെ അല്‍അസര്‍കോളജിലെ മൂന്നാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിനിയാണ് ഹനാന്‍. ഹനാന്റെ ഒരു ദിനം തുടങ്ങുന്നത് പുലര്‍ച്ചെ…

Read More