അമിതമായ ഹെയര്‍ ജെല്ലുപയോഗം പ്രശ്‌നമാണ്

അമിതമായ ഹെയര്‍ ജെല്ലുപയോഗം പ്രശ്‌നമാണ്

എത്ര ശ്രദ്ധിച്ചാലും ഉടുപ്പിനു മുകളില്‍ വെളുത്ത പൊടിപോലെ വീണുകിടക്കുന്ന താരന്‍ അത്ര പെട്ടെന്നു പിടി തരാത്ത വില്ലനാണ്. എന്നാല്‍ യഥാര്‍ഥ കാരണം കണ്ടെത്തി പരിഹാരം ചെയ്താല്‍ താരനെ എളുപ്പത്തില്‍ മെരുക്കാം. · ത്വക്കില്‍ എണ്ണമയം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയുടെ പ്രവര്‍ത്തനഫലമായി തലയോട്ടിയിലും സ്വാഭാവികമായി എണ്ണമയം ഉണ്ടാകും. ഇതില്‍ പൊടിയും അഴുക്കും അടിഞ്ഞുകൂടിയാണ് താരന്‍ ഉണ്ടാകുന്നത്. എണ്ണമയത്തോടെയും എണ്ണമയമില്ലാതെ വരണ്ടും താരന്‍ വരാം. · തലയില്‍ ചെതുമ്പല്‍ പോലെ വരുന്ന ഇന്‍ഫെക്ഷന്‍ വേരുകളിലേക്ക് ബാധിച്ചാല്‍ ക്രമേണ മുടിയുടെ വളര്‍ച്ച മുരടിക്കുകയും കൊഴിയുകയും ചെയ്യും. · പതിവായി ഹെല്‍മെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് താരന്‍ വരാം. ഹെല്‍മെറ്റ് അമര്‍ന്നിരിക്കുമ്പോള്‍ തല ചൂടാകുകയും വിയര്‍പ്പും അഴുക്കും പൊടിയും ശിരോചര്‍മത്തില്‍ അടിയുകയും ചെയ്യും. ഇത് താരനുണ്ടാക്കും. അഴുക്ക് അടിഞ്ഞ് അണുബാധ യുണ്ടായാല്‍ ഫംഗസ് മൂലം മുടി കൊഴിയാം. സ്ഥിരമായി ഹെല്‍മെറ്റ് വയ്ക്കുന്നവര്‍ എന്നും മുടി കഴുകി വൃത്തിയാക്കണം….

Read More