ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹം നിയമപരം: ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി

ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹം നിയമപരം: ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: വൈക്കം സ്വദേശിനി ഹാദിയയും കൊല്ലം സ്വദേശിയായ ഷഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം നിയമപരമെന്ന് സുപ്രീംകോടതി. ഇവരുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദാക്കി. 2017 മേയ് 24നാണ് ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ ഷഫിന്‍ ജഹാന്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ വിധി വന്നിരിക്കുന്നത്. കേസിലെ അന്തിമ വാദം ഉച്ചയ്ക്കു മുന്‍പു പൂര്‍ത്തിയായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിച്ചത്. ഹൈക്കോടതി വിധി നിയമവിരുദ്ധമെന്നാണ് വിലയിരുത്തല്‍. ഹേബിയസ് കോര്‍പസ് ഹര്‍ജികളില്‍ വിവാഹം റദ്ദാക്കാനാവില്ല ഹാദിയയ്ക്ക് ഷഫിന്‍ ജഹാനൊപ്പം പോകാം, പഠനം തുടരാമെന്നും സുപ്രീംകോടതി പറഞ്ഞു. ഷഫിന്‍ ജഹാനെതിരായ എന്‍ഐഎ അന്വേഷണം തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിധിയുടെ ഓപ്പറേഷനല്‍ ഭാഗം മാത്രമേ ജഡ്ജി പ്രസ്താവിച്ചുള്ളൂ. വിധിപ്പകര്‍പ്പ് പൂര്‍ണമായി പുറത്തുവന്നാലേ മറ്റു കാര്യങ്ങള്‍ വ്യക്തമാകൂ. കഴിഞ്ഞ നവംബര്‍ 27നാണു…

Read More

വിവാഹ വെബ് സൈറ്റിലൂടെയാണ് ഷെഫിന്‍ ജഹാനെ കണ്ടെത്തിയതെന്ന ഹാദിയയുടെ മൊഴി തെറ്റ്; സൈനബയുടെ ഡ്രൈവറാണ് ഷെഫിന്‍ ജഹാനെ കണ്ടെത്തിയതെന്ന് എന്‍.ഐ.എ

വിവാഹ വെബ് സൈറ്റിലൂടെയാണ് ഷെഫിന്‍ ജഹാനെ കണ്ടെത്തിയതെന്ന ഹാദിയയുടെ മൊഴി തെറ്റ്; സൈനബയുടെ ഡ്രൈവറാണ് ഷെഫിന്‍ ജഹാനെ കണ്ടെത്തിയതെന്ന് എന്‍.ഐ.എ

കൊച്ചി: വിവാഹ വെബ് സൈറ്റിലൂടെയാണ് ഷെഫിന്‍ ജഹാനെ കണ്ടെത്തിയതെന്ന ഹാദിയയുടെ മൊഴി തെറ്റാണെന്ന് എന്‍ഐഎയുടെ പുതിയ കണ്ടെത്തല്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകയായിരുന്ന സൈനബയുടെ ഡ്രൈവറാണ് ഹാദിയയ്ക്ക് വിവാഹം കഴിക്കാനായി ഷെഫിന്‍ ജഹാനെ കണ്ടെത്തിയതെന്നാണ് എന്‍.ഐ.എ കണ്ടെത്തിയത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഡ്രൈവറുടെ മൊഴി എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ട്. പുതിയ കണ്ടെത്തലുകളുമായി എന്‍ഐഎ ഉടനെ റിപ്പോര്‍ട്ട് നല്‍കിയേക്കും. ഹൈക്കോടതിയിലെ കേസില്‍ അനുകൂല ഉത്തരവ് ലഭിക്കാനാണ് ഹാദിയയും ഷെഫിന്‍ ജഹാനുമായുള്ള വിവാഹം പെട്ടെന്ന് നടത്തിയതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഹൈക്കോടതിയിലെ കേസില്‍ അനുകൂല ഉത്തരവ് ലഭിക്കുന്നതിന് വിവാഹം മികച്ച ഘടകമായിരിക്കുമെന്ന് സൈനബയ്ക്ക് അറിയാമായിരുന്നു. ഇതിനായി ഒരു മുസ്ലിം യുവാവിനെ കണ്ടെത്താന്‍ സൈനബ ഡ്രൈവറോട് നിര്‍ദേശിക്കുകയായിരുന്നു. ആ സമയത്ത് ഗള്‍ഫില്‍ നിന്ന് ലീവില്‍ നാട്ടിലെത്തിയ ഷെഫിന്റെ കാര്യം ഡ്രൈവര്‍ സൈനബയോട് പറയുകയായിരുന്നു. ഷെഫിന്റെ കാര്യങ്ങള്‍ അറിഞ്ഞ ഉടനെ സൈനബ ഹാദിയയുടെ വിവാഹം തീരുമാനിക്കുകയായിരുന്നെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്….

Read More

ഒരു കാരണവശാലും ഇവളെ വീട്ടില്‍ കയറ്റരുതെന്ന് താക്കീത് ചെയ്തവരുടെ fb യിലൊന്ന് കയറി നോക്കണം, ഹാദിയയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നവര്‍ എന്തുകൊണ്ട് എനിക്ക് നീതി നിഷേധിക്കുന്നു? മിശ്രവിവാഹിത പറയുന്നു

ഒരു കാരണവശാലും ഇവളെ വീട്ടില്‍ കയറ്റരുതെന്ന് താക്കീത് ചെയ്തവരുടെ fb യിലൊന്ന് കയറി നോക്കണം, ഹാദിയയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നവര്‍ എന്തുകൊണ്ട് എനിക്ക് നീതി നിഷേധിക്കുന്നു? മിശ്രവിവാഹിത പറയുന്നു

സമൂഹമാധ്യമങ്ങളിലൂടെ വലിയ പ്രഘോഷണങ്ങള്‍ നടത്തുന്നവര്‍ സ്വന്തം ജീവിതത്തില്‍ എപ്രകാരമാണ് ജീവിക്കുന്നത് എന്നത് വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ നേതാവുകൂടിയായ ഷാഹിന്‍ ജോജോ. ഹാദിയയ്ക്ക് സ്വാതന്ത്ര്യം വേണമെന്ന് മുറവിളി കൂട്ടുന്നവര്‍ പക്ഷെ അന്യമതസ്ഥനെ കെട്ടിയ സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കുകയാണെന്നാണ് ഷാഹിന്‍ ജോജോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം. എറണാകുളം ആലുവാ സ്വദേശിയായ ഷാഹിന്‍ ജോജോ 2005ലാണ് വിവാഹിതയാകുന്നത്. എന്നാല്‍, ഷാഹിന്റെ കുടുംബം ഈ ബന്ധം അംഗീകരിച്ചില്ല. ഷാഹിനെ വീട്ടില്‍ കയറാനോ അമ്മയെ കാണാനോ ഈ ബന്ധുക്കള്‍ അനുവദിച്ചിരുന്നുമില്ല. ഇതേ ആളുകള്‍ തന്നെയാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഹാദിയക്ക് സ്വാതന്ത്ര്യം വേണമെന്ന് ഉറക്കെ വിളിച്ചു പറഞ്ഞത് എന്ന് ഷാഹിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നു. ഇന്നലെ വൈകിട്ട് പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മലപ്പുറത്ത് ഫ്‌ളാഷ് മോബ് നടത്തിയ പെണ്‍കുട്ടികള്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ നടന്ന കാമ്പയിന്റെ കൂടി…

Read More

ഹാദിയയെ ഇന്ന് ദില്ലിയിലെത്തിക്കും: കനത്ത സുരക്ഷാ സന്നാഹവുമായി പൊലീസ്

ഹാദിയയെ ഇന്ന് ദില്ലിയിലെത്തിക്കും: കനത്ത സുരക്ഷാ സന്നാഹവുമായി പൊലീസ്

ദില്ലി: സുപ്രിംകോടതിയില്‍ ഹാജരാക്കാനായി ഹാദിയയെ ഇന്ന് ദില്ലിയിലെത്തിക്കും. കനത്ത സുരക്ഷാക്രമീകരണങ്ങളോടെ കൊച്ചിയില്‍ നിന്ന് വിമാനമാര്‍ഗമാകും യാത്ര. ഹാദിയയുടെ രക്ഷിതാക്കള്‍ക്കൊപ്പം ആറംഗ പൊലീസ് സംഘവും ദില്ലിക്ക് പുറപ്പെടും. മൊഴി രേഖപ്പെടുത്തുന്നതിനായി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് ഹാദിയയെ കോടതിയില്‍ ഹാജരാക്കുക. അതേസമയം സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി യാത്രാവിവരങ്ങള്‍ പൊലീസ് അതീവ രഹസ്യമായി സൂക്ഷിക്കുകയാണ്. ഇന്നലെ ഹാദിയയുടെ വീട്ടിലെത്തി അശോകനുമായി കൂടിക്കാഴ്ച നടത്തിയ ഡിവൈഎസ്പി വിമാനമാര്‍ഗം ഹാദിയയെ ദില്ലിക്ക് കൊണ്ട് പോകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത് എപ്പോഴെന്ന് പറയാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഹാദിയയെ കോടതിയില്‍ വിളിച്ചുവരുത്തി നിലപാട് അറിയുമെന്ന് ഒക്ടോബര്‍ 30 നാണ് സുപ്രിം കോടതി വ്യക്തമാക്കിയത്. ഹാദിയയുടെ പിതാവ് അശോകന്റെയും എന്‍ഐഎയുടെയും ശക്തമായ എതിര്‍പ്പ് തള്ളിക്കൊണ്ടായിരുന്നു ഹാദിയയുടെ ഭാഗം നേരിട്ട് കേള്‍ക്കാനുള്ള സുപ്രിംകോടതി തീരുമാനം. അതേസമയം ഹാദിയയുടെ നിലപാട് തുറന്ന കോടതിയില്‍ കേള്‍ക്കരുതെന്നും സൈനബയും സത്യസരണി ഭാരവാഹികളും കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട്…

Read More