സ്വാതന്ത്ര്യം ലഭിച്ചതില്‍ സന്തോഷം: ഹദിയ

സ്വാതന്ത്ര്യം ലഭിച്ചതില്‍ സന്തോഷം: ഹദിയ

കോഴിക്കോട്: ഒരുമിച്ചു ജീവിക്കാന്‍ വേണ്ടി നടത്തിയ നിയമപോരാട്ടത്തില്‍ കൂടെ നിന്ന പോപ്പുലര്‍ ഫ്രണ്ടിന് നന്ദിയെന്ന് ഹാദിയയും ഷെഫിന്‍ ജഹാനും. കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇ. അബൂബക്കറിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.മുസ്‌ലിമാകാന്‍ താന്‍ ആദ്യം മറ്റു സംഘടനകളെയാണ് സമീപിച്ചത്. എന്നാല്‍ ആരും സഹായിച്ചില്ല. പോപ്പുലര്‍ ഫ്രണ്ടാണ് സഹായിച്ചതെന്നും ഹാദിയ പറഞ്ഞു.പ്രായപൂര്‍ത്തിയായ തങ്ങള്‍ക്ക് സ്വന്തം തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. മറ്റു സംഘടനകളും സഹായങ്ങള്‍ നല്‍കയിട്ടുണ്ടെങ്കിലും അവകാശ സംരക്ഷണത്തിനായി നിയമ പോരാട്ടത്തിന് കൂടെ നിന്നത് പോപ്പുലര്‍ ഫ്രണ്ടാണ് എന്ന് ഷെഫിന്‍ ജഹാന്‍ വ്യക്തമാക്കി.രാത്രി വളരെ വൈകിയാണ് നാട്ടിലെത്തിയത്. മൂന്നു ദിവസത്തെ അവധിമാത്രമേയുള്ളൂ. സുഹൃത്തുക്കളേയും മാതാപിതാക്കളെയും കാണേണ്ടതുണ്ട്. അവധി കഴിഞ്ഞ് പോകുന്നതിന് മുമ്പ് മാധ്യമങ്ങളോട് വിശദമായി സംസാരിക്കുമെന്നും ഹാദിയയും ഷെഫിനും വ്യക്തമാക്കി.

Read More

ഹാദിയ മുസ്ലിമായി ജീവിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അച്ഛന്‍ അശോകന്‍

ഹാദിയ മുസ്ലിമായി ജീവിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അച്ഛന്‍ അശോകന്‍

ന്യൂഡല്‍ഹി: ഹാദിയ മുസ്ലിമായി ജീവിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് അച്ഛന്‍ അശോകന്‍ സുപ്രിംകോടതിയില്‍. പരമോന്നത കോടതിയില്‍ സമര്‍പിച്ച സത്യവാങ് മൂലത്തിലാണ് അശോകന്‍ നിലപാട് വ്യക്തമാക്കിയത്. തന്റെ ഭാര്യ ഒരു ഹിന്ദുമത വിശ്വാസിയാണ്. താനൊരു നിരീശ്വരവാദിയാണ്. മകള്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നതില്‍ എതിര്‍പ്പൊന്നുമില്ല. പക്ഷേ മകള്‍ തീവ്രവാദികളുടെ പിടിയില്‍ അകപ്പെടുന്നത് തടയണമെന്നും അശോകന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഹാദിയയെ യമനിലേക്ക് തട്ടിക്കൊണ്ടു പോയി ലൈംഗിക അടിമയാക്കാനായിരുന്നു നീക്കമെന്നും അശോകന്‍ ആരോപിച്ചു. ഹാദിയ കേസില്‍ എന്‍.ഐ.എ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് സുപ്രിംകോടതി വിശദമായി പരിശോധിക്കണമെന്നും അശോകന്‍ ആവശ്യപ്പെട്ടു. കേസ് വ്യാഴാഴ്ചസുപ്രിംകോടതി വീണ്ടും പരിഗണിക്കും.

Read More

ഹാദിയ കേസ്; ഷെഫിന്‍ ജഹാനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തു

ഹാദിയ കേസ്; ഷെഫിന്‍ ജഹാനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തു

  കൊച്ചി: ഹാദിയ കേസുമായി ബന്ധപ്പെട്ട് ഷെഫിന്‍ ജഹാനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തു. എന്‍ഐഎയുടെ കൊച്ചി ആസ്ഥാനത്തേക്കു വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഹാദിയയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് ഷെഫിന്റെ മൊഴിയിലെ പൊരുത്തക്കേടുകളെ തുടര്‍ന്നാണ് ചോദ്യം ചെയ്തത്. മൂന്നു മണിക്കൂറിലേറെ ചോദ്യംചെയ്യല്‍ നീണ്ടു. ചോദ്യം ചെയ്യലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. സുപ്രീംകോടതിയുടെ നിര്‍ണായക വിധിക്കു ശേഷം ഷെഫിന്‍ ജഹാന്‍ ഹാദിയയെ കാണാനെത്തുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നതിനിടെയാണ് പുതിയ വാര്‍ത്ത പുറത്തുവരുന്നത്. നിയമോപദേശം തേടിയശേഷം മാത്രം സേലത്തെ കോളജിലോ ഹോസ്റ്റലിലോ എത്തി ഹാദിയയെ കാണും എന്നാണ് മാധ്യമങ്ങളോട് ഷെഫിന്‍ പറഞ്ഞിരുന്നത്.

Read More

സേലത്തെ കോളേജിനെതിരെ ഹാദിയയുടെ അച്ഛന്‍ സുപ്രീം കോടതിയില്‍: ആര് അവശ്യപ്പെട്ടാലും കാണിക്കാനുള്ള പ്രദര്‍ശന വസ്തുവല്ല തന്റെ മകളെന്ന് അശോകന്‍

സേലത്തെ കോളേജിനെതിരെ ഹാദിയയുടെ അച്ഛന്‍ സുപ്രീം കോടതിയില്‍: ആര് അവശ്യപ്പെട്ടാലും കാണിക്കാനുള്ള പ്രദര്‍ശന വസ്തുവല്ല തന്റെ മകളെന്ന് അശോകന്‍

  ഡല്‍ഹി: ഹാദിയയെ കാണാന്‍ ഷെഫിന്‍ ജഹാനെ അനുവദിക്കുന്നത് ശരിയല്ല എന്ന് കാണിച്ച് സേലത്തെ കോളെജിനെതിരെ ഹാദിയയുടെ അച്ഛന്‍ അശോകന്‍ സുപ്രീം കോടതിയെ സമീപിക്കും. സുരക്ഷിതമായി പഠിക്കാനാണ് മകളെ കോളെജില്‍ പ്രവേശിപ്പിച്ചത്. ആര് അവശ്യപ്പെട്ടാലും കാണിക്കാനുള്ള പ്രദര്‍ശന വസ്തുവല്ല തന്റെ മകളെന്നും അശോകന്‍ പറഞ്ഞു. തീവ്രവാദക്കേസിലെ കണ്ണിയാണ് ഷെഫിന്‍ ജഹാന്‍. ഹാദിയ മാധ്യമങ്ങളെ കണ്ടത് കോടതീയലക്ഷ്യമെന്നും അശോകന്‍ പറഞ്ഞു. ക്യാമ്പസില്‍ ഫെഫിന് ഹാദിയയെ കാണാന്‍ കോളെജ് ഡീന്‍ അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് അശോകന്റെ പ്രതികരണം.ഹാദിയയെ സേലത്ത് പോയി കാണുമെന്ന് ഭര്‍ത്താവ് ഷെഫിന്‍ ജഹാനും നേരത്തെ പറഞ്ഞിരുന്നു. ഹാദിയ കോളജില്‍ പ്രവേശനം നേടിയ ശേഷമായിരിക്കും കാണുക. ഹാദിയ തന്നെ കാണരുതെന്ന് സുപ്രീം കോടതി ഉത്തരവില്‍ എവിടെയും പറയുന്നില്ലെന്നും ഷെഫിന്‍ ജഹാന്‍ പറഞ്ഞു. തനിക്ക് ഐഎസ് ബന്ധമുണ്ടെന്ന എന്‍ഐഎ വാദം അടിസ്ഥാനരഹിതമാണെന്നും ഹാദിയയും താനും ഒന്നാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷെഫിന്‍ ജഹാന്‍…

Read More

തന്റെ മകളെ കാണാന്‍ കഴിയുമോയെന്നറിയില്ല: ഹാദിയയുടെ പിതാവ് അശോകന്‍

തന്റെ മകളെ കാണാന്‍ കഴിയുമോയെന്നറിയില്ല: ഹാദിയയുടെ പിതാവ് അശോകന്‍

നെടുമ്പാശേരി: തന്റെ മകള്‍ തീവ്രവാദികളുടെ പ്രേരണയില്‍ അകപ്പെട്ടതാണെന്ന നിലപാടില്‍ ഉറച്ചുതന്നെ നില്‍ക്കുകയാണെന്ന് ഹാദിയ(അഖില)യുടെ പിതാവ് അശോകന്‍ .സുപ്രീംകോടതിയില്‍ മകളെ ഹാജരാക്കിയ ശേഷം കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം കൊച്ചി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. തനിക്ക് കോടതിയില്‍ പ്രതീക്ഷയുണ്ടെന്നും, ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധം തെളിയിക്കുന്ന നിരവധി തെളിവുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അതെല്ലാം അഭിഭാഷകന്‍ മുഖേന കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അശോകന്‍ പറഞ്ഞു. സൈനബയ്ക്ക് മുമ്പ് മറ്റ് ചിലരും അഖിലയെ മതംമാറ്റുന്നതിനായി ബോധപൂര്‍വ്വം ശ്രമിച്ചിരുന്നു. മകളെ കാണുന്നതിന് സേലത്ത് പോകുമോയെന്ന ചോദ്യത്തിന് തനിക്ക് അതിന് കഴിയുമോയെന്നത് അറിയില്ലെന്നും കോടതി വിധി ശരിയായ വിധത്തില്‍ പരിശോധിച്ച് കോടതിവിധിക്ക് അനുസരിച്ച് മാത്രമേ താന്‍ പ്രവര്‍ത്തിക്കുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ പൊന്നമ്മയോടപ്പമാണ് അശോകന്‍ എത്തിയത്. കനത്ത പോലീസ് അകമ്പടിയോടെയാണ് ഇരുവരും നാട്ടിലേക്ക് മടങ്ങിയത്.

Read More

ഹാദിയയെ സേലത്ത് പോയി കാണും: ശഫിന്‍ ജഹാന്‍

ഹാദിയയെ സേലത്ത് പോയി കാണും: ശഫിന്‍ ജഹാന്‍

ന്യൂഡല്‍ഹി: ഹാദിയയെ കാണുക തന്നെ ചെയ്യുമെന്ന് ശഫിന്‍ ജഹാന്‍. സേലത്തെ ബി.എച്ച്.എം.എസ് കോളജില്‍ ഹാദിയ പ്രവേശനം നേടിയ ശേഷമായിരിക്കും കൂടിക്കാഴ്ച നടക്കുക എന്നും ശഫിന്‍ ജഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹാദിയ തന്നെ കാണരുതെന്ന് സുപ്രീംകോടതി ഉത്തരവില്‍ എവിടെയും പറയുന്നില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി കോടതിയില്‍ സമീപിക്കേണ്ട ആവശ്യമില്ലെന്നും ശഫിന്‍ ചൂണ്ടിക്കാട്ടി. തനിക്ക് ഐ.എസ് ബന്ധമുണ്ടെന്ന എന്‍.ഐ.എ വാദം അടിസ്ഥാന രഹിതമാണ്. ഹാദിയയും താനും ഒന്നാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും ശഫിന്‍ ജഹാന്‍ വ്യക്തമാക്കി. കേരളത്തിലേക്ക് മടങ്ങവെ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് ശഫിന്‍ ജഹാന്‍ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

Read More

ഭര്‍ത്താവിനെ കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ: ഹാദിയ

ഭര്‍ത്താവിനെ കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ: ഹാദിയ

ന്യൂഡല്‍ഹി: ഭര്‍ത്താവിനെ കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ എന്ന് ഹാദിയ പറഞ്ഞു. ഹാദിയ സേലത്തെ ബി.എച്ച്.എം.എസ് കോളജിലേക്ക് പുറപ്പെടുന്നതിവു മുമ്പ് പത്രപ്രവ്ത്തകരോട് സംസാരിക്കുകയായിരുന്നു ഹാദിയ. ഇഷ്മുള്ള ഫ്രണ്ട്‌സിനെ കാണാനും സ്ഥലങ്ങളില്‍ പോവാനും കോടതി അനുവദിച്ചിട്ടുണ്ട്. അത്‌കൊണ്ട് തന്നെ ഭര്‍ത്താവിനെ കാണണമെന്നുള്ള ഉറച്ച നിലപാടിലാണ് ഹാദിയ. ഹാദിയയുടെ യാത്രക്കുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കേരളാ ഹൗസ് അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് യാത്രാ വേഗത്തിലാക്കിയത്. കേരളത്തില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഹാദിയക്കൊപ്പമുണ്ട്. അതേസമയം, ഹാദിയയുടെ മാതാപിതാക്കള്‍ ഇന്ന് കേരളത്തിലേക്ക് മടങ്ങും.കേരള ഹൈകോടതി വിവാഹം റദ്ദാക്കിയ വിധി നിലനില്‍ക്കുന്നതിനാല്‍, ഭര്‍ത്താവ ശഫിന്‍ ജഹാന്റെ കൂടെ പോകണമെന്നും ഭര്‍ത്താവിനെ കോളജിലെ രക്ഷിതാവായി പരിഗണിക്കണമെന്നുമുള്ള ഹാദിയയുടെ ആവശ്യം ചീഫ് ജസറ്റിസ് ദീപക മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അനുവദിച്ചില്ല. നേരത്തെ പുറപ്പെടുവിച്ച ഉത്തരവിലെ എല്ലാ വിഷയങ്ങളും നിലനില്‍ക്കുമെന്ന വ്യകതമാക്കിയ സുപ്രീംകോടതി, വിവാഹം…

Read More

അഖിലയെ സേലത്ത് എത്തിക്കാനുള്ള നടപടി വേഗത്തിലാക്കും

അഖിലയെ സേലത്ത് എത്തിക്കാനുള്ള നടപടി വേഗത്തിലാക്കും

ന്യൂഡല്‍ഹി: അഖില എന്ന ഹാദിയയെ സേലത്ത് എത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കി. സുപ്രീം കോടതി ഉത്തരവു പാലിക്കണമെന്നും നടപടികള്‍ വൈകരുതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് ഡല്‍ഹി കേരള ഹൗസ് അധികൃതരോട് നിര്‍ദേശിച്ചു. 1.20ന്റെ ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിയില്‍നിന്നു ഹാദിയയെ കോയമ്പത്തൂരിലേക്കു കൊണ്ടുപോകാനാണു ശ്രമം. അവിടെനിന്നു റോഡ് മാര്‍ഗം സേലത്തെ കോളജില്‍ എത്തിക്കും. എന്നാല്‍ മാതാപിതാക്കള്‍ 2.35നുള്ള വിമാനത്തില്‍ കൊച്ചിക്കു തിരിക്കുമെന്നാണു വിവരം. സേലത്തെ കോളജ് ഹോസ്റ്റലിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുകയാണ്. കോളജ് ഹോസ്റ്റല്‍ സൗകര്യങ്ങളും മറ്റും, മറ്റുള്ള വിദ്യാര്‍ഥികളെ പോലെ മാത്രമേ ഹാദിയയ്ക്കു ലഭ്യമാകൂ. എന്നാല്‍ ഹാദിയയ്ക്കു ചുറ്റും തമിഴ്‌നാട് പൊലീസിന്റെ ശക്തമായ സുരക്ഷാവലയമുണ്ടായിരിക്കും. വനിതാ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കാണു സുരക്ഷാചുമതല. ഹാദിയെ കാണുന്നതില്‍നിന്നു സന്ദര്‍ശകര്‍ക്കു വിലക്കില്ല. എന്നാല്‍, ഷെഫിന്‍ ജഹാനെ കാണാന്‍ അനുവദിക്കുമോയെന്ന കാര്യത്തില്‍ കോടതി വ്യക്തത വരുത്തിയില്ല. ഹോസ്റ്റലില്‍പോയി കാണുന്നതിനെ കുറിച്ചു നിയമോപദേശം തേടിയശേഷം തീരുമാനിക്കുമെന്നായിരുന്നു…

Read More

അല്‍പ്പസമയത്തിുള്ളില്‍ ഹാദിയ കോടതിയിലെത്തും

അല്‍പ്പസമയത്തിുള്ളില്‍ ഹാദിയ കോടതിയിലെത്തും

ന്യൂഡല്‍ഹി: ഹാദിയ അല്‍പ്പസമയത്തിനുള്ളില്‍ കോടതിയില്‍ ഹാജരാവും. വൈക്കം സ്വദേശി ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തു കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹാദിയ കോടതി വാദം കേള്‍ക്കുന്നത്. പുറകിലെ ഗെയ്റ്റിലൂടെ വെള്ള സഫാരിയിലാണ് ഹാദിയ കോടതിയിലെക്ക് പോയത്. ശനിയാഴ്ച രാത്രി ഡല്‍ഹിയില്‍ എത്തിയ ഹാദിയയെയും രക്ഷിതാക്കളെയും കേരള ഹൗസിലാണു പാര്‍പ്പിച്ചിരിക്കുന്നത്. കനത്ത പൊലീസ് കാവലിലാണു കേരള ഹൗസ്. അതേസമയം, ഹാദിയയെ അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന പിതാവിന്റെ ആവശ്യത്തെ എന്‍ഐഎ പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, ഷെഫിന്‍ ജഹാന്‍ കോടതിയില്‍ എത്തി. ഹാദിയയുടെ (അഖില) പിതാവ് അശോകന്റെ മൊഴി രേഖപ്പെടുത്തണമെന്ന അപേക്ഷയാണ് ആദ്യം പരിഗണിക്കുന്നത്. പിന്നീടു ഷെഫിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കും. ഷെഫിന്‍ തന്റെ ഭര്‍ത്താവാണെന്നു ശനിയാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ മാധ്യമപ്രവര്‍ത്തരോടു ഹാദിയ പറഞ്ഞിരുന്നു. എന്നാല്‍, അതു കണക്കിലെടുക്കേണ്ടെന്നാണ് എന്‍ഐഎ…

Read More