ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ക്യൂ നിയന്ത്രിക്കാന്‍ താല്കാലിക ജീവനക്കാര്‍ക്കു പകരം പൊലീസിനെ വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ക്യൂ നിയന്ത്രിക്കാന്‍ താല്കാലിക ജീവനക്കാര്‍ക്കു പകരം പൊലീസിനെ വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി : ഗുരുവായൂര്‍ ക്ഷേത്രത്തിലെ ക്യൂ നിയന്ത്രിക്കാന്‍ താല്കാലിക ജീവനക്കാര്‍ക്കു പകരം പൊലീസിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ പുത്തൂര്‍ സ്വദേശി കെ.എസ്. സുബോധ് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കി.നിര്‍മ്മാല്യം തൊഴാനുള്ള ക്യൂവിലേക്ക് താല്കാലിക ജീവനക്കാര്‍ സ്വന്തം ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നതു മൂലം ക്യൂ നില്‍ക്കുന്ന ഭക്തര്‍ക്ക് മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വരുന്നെന്നും ചോദ്യം ചെയ്താല്‍ ഇവര്‍ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുമെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിക്കാരന്‍ ഫെബ്രു. 22 ന് രാത്രി ഒമ്പതിന് തൊട്ടടുത്ത ദിവസത്തെ നിര്‍മ്മാല്യം തൊഴാന്‍ ക്യൂവില്‍ നിന്നു. രാത്രി ഒരുമണിയോടെ ശരീരശുദ്ധി വരുത്താനായി നിലവിലെ സംവിധാനം അനുസരിച്ച് ടോക്കണെടുത്തു പോയി മടങ്ങി വന്നപ്പോള്‍ താല്കാലിക ജീവനക്കാര്‍ ക്യൂവില്‍ നില്‍ക്കാന്‍ അനുവദിച്ചില്ലെന്നും ചോദ്യം ചെയ്ത തന്നെ തള്ളിത്താഴെയിട്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ജീവനക്കാരന്റെ കൈയേറ്റം കാരണം നിര്‍മ്മാല്യം തൊഴാനായില്ല. അടുത്തിടെ ഇത്തരം നിരവധി സംഭവങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലുണ്ടാകുന്നുണ്ട്….

Read More

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്

  തൃശൂര്‍: ദിലീപ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെ 6 മണിക്ക് ഉഷപൂജക്ക് മുമ്പ് ക്ഷേത്രത്തിലെത്തിയ ദിലീപ്, ഉഷപൂജക്ക് ശേഷം സോപാനത്ത് കദളിക്കുലയും, നെയ്യും വച്ച് ഭഗവാനെ തൊഴുതു.ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ നമ്പൂരിക്ക് ദക്ഷിണ നല്‍കി പ്രസാദം വാങ്ങി. ദര്‍ശനത്തിന് ശേഷം കദളിപ്പഴം, പഞ്ചസാര, വെണ്ണ എന്നിവ കൊണ്ട് തുലാഭാരം നടത്തി. 75 കിലോ വീതം തട്ടില്‍ പണം കൂടാതെ ഇരുപത്തിയാറായിരത്തി അഞ്ഞൂറ്റി അമ്പത്തഞ്ച് രൂപ ദേവസ്വത്തിലടച്ചു. ഉപദേവത മാരെയും തൊഴുത് പുറത്തെ ഗണപതി കോവിലില്‍ തേങ്ങയുടച്ചാണ് ദിലീപ് മടങ്ങിയത്. കൂടെ പ്രേമന്‍ എന്ന നിര്‍മ്മാതാവ് മാത്രമാണ് ഉണ്ടായിരുന്നത്.

Read More

ഗുരുവായൂരില്‍ തനിക്ക് ക്ഷേത്രപ്രവേശനം സാധ്യമോ? ദീര്‍ഘകാലമായ സ്വപ്നത്തെ കുറിച്ച് യേശുദാസ്

ഗുരുവായൂരില്‍ തനിക്ക് ക്ഷേത്രപ്രവേശനം സാധ്യമോ? ദീര്‍ഘകാലമായ സ്വപ്നത്തെ കുറിച്ച് യേശുദാസ്

കൊല്ലം: അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് ഗുരുവായൂരില്‍ നിന്ന് മാറ്റുന്ന കാലം വരുമോ? ഇത് ചോദിക്കുന്നത് വേറെ ആര്‍ക്കും വേണ്ടിയല്ല ഗാനഗന്ധര്‍വന്‍ യേശുദാസിന് വേണ്ടിയാണ്, മലയാളികളുടെ സ്വന്തം ദാസേട്ടനുവേണ്ടി. തന്നെ ഇനിയെങ്കിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറ്റുമോ എന്നു ഗാനഗന്ധര്‍വന്‍ ഡോ.കെ.ജെ യേശുദാസ്. പത്മവിഭൂഷിതനായ യേശുദാസിനു കൊല്ലം പൗരാവലി നല്‍കിയ ആദരത്തില്‍ സംസാരിക്കുമ്പോണ് യേശുദാസിന്റെ ചോദ്യം. ദൈവത്തിന് രൂപവും ഭാവവും ഇല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പത്മവിഭൂഷണ്‍ നേടിയ യേശുദാസിനെ സ്വരലയയുടെ നേതൃത്തില്‍ കലാകേരളവും കൊല്ലം പൗരാവലിയും ആദരിച്ചു. നടി ശാരദ, വയലിനിസ്റ്റ് എല്‍.സുബ്രഹ്മണ്യം തുടങ്ങിയവര്‍ക്കും ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു. സ്വരലയയുടെ സ്വീകരണവും ആദരവും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു യേശുദാസ്. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി സമ്മാനിച്ച ഇടക്ക കൊട്ടിക്കൊണ്ടായിരുന്നു യേശുദാസിന്റെ ചോദ്യം. പതിറ്റാണ്ടുകളായി താന്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന സ്വപ്നത്തെ കുറിച്ച് യേശുദാസ് ചോദിച്ചു. ‘ഇനിയെങ്കിലും എന്നെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍…

Read More