ചരിത്രം കഥ പറയുന്നയുന്നൊരു ദ്വീപ്

ചരിത്രം കഥ പറയുന്നയുന്നൊരു ദ്വീപ്

ചരിത്രം കഥ പറയുന്നയുന്നൊരു അത്ഭുത ദ്വീപ് ഗുജറാത്തിലുണ്ട്. പോര്‍ച്ചുീസ് സംസ്‌ക്കാരവും ഇന്ത്യന്‍ സംസ്‌ക്കാരവും ഒത്തു ചേര്‍ന്ന് വേറിട്ട് അനുഭവം സമ്മാനിക്കുന്ന ദ്വീപാണ് ഗുജറാത്തിലെ ദിയു ദ്വീപ്. ഗുജറാത്തിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമായതിനാല്‍ തന്നെ സംസ്ഥാനത്തിന്റെ തനത് രുചി വിഭവങ്ങള്‍ കൂടി ഇവിടെ എത്തുന്നവര്‍ക്ക് രുചിക്കാം.ഗുജറാത്തിലെ സൗരാഷ്ട്ര ജില്ലയുടെ തെക്കേമുനമ്പിലാണ് ദിയു ദ്വീപ് സ്ഥിതി ചെയ്യുന്നത്. കേന്ദ്ര ഭരണ പ്രദേശം കൂടിയാണ് ദിയു ദ്വീപ് സ്ഥിതി ചെയ്യുന്നത്. ദിയുവില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ ഫാദും ഗ്രാമത്തിലാണ് ഗംഗേശ്വര്‍ ക്ഷേത്രം. ഗുഹയ്ക്കുള്ളിലായാണ് ക്ഷേത്രം. പ്രതിഷ്ഠ ശിവനാണ്. ദിയുവില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് മനോഹരമായ നഗോവ തീരം. അര്‍ധവൃത്താകൃതിയിലാണ് ഈ തീരം. ദിയുവിലെ തന്നെ ഏറ്റവും വലുതും ശാന്തമനോഹരവുമായ മറ്റൊരു ബീച്ചാണ് ഗോഗ്ല. വാട്ടര്‍ സ്പോര്‍ട്സുകള്‍ നടക്കുന്നത് ഇവിടെയാണ്. മറ്റൊരു ബീച്ച് ദിയുവില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള…

Read More

അമൂല്‍ പെണ്‍കുട്ടിയാണ് താരം, മാര്‍ക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം അമൂലിന്

അമൂല്‍ പെണ്‍കുട്ടിയാണ് താരം, മാര്‍ക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം അമൂലിന്

മുംബൈ: ആകെ കമ്പനി ബജറ്റിന്റെ ഒരു ശതമാനത്തില്‍ താഴെ വരുന്ന തുക ചെലവഴിച്ച് വിപണി പിടിച്ചടക്കുന്ന അമൂല്‍ മാജിക്കിനെ തേടി പുതിയൊരു അംഗീകാരം കൂടി. ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ഐഎഎഐ) ഈ വര്‍ഷത്തെ മാര്‍ക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരമാണ് അമൂലിന് കഴിഞ്ഞ ദിവസം ലഭിച്ചത്. ഗുജറാത്ത് കോ- ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ ( ജിസിഎംഎംഎഫ്) യുടെ ബ്രാന്‍ഡാണ് അമൂല്‍. പാലും പാലുല്‍പ്പന്നങ്ങളുമാണ് അമൂല്‍ ബ്രാന്‍ഡിലൂടെ വില്‍പ്പന നടത്തുന്നത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ജിസിഎംഎം മാനേജിംഗ് ഡയറക്ടര്‍ ആര്‍ എസ് സോധി പുരസ്‌കാരം ഏറ്റുവാങ്ങി. 41,000 കോടി രൂപ വിപണി മൂല്യമുളള ബ്രാന്‍ഡാണ് അമൂല്‍. 36 ലക്ഷം കര്‍ഷകരാണ് അമൂലിന് കീഴില്‍ വരുന്നത്. രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുളള പാല്‍- പാലുല്‍പ്പന്ന ബ്രാന്‍ഡാണ് അമൂല്‍. ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയിട്ടുളള മാര്‍ക്കറ്റിങ് സ്ട്രാറ്റര്‍ജി പിന്‍തുടരുന്ന അമൂലിന്റെ…

Read More

ഗുജറാത്തില്‍ സ്വകാര്യ ഭാഗത്തടക്കം നൂറോളം മുറിവുകളുമായി പതിനൊന്നുകാരിയുടെ മൃതദേഹം കണ്ടെടുത്തു

ഗുജറാത്തില്‍ സ്വകാര്യ ഭാഗത്തടക്കം നൂറോളം മുറിവുകളുമായി പതിനൊന്നുകാരിയുടെ മൃതദേഹം കണ്ടെടുത്തു

സൂറത്ത്: രാജ്യത്തെ നടുക്കിയ കഠുവ സംഭവത്തിന് പിന്നാലെ ഗുജറാത്തിലെ സൂറത്തില്‍ 11-വയസുകാരി ക്രൂര ബലാത്സംഗത്തിനിരയായതിനു ശേഷം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്വകാര്യ ഭാഗത്തടക്കം നൂറോളം മുറിവുകളുമായി 11-കാരിയുടെ മൃതദേഹം സൂറത്തില്‍ കണ്ടെടുത്തു. എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഏഴ് ദിവസത്തോളം പെണ്‍കുട്ടി പീഡനത്തിരയായെന്നാണ് കരുതുന്നത്. ശരീരത്തിലെ മുറിവുകള്‍ക്ക് ഒരു ദിവസം മുതല്‍ ഏഴ് ദിവസം വരെ പഴക്കമുണ്ട്. മൃതദേഹത്തില്‍ നിന്നുള്ള സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്. കുട്ടിയുടെ ശരീരത്തിലുള്ള മിക്ക പരിക്കുകളും മരം കൊണ്ടുള്ള ആയുധം മൂലമുള്ളതാണെന്നാണ് കരുതുന്നത്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയിരിക്കുന്നതെന്ന് സൂറത്ത് സിവില്‍ ആശുപത്രിയിലെ ഫോറന്‍സിക് തലവന്‍ ഗണേഷ് ഗൊവേക്കര്‍ പറഞ്ഞു. ഏപ്രില്‍ ആറിന് സൂറത്തിലെ ഭെസ്താന്‍ മേഖലയിലെ ഒരു ക്രിക്കറ്റ് മൈതാനത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മരിച്ച പെണ്‍കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്.

Read More

സ്വന്തം തട്ടകത്തില്‍ നിന്നും മോഡിക്ക് തിരിച്ചടി

സ്വന്തം തട്ടകത്തില്‍ നിന്നും മോഡിക്ക് തിരിച്ചടി

അഹമ്മദാബാദ്: നോട്ട് പരിഷ്‌കരണവുമായി ബന്ധപ്പെട്ടു സ്വന്തം തട്ടകമായ ഗുജറാത്തില്‍ നിന്നും മോഡിക്ക് തിരിച്ചടി.സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ കര്‍ഷകരടക്കമുള്ള പാവപ്പെട്ടവരെ ഉദ്ദേശിച്ചാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യായീകരണങ്ങള്‍ക്കു തിരിച്ചടി. ഗുജറാത്തിലെ ഡീസയില്‍ ശനിയാഴ്ച പ്രധാനമന്ത്രി നടത്തിയ അവകാശവാദങ്ങളാണ് ഞായറാഴ്ച സൂറത്തില്‍ നടത്തിയ പടുകൂറ്റന്‍ കര്‍ഷക റാലി തള്ളിയത്.സംസ്ഥാനത്തെ ഗ്രാമീണ സമ്ബദ്‌മേഖലയെ തകര്‍ത്ത സഹകരണ ബാങ്കുകളുടെ നിയന്ത്രണമടക്കമുള്ള കാര്യങ്ങളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീര്‍പ്പായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നു കര്‍ഷകക്കൂട്ടായ്മ വ്യക്തമാക്കി. സഹകരണ ബാങ്കുകള്‍ക്കുമേല്‍ ഇടപാടു നിയന്ത്രണം കൊണ്ടുവന്നു കര്‍ഷകരടക്കമുള്ള പാവപ്പെട്ടവരെ പട്ടിണിയിലേക്കു തള്ളിയിട്ട കേന്ദ്ര നിലപാടിനെതിരെയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. കഴിഞ്ഞ മാസവും സൂറത്ത് നഗരം ഉപരോധിച്ചു കര്‍ഷകര്‍ പ്രതിഷേധം അറിയിച്ചിരുന്നു. അതിനു ശേഷം ഇതുവരെയും ബാങ്കുകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ കഴിയാത്തതിനാലായിരുന്നു റാലി. സൂറത്തിലെ ജഹാംഗിര്‍പുരയില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിനു കര്‍ഷകര്‍ പങ്കെടുത്തു. ഗോതമ്ബും പഞ്ചസാരയും മുഖ്യമായി ഇറക്കുമതി ചെയ്യുന്ന ഗുജറാത്തിലെ കണ്ട്്‌ള, മുന്ദ്ര…

Read More