അണുബാധയില്‍ നിന്നും സംരക്ഷണം പേരക്കയിലൂടെ

അണുബാധയില്‍ നിന്നും സംരക്ഷണം പേരക്കയിലൂടെ

പേരയ്ക്കയിലടങ്ങിയിരിക്കുന്ന ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക നല്ലതാണ്. വിറ്റാമിന്‍ സി, ഇരുമ്പ് എന്നിവയടങ്ങിയ ഫലമാണ് പേരയ്ക്ക. പേരയ്ക്കയിലെ വിറ്റാമിന്‍ സി ശരീരത്തില്‍ അമിതമായി എത്തുന്ന കാല്‍സ്യം ആഗിരണം ചെയ്യും. പേരയ്ക്ക തരുന്ന പ്രധാന ഗുണങ്ങള്‍ നോക്കാം. അണുബാധയില്‍ നിന്നും സംരക്ഷണം.. പേരയ്ക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ഇരുമ്പ് എന്നിവ വൈറസ് അണുബാധയില്‍ നിന്നു സംരക്ഷണം നല്‍കുന്നു. ശരീരത്തിന് പ്രതിരോധശക്തി ലഭിക്കാനും പേരയ്ക്ക നല്ലതാണ്. വൃക്കയിലെ കല്ല് ഇല്ലാതാക്കും.. പേരയ്ക്കയിലെ വിറ്റാമിന്‍ സി ശരീരത്തില്‍ അമിതമായി എത്തുന്ന കാല്‍സ്യം ആഗിരണം ചെയ്യുന്നതിനു സഹായകം. അതിനാല്‍ വൃക്കയില്‍ കല്ലുണ്ടാകുന്നതിനുളള സാധ്യത കുറയുന്നു. രക്തസമ്മര്‍ദം നിയന്ത്രിക്കും.. പേരയ്ക്കയില്‍ ഏത്തപ്പഴത്തില്‍ ഉളളതിന് തുല്യമായ അളവില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ശരീരത്തിലെ രക്തസമ്മര്‍ദം നിയന്ത്രണവിധേയമാക്കുന്നതിനു സഹായകം. ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും സഹായകം. കണ്ണുകളുടെ ആരോഗ്യത്തിന്.. പേരയ്ക്കയില്‍ വിറ്റാമിന്‍ എ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍…

Read More