ജി.എസ്.ടി : വരുമാനം കുറയുന്നു

ജി.എസ്.ടി  : വരുമാനം കുറയുന്നു

ചരക്ക്‌സേവന നികുതി (ജി.എസ്.ടി.) യിലെ കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം (സി.ജി.എസ്.ടി.) നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ കുറഞ്ഞതായി സൂചന. കേന്ദ്ര ചരക്ക് സേവന നികുതി (സി.ജി.എസ്.ടി.) യായി നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സര്‍ക്കാരിനു ലഭിച്ചത് 50,400 കോടി രൂപയാണ്. സംയോജിത ചരക്ക്‌സേവന നികുതിയിലൂടെ (ഐ.ജി.എസ്.ടി.) ഇതേ കാലയളവില്‍ 42,400 കോടി രൂപയും ലഭിച്ചു. ഓരോ പാദത്തിലും നികുതി വരുമാനത്തില്‍ 10 ശതമാനം വര്‍ധന കണക്കാക്കിയാല്‍ 51,700 കോടി രൂപയായാണ് കേന്ദ്ര സര്‍ക്കാരിന്റെ നികുതി വരുമാനം ഉയരേണ്ടത്. നികുതി വരുമാനത്തിലുണ്ടാകുന്ന കുറവ് 2018-19 ല്‍ ലക്ഷ്യം വച്ചിരിക്കുന്ന ധനക്കമ്മി ഉയര്‍ത്താന്‍ ഇടയാക്കും.

Read More

സാനിറ്ററി നാപ്കിന്‍ ജി.എസ്.ടി യില്‍ നിന്നും ഒഴിവാക്കി

സാനിറ്ററി നാപ്കിന്‍ ജി.എസ്.ടി യില്‍ നിന്നും ഒഴിവാക്കി

ന്യൂഡല്‍ഹി: സാനിറ്ററി നാപ്കിനെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കിയതായി മഹാരാഷ്ട്ര ധനമന്ത്രി സുധീര്‍ മുങ്കന്‍തിവാര്‍ പറഞ്ഞു. ഏറെക്കാലമായുള്ള ആവശ്യമായിരുന്നു ഇത്. ജിഎസ്ടി കൗണ്‍സിലിന്റെ 28-ാം യോഗത്തിലാണ് തീരുമാനമെടുത്തത്. 40 കൈത്തറി ഉല്‍പന്നങ്ങളുടെയും 32 സേവനങ്ങളുടെയും സാനിട്ടറി നാപ്കിന്‍ ഉള്‍പ്പെടെയുള്ള 35 ചരക്കുകളുടെയും നികുതി കുറയ്ക്കല്‍, അപ്ലറ്റ് ട്രൈബ്യൂണല്‍ രൂപീകരണം, റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ലളിതമാക്കല്‍ തുടങ്ങിയവ ചരക്ക്, സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ എന്നിവ പരിഗണിക്കാനാണു യോഗം ചേര്‍ന്നത്.

Read More

ലസ്സിപ്രിയ്യരുടെ ശ്രദ്ധക്ക്; റെയ്ഡില്‍ പിടികൂടിയത് പഴകിയ തൈരും പുഴുക്കള്‍ വളരുന്ന ലസ്സി പാത്രങ്ങളും പട്ടികാഷ്ഠവും.

ലസ്സിപ്രിയ്യരുടെ ശ്രദ്ധക്ക്; റെയ്ഡില്‍ പിടികൂടിയത് പഴകിയ തൈരും പുഴുക്കള്‍ വളരുന്ന ലസ്സി പാത്രങ്ങളും പട്ടികാഷ്ഠവും.

എറണാകുളം: ലസ്സി കടകളുടെ ഗോഡൗണില്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയത് പഴകിയ തൈരും പുഴുക്കള്‍ വളരുന്ന ലസ്സി പാത്രങ്ങളും പട്ടികാഷ്ഠവും. എറണാകുളം നഗരത്തില്‍ മുഴുവന്‍ ലസ്സി വിതരണം ചെയ്യുന്ന ഗോഡൗണിലാണ് റെയ്ഡ് നടന്നത്. ചുരുങ്ങിയ കാലഘട്ടത്തില്‍ നഗരത്തിലെ എല്ലാ സ്ഥലങ്ങളിലും ലസ്സി കടകള്‍ തുടങ്ങിയത് ശ്രദ്ധയില്‍ പെട്ട സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ലസ്സി ഗോഡൗണില്‍ റെയ്ഡ് നടന്നത്. ജിഎസ്ടി ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മിഷണര്‍ ജോണ്‍സണ്‍ ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. കൊച്ചിയിലെ മാമംഗലം പൊറ്റക്കുഴിറോഡിലെ ഭാഗ്യധാരാലൈനിലെ ഇരുനില വീട്ടിലെ ലസ്സി ഉല്‍പാദന കേന്ദ്രത്തിലായിരുന്നു റെയ്ഡ്. വളര്‍ത്തുനായ്ക്കളുടെ വിസര്‍ജ്യം അടക്കമുള്ളയിടത്താണ് ലസ്സി നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തു സൂക്ഷിച്ചിരുന്നത്. അന്യ സംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. കൃത്രിമ ലസ്സിയുണ്ടാക്കുന്നതിനുള്ള പൊടിയും സംഘം പിടിച്ചെടുത്തു. മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം രാസവസ്തുക്കളാണ് ഇവിടെ ഉപയോഗിക്കുന്നത്….

Read More

ആധാറിനും ജി എസ് ടി !!!

ആധാറിനും ജി എസ് ടി !!!

ആധാര്‍ അപ്ഡേറ്റ് ചെയ്യാന്‍ ഇനി അഞ്ചുരൂപ അധികം നല്‍കേണ്ടിവരും. അപ്ഡേറ്റ് ചെയ്യുന്നതിന് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഈടാക്കുന്നതുകയിന്മേല്‍ 18 ശതമാനം ജിഎസ്ടി കൂടി ചുമത്താന്‍ തീരുമാനിച്ചതിനെതുടര്‍ന്നാണിത്. നിലവില്‍ ആധാറില്‍ വിവരങ്ങള്‍ പുതുക്കുന്നതിന് 25 രൂപയാണ് ഈടാക്കുന്നത്. അഞ്ചുരൂപകൂടി കൂടുമ്പോള്‍ അടുത്തയാഴ്ചമുതല്‍ 30 രൂപയാണ് നല്‍കേണ്ടിവരിക. അതേസമയം, ആധാര്‍ എന്‍ റോള്‍മെന്റിന് ഈതുക ബാധകമല്ലെന്ന് യുഐഡിഎഐ ട്വിറ്ററിലൂടെ വ്യക്തമാക്കി. ജനനതിയതി, ലിംഗം, സെല്‍ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, ബയോമെട്രിക് വിവരങ്ങള്‍ തുടങ്ങിയവയാണ് അപ്ഡേറ്റ് ചെയ്യാന്‍ കഴിയുക. 25 രൂപയോടൊപ്പം 18 ശതമാനം ജിഎസ്ടികൂടി ചേരുമ്പോള്‍ 29.50 രൂപയാണ് വരിക. എന്നാല്‍ ഇത് 30 രൂപയാക്കി നിശ്ചയിക്കുകയായിരുന്നു.

Read More

ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ജിഡിപി നിരക്കില്‍ നേരിയ വര്‍ധന: 5.7ല്‍ നിന്ന് 6.3 ശതമാനമായി ഉയര്‍ന്നു

ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ജിഡിപി നിരക്കില്‍ നേരിയ വര്‍ധന: 5.7ല്‍ നിന്ന് 6.3 ശതമാനമായി ഉയര്‍ന്നു

ന്യൂഡല്‍ഹി: ചരക്ക്, സേവന നികുതി (ജിഡിപി) നടപ്പാക്കിയതിന് പിന്നാലെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (ജിഡിപി) വര്‍ധനവ്. ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാമത്തെ ക്വാര്‍ട്ടറിലാണ് ജിഡിപിയില്‍ വര്‍ധനവു രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈ- സെപ്റ്റംബര്‍ ത്രൈമാസത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 6.3 ശതമാനമായി. കഴിഞ്ഞ അഞ്ച് ക്വാര്‍ട്ടറുകളില്‍ പടിപടിയായി കുറഞ്ഞ ശേഷമാണ് ജിഡിപി വളര്‍ച്ചാ നിരക്കില്‍ വീണ്ടും വര്‍ധനവു രേഖപ്പെടുത്തിയിരിക്കുന്നത് ഖനന, നിര്‍മാണ മേഖലകള്‍ മാന്ദ്യത്തില്‍നിന്ന് തിരിച്ചുകയറിയതാണ് ജിഡിപി വളര്‍ച്ചാ നിരക്കിലും വര്‍ധനയ്ക്കു കാരണമെന്നാണ് വിലയിരുത്തല്‍.ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദമായ ഏപ്രില്‍ – ജൂണ്‍ ത്രൈമാസത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 5.7 ശതമാനമായി താഴ്ന്നിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായിരുന്നു ഇത്. കഴിഞ്ഞ പാദത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 5.7 ശതമാനത്തിലേക്കു താഴ്ന്നത് ഏറെ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. ജിഎസ്ടി നടപ്പാക്കിയതിലെ അപാകതയാണ് ഇതിനു കാരണമെന്നായിരുന്നു…

Read More

റിയല്‍ എസ്റ്റേറ്റിലും ജിഎസ്ടി വരും: അരുണ്‍ ജയ്റ്റ്‌ലി

റിയല്‍ എസ്റ്റേറ്റിലും ജിഎസ്ടി വരും: അരുണ്‍ ജയ്റ്റ്‌ലി

വാഷിങ്ടണ്‍: നികുതി പിരിവിന് ഏറ്റവും സാധ്യതയുള്ള മേഖലയാണ് റിയല്‍ എസ്റ്റേറ്റ് എന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇത് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് റിയല്‍ എസ്റ്റേറ്റിനെയും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുന്നത്. ഈ വിഷയം നവംബറിന് ഗുവാഹാട്ടിയില്‍ നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ശില്‍പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനമന്ത്രി. ചില സംസ്ഥാനങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഇത് ഗൗരവമായി ചിന്തിക്കേണ്ട കാര്യം തന്നെയാണെന്നാണ് താന്‍ കരുതുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഇതിന് ചില സംസ്ഥാനങ്ങള്‍ അനുകൂലമാണ് മറ്റ് ചിലര്‍ അനുകൂലവുമല്ല. അതുകൊണ്ട് തന്നെ ഇതില്‍ ഗൗരവമായി ചര്‍ച്ച നടത്തേണ്ടതുണ്ട്. ഭൂമിയിടപാടിനെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവന്നാല്‍ അത് ഭൂമിവാങ്ങുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യും. കള്ളപ്പണത്തിന്റെ വലിയ തോതിലുള്ള വരവ് തടയാന്‍ ഇത് സഹായിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 12 ശതമാനമെങ്കിലും…

Read More

ജി എസ് ടി നിരക്കുകള്‍ കുറക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി

ജി എസ് ടി നിരക്കുകള്‍ കുറക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി

  ഫരീദാബാദ്: വരുമാന നഷ്ടം പരിഹരിച്ച ശേഷം ചരക്ക് സേവന നികുതിയുടെ നിരക്കുകള്‍ കുറയ്ക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കൂടുതല്‍ പദ്ധതികള്‍ പിന്നീട് പ്രഖ്യാപിക്കാന്‍ കഴിയുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നുതന്നെ വിമതസ്വരങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നികുതിഘടനയില്‍ മാറ്റം വരുത്തേണ്ടതുണ്ട്, അതിനുള്ള സാധ്യതയുമുണ്ട്. നികുതിഭാരം കുറഞ്ഞാല്‍ മാത്രമേ സാധാരണക്കാര്‍ക്ക് മുന്നേറാനാകൂ. വരുമാന നഷ്ടം നികത്തിയാല്‍ വലിയ തരത്തിലുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സാധ്യമാകും. നമുക്ക് കുറഞ്ഞ നികുതി നിരക്കുകള്‍ കൊണ്ടുവരാനാകുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. നിലവല്‍ ജിഎസ്ടിക്ക് പൂജ്യം മുതല്‍ 28 ശതമാനം വരെ നികുതി നിരക്കില്‍ നാല് സ്ലാബുകളാണുള്ളത്. നോട്ട് അസാധുവാക്കല്‍ നടപടിയും ചരക്ക്, സേവന നികുതി സംവിധാനവും രാജ്യത്തിനു ഗുണം മാത്രമെ ചെയ്തിട്ടുള്ളൂവെന്നും കഴിഞ്ഞ രണ്ടുമാസത്തിനിടെ പ്രതീക്ഷിച്ചിരുന്ന തരത്തില്‍ തന്നെ നികുതി സംഭരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അരുണ്‍ ജെയ്റ്റ്ലി…

Read More

പെട്രോള്‍, ഡീസല്‍ വ്യാപാര മേഖല ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവരണമെന്ന് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

പെട്രോള്‍, ഡീസല്‍ വ്യാപാര മേഖല ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവരണമെന്ന് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

തൃശൂര്‍: പെട്രോള്‍, ഡീസല്‍ വ്യാപാര മേഖല ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം ജിഎസ്ടി കൗണ്‍സിലിനു വീണ്ടും ശുപാര്‍ശ.ജിഎസ്ടി ഏര്‍പ്പെടുത്തുക മാത്രമാണു പെട്രോള്‍ വില കുറയ്ക്കാന്‍ ഫലപ്രദമായ മാര്‍ഗം, എന്നാല്‍ അനുകൂല സമീപനമല്ല ജിഎസ്ടി കൗണ്‍സിലിന്റേതെന്നും വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. വീണ്ടും ഇക്കാര്യം കൗണ്‍സിലിനു മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്. ഇപ്പോള്‍ പെട്രോള്‍ വിലയില്‍ നല്ലൊരു ശതമാനം സംസ്ഥാന സര്‍ക്കാരുകളുടെ നികുതി വിഹിതമാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വികസനത്തിനു ലഭ്യമാകുന്ന വലിയൊരു ഫണ്ട് ഈ നികുതിയാണ്. പെട്രോള്‍ വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ വിചാരിച്ചാലും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

Read More

പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരണമെന്ന് പെട്രോളിയം മന്ത്രി

പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരണമെന്ന് പെട്രോളിയം മന്ത്രി

ഹരിയാന: പെട്രോളിയം ഉത്പന്നങ്ങള്‍ ചരക്ക് സേവന നികുതി (ജി.എസ്.ടി) യുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഇതുസംബന്ധിച്ച ധാരണയില്‍ എത്തണമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രകൃതി ക്ഷോഭംമൂലം അമേരിക്കയിലെ എണ്ണയുത്പാദനം 13 ശതമാനം കുറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവില കുറയാന് ഇത് അടക്കമുള്ളവയാണ് കാരണം. എന്നാല് സമ്പദ് വ്യവസ്ഥ ശക്തിപ്പെടുന്നതിന് വില നിര്ണയാവകാശം എണ്ണക്കമ്പനികള്ക്ക് നല്‌കേണ്ടത് ആവശ്യമാണ്. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള കോണ്ഗ്രസിന്റെ നീക്കത്തെ അദ്ദേഹം രൂക്ഷമായ ഭാഷയില് വിമര്ശിച്ചു. ഭരണത്തില് ഉണ്ടായിരുന്ന കാലത്ത് അവര് ജനങ്ങളെ കൊള്ളയടിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല് ബി.ജെ.പി ജനക്ഷേമം ലക്ഷ്യമാക്കിയാണ് പ്രവര്ത്തിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങള്ക്ക് ഉയര്ന്ന നികുതി ചുമത്തുന്നതിനെയും അദ്ദേഹം ന്യായീകരിച്ചു. കഴിഞ്ഞ മൂന്ന് വര്ഷമായി റോഡ്,…

Read More

ജിഎസ്ടി നിരക്കുകളില്‍ നേരിയ ആശ്വാസം

ജിഎസ്ടി നിരക്കുകളില്‍ നേരിയ ആശ്വാസം

  ഹൈദരാബാദ്: ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ജിഎസ്ടി നിരക്കുകളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു. ദോശമാവ്, പിണ്ണാക്ക്, മഴക്കോട്ട് തുടങ്ങി 30 ഇനങ്ങളുടെ ജിഎസ്ടി നിരക്കുകളിലാണ് മാറ്റമുണ്ടായത്. ഇഡലി\ദോശമാവ്, പിണ്ണാക്ക്, മഴക്കോട്ട്, റബര്‍ ബാന്‍ഡ് തുടങ്ങിയവയുടെ വിലകളിലാണ് കുറവുണ്ടാവുകയെന്നു കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. ഖാദിക്ക് ജിഎസ്ടി ഒഴിവാക്കി. ജിഎസ്ടി വന്നതോടെ ആകെ നികുതി വരുമാനം വര്‍ധിച്ചതായും ജയ്റ്റ്‌ലി പറഞ്ഞു. ഇടത്തരം വലുപ്പമുള്ള കാറുകള്‍ക്ക് 2 % അധികസെസ്, വലിയ കാറുകള്‍ക്ക് 5 %, എസ്‌യുവികളുടെ സെസ്സില്‍ 7 % വര്‍ധന, എസ്‌യുവികളുടെ സെസ്സില്‍ 7 % വര്‍ധന, റജിസ്‌ട്രേഡ് ട്രേഡ്മാര്‍ക്കുള്ള സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് 5 % ജിഎസ്ടി എന്നിങ്ങനെ ഈടാക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു

Read More