ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയില്‍

ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയില്‍

ദില്ലി: ജിഎസ്ടി കൗണ്‍സിലിന്റെ 26-ാമത് യോഗം ഇന്ന് ദില്ലിയില്‍ ചേരും. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജിഎസ്ടിക്ക് കീഴില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സംവിധാനം ലളിതവത്കരിക്കുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ജിഎസ്ടിആര്‍ 1,2,3 ഫോമുകളിലായാണ് പ്രതിമാസ റിട്ടേണ്‍ സമര്‍പ്പിക്കുന്നത്. ഇത് ഒഴിവാക്കി ജിഎസ്ടിആര്‍ 3 ബി ഫോം മാത്രം നിലനിര്‍ത്തുന്നതിനെപ്പറ്റി കഴിഞ്ഞ യോഗത്തില്‍ ചര്‍ച്ച നടന്നതായി ജയ്റ്റ്‌ലി നേരത്തെ പറഞ്ഞിരുന്നു. റിട്ടേണ്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഒറ്റ ഫോമിലേക്ക് ചുരുക്കിക്കൊണ്ടുവരാനാണ് ശ്രമം. ഇത് സംബന്ധിച്ച അന്തിമ തീരുമാനവും ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടായേക്കും. ദില്ലിയിലെ വിഗ്യാന്‍ ഭവനിലാണ് യോഗം ചേരുന്നത്.

Read More