ഗൂഗിളിന്റെ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കായ ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കുന്നു

ഗൂഗിളിന്റെ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കായ ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കുന്നു

ഗൂഗിളിന്റെ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കായ ഗൂഗിള്‍ പ്ലസ് സേവനംഅവസാനിപ്പിക്കുന്നു. സോഫ്റ്റ്വെയര്‍ ‘ബഗ്’ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗൂഗിള്‍ തീരുമാനം എടുത്തത്. തേര്‍ഡ് പാര്‍ട്ടികള്‍ക്ക് ഉപഭോക്തൃ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുംവിധമുള്ള സുരക്ഷ വീഴ്ച കണ്ടെത്തിയതോടെയാണ് ഗൂഗിള്‍ പ്ലസ് പൂട്ടാന്‍ തീരുമാനം എന്ന് ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് ലക്ഷത്തോളം ഉപയോക്താക്കളെ ഇക്കാര്യം ബാധിച്ചിട്ടുണ്ടെന്ന് ഗൂഗിള്‍ അറിയിച്ചു. സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ‘ബഗ്’ കടന്നുകൂടിയത് മാര്‍ച്ചില്‍ തന്നെ കമ്പനി മനസിലാക്കിയിരുന്നു. എന്നാല്‍ പ്രശ്‌നം ഗുരുതരമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു പുറത്തുവിട്ടിരുന്നില്ല. ഉപയോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് പ്രൈവസി ആന്‍ഡ് ഡേറ്റ പ്രൊട്ടക്ഷന്‍ ഓഫീസറുടെ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. 2011ലാണ് ഏറെ കൊട്ടിഘോഷിച്ച് ഗൂഗിള്‍ പ്ലസ് തുടങ്ങിയത്. ഫേസ്ബുക്കിനെ പിടിച്ചുക്കെട്ടാന്‍ വേണ്ടിയാണ് ഗൂഗിള്‍ പ്ലസ് ആരംഭിച്ചത്.  

Read More

100 കോടി ഉപയോക്താക്കളിലെത്തി ഗൂഗിള്‍ ഡ്രൈവ്

100 കോടി ഉപയോക്താക്കളിലെത്തി ഗൂഗിള്‍ ഡ്രൈവ്

കാലിഫോര്‍ണിയ: 100 കോടി ഉപയോക്താക്കള്‍ എന്ന നാഴികക്കല്ല് പിന്നിട്ട് ഗൂഗിള്‍ ഡ്രൈവ്. ഈ ആഴ്ചയാണ് 100 കോടി ഉപയോക്താക്കള്‍ എന്ന നാഴികക്കല്ല് ഗൂഗിള്‍ ഡ്രൈവ് പിന്നിട്ടത്. ഇതോടെ ഗൂഗിളിന്റെ മറ്റു ജനപ്രിയ സേവനങ്ങളായ ജിമെയില്‍, ക്രോം, യൂട്യൂബ്, മാപ്‌സ്, പ്ലേ സ്റ്റോര്‍ എന്നിവയ്‌ക്കൊപ്പം സ്വീകാര്യതയാണ് ഡ്രൈവ് നേടിയത്. കഴിഞ്ഞ വര്‍ഷം രണ്ടു ലക്ഷം കോടി ഫയലുകള്‍ ഗൂഗിള്‍ ഡ്രൈവില്‍ സ്റ്റോര്‍ ചെയ്യപ്പെട്ടു. 80 കോടി ആക്ടീവ് യൂസേഴ്‌സായിരുന്നു കഴിഞ്ഞ വര്‍ഷം ഈ ക്ലൗഡ് സര്‍വീസിനുണ്ടായിരുന്നത്.

Read More

ആല്‍ഗരിതത്തില്‍ തെറ്റ്, ഗൂഗിളില്‍ ഇഡിയറ്റ് എന്നു തിരഞ്ഞാല്‍ കിട്ടുന്നത് ട്രംപിന്റെ ചിത്രങ്ങള്‍

ആല്‍ഗരിതത്തില്‍ തെറ്റ്, ഗൂഗിളില്‍ ഇഡിയറ്റ് എന്നു തിരഞ്ഞാല്‍ കിട്ടുന്നത് ട്രംപിന്റെ ചിത്രങ്ങള്‍

സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിള്‍ ആല്‍ഗരിതത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും അപഹസിക്കപ്പെടുന്നു. ഇത്തവണ ഇഡിയറ്റ് എന്ന തിരയുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ചിത്രം വരുന്ന തരത്തിലാണുള്ളത്. ഓണ്‍ലൈന്‍ ആക്ടിവിസ്റ്റായ ഒരാള്‍ ഗൂഗിളിന്റെ ആല്‍ഗരിതത്തില്‍ തകരാറ് വരുത്തിയതാണ് ഇത്തരത്തില്‍ വരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഡിയറ്റ് എന്ന വാക്കിന് ട്രംപിന്റെ ചിത്രങ്ങള്‍ വരുത്തിയിരിക്കുന്നതും ഇയാള്‍ തന്നെയാണെന്നാണ് സൂചന. ട്രംപിന്റെ നയങ്ങളോടുള്ള എതിര്‍പ്പിന്റെ ഭാഗമായി ഓണ്‍ലൈന്‍ വഴി ഇത്തരത്തില്‍ പ്രചരണങ്ങള്‍ നടക്കുന്നത്.

Read More

ഗൂഗിള്‍ അസിസ്റ്റന്റിന് കല്യാണാലോചന, ആലോചിച്ചവരില്‍ നാലര ലക്ഷം ഇന്ത്യക്കാരും

ഗൂഗിള്‍ അസിസ്റ്റന്റിന് കല്യാണാലോചന, ആലോചിച്ചവരില്‍ നാലര ലക്ഷം ഇന്ത്യക്കാരും

ഗൂഗിളിന്റെ ജനപ്രിയ സേവനം ഗൂഗിള്‍ അസിസ്റ്റന്റിനെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് 4.5 ലക്ഷം ഇന്ത്യയ്ക്കാര്‍ എത്തിയെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ ഗൂഗിള്‍ ഹോം സ്പീക്കര്‍ അവതരിപ്പിക്കുന്ന വേദിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. വോയ്‌സ് സര്‍വീസായ ഗൂഗിള്‍ അസിസ്റ്റന്റ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അധികൃതര്‍ പറഞ്ഞു. ദിവസവും പുതുമയുള്ളതും അല്ലതാത്തതുമായ നിരവധി ചോദ്യങ്ങളാണ് വെര്‍ച്വല്‍ അസിസ്റ്റന്റിനോടു ഇന്ത്യയ്ക്കാര്‍ ചോദിക്കുന്നത്. OK Google, Will you marry me…?   ഇതായിരുന്നു പ്രധാനപ്പെട്ട തമാശ ചോദ്യം. 4.5 ലക്ഷം പേരാണ് സമാനമായ ചോദ്യവുമായ ഗൂഗിളിനെ സമീപിച്ചത്. ഇന്ത്യയില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ഗൂഗിള്‍ അസിസ്റ്റന്റ് ലഭ്യമാണ്. ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന സര്‍വീസ് കൂടിയാണ് ഗൂഗിള്‍ അസിസ്റ്റന്റ്.

Read More

ആല്‍ഫബെറ്റിന്റെ ചെയര്‍മാന്‍ എറിക് ഷ്മിഡ്റ്റ് സ്ഥാനമൊഴിയുന്നു

ആല്‍ഫബെറ്റിന്റെ ചെയര്‍മാന്‍ എറിക് ഷ്മിഡ്റ്റ് സ്ഥാനമൊഴിയുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: ആല്‍ഫബെറ്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എറിക് ഷ്മിഡ്റ്റ് സ്ഥാനമൊഴിയുന്നു. ഗൂഗിളിന്റെ മാതൃസ്ഥാപനമാണ് ആല്‍ഫബെറ്റ്. 2018 ജനുവരിയിലാണ് സ്ഥാനമൊഴിയുക. ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞാല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിത്തന്നെ കമ്പനിയുടെ സാങ്കേതിക ഉപദേഷ്ടാവ് എന്ന നിലയില്‍ ഷ്മിഡ്റ്റ് കമ്പനിയില്‍ തുടരും 2001 ല്‍ ആല്‍ഫബെറ്റിലെത്തിയ എറിക് ഷ്മിഡ്റ്റ് പത്ത് വര്‍ഷക്കാലം കമ്പനിയുടെ സി.ഇ.ഓ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷമായി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്താണ് അദ്ദേഹം. മികച്ച രീതിയിലാണ് ആല്‍ഫബെറ്റ് പ്രവര്‍ത്തിച്ചുവരുന്നത്. ഗൂഗിളും മറ്റ് സഹസ്ഥാപനങ്ങളും പുരോഗമിക്കുകയാണ്. ആല്‍ഫബെറ്റില്‍ മാറ്റത്തിനുള്ള ഉചിതമായ സമയം ഇതാണ്. ലാരി പേജിനും ,സെര്‍ഗെ ബ്രിനിനുമൊപ്പം ആല്‍ഫബെറ്റില്‍ തുടര്‍ന്നും ഉണ്ടാവും. എറിക് ഷ്മിഡ്റ്റ് പറഞ്ഞു. ജനുവരിയില്‍ ചേരുന്ന അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ആല്‍ഫബെറ്റ് പുതിയ നോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാനെ നിയമിക്കും. 1998 ലാണ് ലാരി പേജും സെര്‍ഗെബ്രിനും ചേര്‍ന്ന് ഗൂഗിള്‍ സ്ഥാപിക്കുന്നത്. 2015…

Read More

ഇനി സ്ഥലം തെറ്റില്ല; വഴി കാണിക്കാന്‍ ഗൂഗിള്‍ മാപ്പുണ്ട്

ഇനി സ്ഥലം തെറ്റില്ല; വഴി കാണിക്കാന്‍ ഗൂഗിള്‍ മാപ്പുണ്ട്

സാന്‍ഫ്രാന്‍സിസ്‌കോ: സ്ഥലം തെറ്റാതെ ഇറങ്ങാന്‍ ഇനി ഗൂഗിള്‍ മാപ്പ് സഹായിക്കും. ബസ്, ട്രെയിന്‍ യാത്രകള്‍ക്കിടെ ഇറങ്ങേണ്ട സ്ഥലം മാറിപ്പോവുന്ന നിരവധി ആളുകളുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരമായാണ് ഗൂഗിള്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. യാത്രയ്ക്കിടെ ലക്ഷ്യ സ്ഥലം എത്താറായാല്‍ ഉപയോക്താവിന്റെ ഫോണില്‍ പുഷ് നോട്ടിഫിക്കേഷന്‍ നല്‍കുന്ന ഫീച്ചറാണ് ഇത്. നിലവില്‍ ഡ്രൈവിങിനിടെ വളവുകളെത്തുമ്പോള്‍ അറിയിപ്പ് നല്‍കുന്ന ഫീച്ചര്‍ ഗൂഗിള്‍ മാപ്പിലുണ്ട്. ഇതിനോടൊപ്പമാണ് സ്ഥലമെത്താറായാല്‍ നല്‍കുന്ന പുഷ് നോട്ടിഫിക്കേഷന്‍. പൊതുഗതാഗതമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഏറെ സഹായകമാവും ഈ ഫീച്ചര്‍. ഇതിനായി സാധാരണ യാത്രാമാര്‍ഗം അന്വേഷിക്കാന്‍ ചെയ്യാറുള്ള പോലെ ഗൂഗിള്‍ മാപ്പില്‍ സൈന്‍ ഇന്‍ ചെയ്തതിന് ശേഷം ലക്ഷ്യസ്ഥാനം സെറ്റ് ചെയ്യുക. അതിന് ശേഷം ഡയറക്ഷന്‍സ് തിരഞ്ഞെടുക്കുക. നിങ്ങളുടെ യാത്രാ മാര്‍ഗം കാണുന്നതിനോടൊപ്പം സ്ഥലമെത്താറായാല്‍ മാപ്പില്‍ നിന്നും പുഷ് നോട്ടിഫിക്കേഷനും നിങ്ങള്‍ക്ക് ലഭിക്കും. കാനഡയില്‍ ലഭ്യമായ ട്രാന്‍സിറ്റ് എന്ന പേരിലുള്ള…

Read More

വിനോദ മേഖല ഇന്ത്യയിലെ സെര്‍ച്ച് തരംഗത്തിന് ആവേശമേകുന്ന പ്രവണത 2017 ലും തുടരുന്നു

വിനോദ മേഖല ഇന്ത്യയിലെ സെര്‍ച്ച് തരംഗത്തിന് ആവേശമേകുന്ന പ്രവണത 2017 ലും തുടരുന്നു

ആഭ്യന്തര വിനോദ സഞ്ചാര കേന്ദ്രമായി കേരളം ഒന്നാമതെത്തി. ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിനോദ മേഖലയില്‍ സെര്‍ച്ചു നടത്തിയത് ബാഹുബലി 2 ദി കണ്‍ക്ലൂഷനു വേണ്ടി കൊച്ചി: പുതുവര്‍ഷത്തിലേക്കു കടക്കാനിരിക്കെ 2017 ലെ സെര്‍ച്ച് ഫലങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഗൂഗിള്‍ ഇന്ത്യ പുറത്തു വിട്ടു. മുന്‍ നിരയില്‍ നില്‍ക്കുന്ന പ്രവണതകള്‍, സെര്‍ച്ചുകള്‍ എന്നിവ സംബന്ധിച്ച ഇന്ത്യയിലെ സവിശേഷതകളാണ് ഇതിലുള്ളത്. ഇന്ത്യന്‍ ഓണ്‍ലൈന്‍ രംഗത്തെ ദശലക്ഷക്കണക്കിനു പേരുടെ കാഴ്ചപ്പാടിലുള്ള പ്രധാനപ്പെട്ട താല്‍പ്പര്യങ്ങള്‍, വലിയ സംഭവങ്ങള്‍, സജ്ജീവമായ പ്രവണതകള്‍ എന്നിവ ഇതില്‍ പ്രതിപാദിക്കുന്നു. ഇത്തവണ ആഭ്യന്തര വിനോദ സഞ്ചാര കേന്ദ്രമായി കേരളം ഒന്നാമതെത്തി. മഹാരാഷ്ട്ര, രാജസ്ഥാന്‍,ഗോവ എന്നിവയാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്. ഈ വര്‍ഷവും ബോളീവുഡും ക്രിക്കറ്റും ഈ രംഗത്തെപ്രധാന രണ്ടു വിഷയങ്ങളെന്ന സ്ഥാനത്തു തുടരുന്നുണ്ട്. നിരവധി ബോക്സോഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച ഇന്ത്യയിലെ ഏറ്റവും ചെലവു ചെയ്തു നിര്‍മിച്ച ചിത്രമായ…

Read More

ഇന്ത്യക്കാര്‍ ഈ വര്‍ഷം ഗൂഗിളില്‍ കൂടുതല്‍ തിരഞ്ഞ സിനിമയേത്…?

ഇന്ത്യക്കാര്‍ ഈ വര്‍ഷം ഗൂഗിളില്‍ കൂടുതല്‍ തിരഞ്ഞ സിനിമയേത്…?

  ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഈ വര്‍ഷം കൂടുതല്‍ തിരഞ്ഞത് ഏത് സിനിമയാണെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു, ബാഹുബലി 2. ഗുഗിള്‍ തന്നെ പുറത്തുവിട്ട ഒരു വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുളളത്. ഒന്നാം ഭാഗത്തില്‍ കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരുന്നു രണ്ടാം ഭാഗം. അതിനാല്‍ വലിയ ആവേശത്തൊടെയാണ് ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി ആളുകള്‍ കാത്തിരുന്നത്. ലോക വ്യാപകമായി റിലീസ് ചെയ്ത ചിത്രം 650 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍, ശ്രദ്ധ കപൂര്‍-അര്‍ജുന്‍ കപൂര്‍ ചിത്രം ഹാഫ് ഗേള്‍ ഫ്രണ്ട്, ആലിയ ഭട്ട്-വരുണ്‍ ധവാന്‍ ചിത്രം ബദ്രിനാഥ് കി ദുല്‍ഹനിയ, ടൈഗര്‍ ഷറോഫ് ചിത്രം മുന്ന മിച്ചേല്‍, രണ്‍ബിര്‍ ചിത്രം ജഗ്ഗാ ജസൂസ് ഷാരൂഖ് ചിത്രം റഈസ് എന്നിവ യഥാക്രമം ബാഹുബലിക്ക് പിന്നാലെയുണ്ട്.

Read More

ഗൂഗിളിലെ പിഴവ് കണ്ടെത്തി മലയാളി വിദ്യാര്‍ഥി; 16-കാരന്‍ അഭിഷേകിന് ഹാള്‍ ഓഫ് ഫെയിം അംഗീകാരം

ഗൂഗിളിലെ പിഴവ് കണ്ടെത്തി മലയാളി വിദ്യാര്‍ഥി; 16-കാരന്‍ അഭിഷേകിന് ഹാള്‍ ഓഫ് ഫെയിം അംഗീകാരം

ഗൂഗിളിന്റെ തെറ്റുതിരുത്തിയ മലയാളി വിദ്യാര്‍ഥിക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം. ഗൂഗിള്‍ സപ്പോര്‍ട്ട് ഡൊമെയിനിലെ പ്രശ്‌നം കണ്ടെത്തിയ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി അഭിഷേക് സിദ്ധാര്‍ഥിനാണ് അംഗീകാരം ലഭിച്ചത്. ഈ അംഗീകാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് പതിനാറുകാരനായ അഭിഷേക്. support.google.com വെബ്‌സൈറ്റിലെ Remote Code Executation  എന്ന ബഗാണ് കണ്ടെത്തിയത്. പ്രധാന ഡൊമെയിനുകളിലെയും ഡിവൈസുകളിലെയും പിഴവുകള്‍ കണ്ടെത്തുന്ന എത്തിക്കല്‍ ഹാക്കര്‍മാര്‍ക്കും ടെക്കികള്‍ക്കുമാണ് ഗൂഗിള്‍ ഹാള്‍ ഫെയിം അംഗീകാരം നല്‍കുന്നത്. ഗൂഗിളിലെ സാങ്കേതിക വിദഗ്ധരുടെ പിഴവുകള്‍ കണ്ടെത്തി ഈ അംഗീകാരം നേടാന്‍ ലക്ഷക്കണക്കിന് ടെക്കികളാണ് ദിവസവും ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്. ഈ പട്ടികയിലാണ് അഭിഷേകും ഇടം നേടിയിരിക്കുന്നത്. ഗൂഗിളിന്റെ സാങ്കേതിക സംവിധാനങ്ങളിലെ തെറ്റുകള്‍ കണ്ടെത്തുന്നവര്‍ക്ക് അതിന്റെ നിലവാരത്തിന് അനുസരിച്ച് നല്‍കുന്ന അംഗീകാരമാണ് ഹാള്‍ ഓഫ് ഫെയിം. ഈ ലിസ്റ്റില്‍ വരുന്നവരെല്ലാം ഗൂഗിളിന്റെ ഹാള്‍ ഓഫ് ഫെയിം പ്രത്യേക പേജില്‍…

Read More

അങ്ങനെ ഗൂഗിളിനും പ്രായപൂര്‍ത്തിയായി, ഹാപ്പി ബര്‍ത്ത് ഡേ ഗൂഗിള്‍

അങ്ങനെ ഗൂഗിളിനും പ്രായപൂര്‍ത്തിയായി, ഹാപ്പി ബര്‍ത്ത് ഡേ ഗൂഗിള്‍

ഇന്റര്‍നെറ്റ് സേവന ഭീമന്‍ ഗൂളിളിന് ഇന്ന്18 വയസ്. പതിനെട്ടാം പിറന്നാള്‍ ‘ഡൂഡില്‍’ ഹോം പേജില്‍ പ്രദര്‍ശിപ്പിച്ചാണ് ഗൂഗിള്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. സ്ഥാപക ദിനത്തില്‍ ചില ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും ഔദ്യോഗികമായി സെപ്റ്റംബര്‍ 27 ഗൂഗിള്‍ പിറന്നാളായി ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ലാറി പേജും സെര്‍ജി ബിന്നും ചേര്‍ന്ന് 1998 ലാണ് ഗൂഗിള്‍ ആരംഭിച്ചത്. എന്നാല്‍ കൃത്യമായ തീയതി ഗൂഗിളിന് തന്നെ നിശ്ചയമില്ല. 2006 മുതല്‍ ഗൂഗിള്‍ സെപ്റ്റംബര്‍ 27 ആണ് ജന്മദിനമായി കണക്കാക്കുന്നത്. എന്നാല്‍ അതിനു മുമ്പുള്ള 2 വര്‍ഷങ്ങളില്‍ 26ന് ആയിരുന്നു ജന്മദിനം. 2004ല്‍ സെപ്റ്റംബര്‍ 7 നും അതിനു മുമ്പുള്ള വര്‍ഷം സെപ്റ്റംബര്‍ 8 നുമാണ് ഗൂഗിള്‍ ജനന്മദിനം ആഘോഷിച്ചത്. പതിനെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഗൂഗിള്‍ ഇന്ന് 417 ബില്യണ്‍ പൗണ്ട് ആസ്തിയുമായി ലോകത്തിലെ ഏറ്റവും ശക്തമായ കമ്പനികളിലൊന്നാണ്.

Read More